Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം
പ്രസവ ശേഷം കൂടിയ തടി കുറയ്ക്കാന്‍ ഈ പാനീയങ്ങള്‍ മാത്രം മതി
പ്രസവശേഷം പല സ്ത്രീകളേയും അലട്ടുന്നതാണ് അമിതവണ്ണവും ചാടിയ വയറും. പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഇത് മൂലം ഉണ്ടാവുന്നു. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. വ്യായാമവും ഡയറ്റും എടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ കുഞ്ഞിന് പാല് കൊടുക്കുന്നവരെങ്കില് അവര്‍ പലപ്പോഴും ഡയറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പാനീയങ്ങള്‍ ശീലമാക്കാം.
ഇത് പ്രസവശേഷം ഉണ്ടാവുന്ന അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ പാനീയങ്ങള്‍ സഹായിക്കുന്നു. ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ അത് വഴി പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലും മികച്ച നേട്ടങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. ഏതൊക്കെയാണ് പാനീയങ്ങള്‍ എന്ന് നോക്കാം.

വെല്ലുവിളികള്‍ ധാരാളം
പലപ്പോഴും പ്രസവ ശേഷം ശരീരഭാരം കുറയ്ക്കുക എന്നത് അല്പം കൂടുതല്‍ വെല്ലുവിളി ഉള്ള കാര്യമാണ്. കാരണം പ്രസവ ശേഷം സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ മെറ്റബോളിസം തുടങ്ങിയവയില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നു. അതെല്ലാം തന്നെ നമ്മുടെ ശരീരഭാരത്തേയും ബാധിക്കുന്നു. പലപ്പോഴും ഇത് കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ദീര്‍ഘകാല ശരീരഭാരം വര്‍ദ്ധിക്കുന്നതിനും പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ആരോഗ്യ അപകടസാധ്യതകളിലേക്കും എത്തിക്കുന്നു. കൃത്യമായി ഇതതിനെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ
ചൂടുള്ള നാരങ്ങ വെള്ളം
നാരങ്ങാ വെള്ളം ദഹനത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങളിലൂടെ പെട്ടെന്ന് പ്രസവ ശേഷം ശരീരഭാരം വര്‍ദ്ധിക്കുന്നു. പ്രസവാനന്തരമുള്ള മാറ്റങ്ങള്‍ അമ്മക്കും കുഞ്ഞിനും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം. എന്നാല്‍ ഒരു പരിധി വരെ അമിതവണ്ണത്തെ ചെറുക്കുന്നതിന് വേണ്ടി നമുക്ക് ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. ഇത് ഭക്ഷണം മൂലം ഉണ്ടാവുന്ന കൊഴുപ്പിനെ ചെറുക്കുന്നതിന് സഹായിക്കുന്നു.
ഉലുവ വെള്ളം
പ്രസവശേഷം അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഉലുവ വെള്ളം കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ അമിത പ്രമേഹത്തെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു. കൂടാതെ മികച്ച ദഹനത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്. മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഉലുവ വെള്ളം എന്നതാണ് സത്യം. ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് അതിന്റെ വെള്ളം എടുത്ത് രാവിലെ കുടിക്കുക.
ഗ്രീന്‍ ടീ
ആരോഗ്യ സംരക്ഷണത്തിന് ഗ്രീന്‍ ടീ വളരെ മികച്ചതാണ് എന്ന് നമുക്കറിയാം. ഇത് ശരീരത്തിലെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ കൊഴുപ്പ് ആഗിരണം ചെയ്യുന്നതിനുള്ള കഴിവിനേയും വര്‍ദ്ധിപ്പിക്കും. ഗ്രീന്‍ ടീ കുടിക്കുന്നത് വഴി സ്ത്രീകളില്‍ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നു. മാത്രമല്ല അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കഫീന്‍ ഇല്ലാത്തവ തിരഞ്ഞെടുക്കണം എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.
ജീരകം വെള്ളം
ആരോഗ്യ സംരക്ഷണത്തിന് ജീരകവെള്ളം വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീരകം ദഹനത്തെ സ്വാധീനിക്കുന്നതോടെ ശരീരത്തിന്റെ അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കും. തിളപ്പിച്ച വെള്ളത്തില്‍ അല്പം ജീരകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് സ്ഥിരമായി കുടിക്കുന്നത് വഴി നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ഇഞ്ചി-മഞ്ഞള്‍ ചായ
പ്രസവശേഷം ഉണ്ടാവുന്ന അമിത ഭാരത്തിനെ കുറയ്ക്കുന്നതിന് വേണ്ടി അല്പം ഇഞ്ചിയും മഞ്ഞളും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇഞ്ചി മഞ്ഞള്‍ മിശ്രിതം ഉപയോഗിക്കുന്നു. ഇവ പ്രസവാനന്തരം ഉണ്ടാവുന്ന വയറുവേദനക്കും ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
തേങ്ങാവെള്ളം
തേങ്ങാവെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ശരീരത്തില്‍ സ്ഥിരമായി ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തില്‍ നിന്നും പ്രസവ ശേഷം നഷ്ടപ്പെടുന്ന ധാതുക്കളും ലവണങ്ങളും തിരിച്ച് പിടിക്കാന്‍ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് തേങ്ങാവെള്ളം. ഇത് ശരീരത്തിന് ഊര്‍ജ്ജവും നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications