Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭകാലം എളുപ്പമാക്കാനും പ്രസവ വേദന കുറക്കുന്നതിനും ശ്വസനവ്യായാമം
ശ്വസന വ്യായാമം ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ഇത് നമ്മുടെ ശാരീരിക മാനസിക അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകള്‍ വളരെയധികം സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോവുന്നത്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തേയും വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ഇത്തരം അവസ്തകളെ മറികടക്കുന്നതിനും ഗര്‍ഭകാല സമ്മര്‍ദ്ദത്തെ നേരിടുന്നതിനും വേണ്ടി നമുക്ക് ചില ശ്വസന വ്യായാമങ്ങളും അതിന്റെ ഗുണങ്ങളെക്കുറിച്ചും അറിയാം.
ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ അത് സമ്മര്‍ദ്ദവും ഉത്കണ്ഠയും പൂര്‍ണമായും ഇല്ലാതാക്കുന്നു. ശ്വാസം പുറത്തേക്കും അകത്തേക്കും എടുത്തത് കൊണ്ട് മാത്രം പക്ഷേ അതിന്റെ ഗുണം ലഭിക്കണം എന്നില്ല. വരുന്ന ഒന്‍പത് മാസത്തേയും ആരോഗ്യത്തോടെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഓരോ ശ്വസന വ്യായാമവും എപ്രകാരമാണെന്നും എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് വായിക്കാം. ശ്വസനവ്യായാമത്തിന്റെ പ്രാധാന്യവും നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

ഉദര ശ്വസനം
യോഗയില്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങളെ പ്രദാനം ചെയ്യുന്നതാണ് ഉദരശ്വസനം. ശ്വാസകോശത്തെ വികസിപ്പിക്കുന്നതിനും അതിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ രണ്ടും വളച്ച് കിടക്കുക. വേണമെങ്കില്‍ അസ്വസ്ഥതകള്‍ കുറക്കാന്‍ ഒരു തലയിണ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വലതു കൈ വയറിലും ഇടതു കൈ നെഞ്ചിലും വയ്ക്കുക. സാധാരണ രീതീയില്‍ നിങ്ങളുടെ മൂക്കിലൂടെ ശ്വസിക്കുക. നെഞ്ച് നിശ്ചലമായിരിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ശ്വാസം വിടുക. ഈ സമയം വയറ് വീര്‍ക്കുന്നത് പോലെ തോന്നുന്നു. ഇതാണ് ഉദരശ്വസനം.
ശ്വാസം തിട്ടപ്പെടുത്തുന്നു
നിങ്ങള്‍ ഓരോ സെക്കന്റിലും എത്ര തവണ ശ്വസിക്കുന്നുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെയാണ് ശ്വാസം തിട്ടപ്പെടുത്തുക എന്ന് പറയുന്നത്. ഇത് നിങ്ങളുടെ മനസ്സിനേയും ശരീരത്തേയും വിശ്രമിക്കുന്നതിന് സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി തറയില്‍ മലര്‍ന്ന് കിടക്കുക. ശേഷം ഒരു കൈ വയറ്റില്‍ വെക്കുകയും മറ്റൊന്ന് നെഞ്ചില്‍ വെക്കുകയും ചെയ്യുന്നു. അഞ്ച് തവണ ആഴത്തില്‍ ശ്വസിക്കുക. പിന്നീട് എട്ട് തവണ ശ്വാസം പിടിച്ച് വെക്കുക. പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. ഈ സമയം ശ്വാസകോശത്തിലെ എല്ലാ വായുവും പുറത്തേക്ക് തള്ളുന്നതിന് ശ്രദ്ധിക്കുക.
റോള്‍ ബ്രീത്തിംങ്
റോള്‍ ബ്രീത്തിംങ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിക്കുന്നതിന് സാധിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം ചെയ്തത് പോലെ വയറിലെ ശ്വസന വ്യായാമത്തില്‍ നിങ്ങള്‍ ചെയ്തതുപോലെ ആരംഭിക്കുക. ശേഷം ഒരു കൈ നിങ്ങളുടെ വയറ്റിലും മറ്റൊന്ന് നെഞ്ചിലും വെക്കുക. പതുക്കേ നിങ്ങളുടെ കാല്‍മുട്ടുകള്‍ വളയ്ക്കുക. എട്ട് മുതല്‍ പത്ത് വരെ ശ്വാസം എടുക്കുക. വീണ്ടും ശ്വാസം പഴയതുപോലെ ഉയര്‍ത്തുക. നിങ്ങള്‍ ശ്രദ്ധിച്ചാല്‍, നിങ്ങളുടെ നെഞ്ച് ഉയരുമ്പോള്‍ നിങ്ങളുടെ വയറ് ഉയരുകയും പിന്നിലേക്ക് താഴുകയും ചെയ്യുന്നത് പോലെ നിങ്ങള്‍ക്ക് സാധിക്കുന്നു.

എന്തുകൊണ്ട് ശ്വസനവ്യായാമം?
എന്തുകൊണ്ടാണ് ഗര്‍ഭകാലത്ത് ശ്വസനവ്യായാമം ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുസരിച്ച് കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വരുന്നു. ഇത് കൂടാതെ ശരീരത്തിന് മതിയായ ഓക്സിജന്‍ നല്കാന് സാധിക്കാത്ത അവസ്ഥയില്‍ അത് കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കുന്നു. കൂടാതെ ഉത്കണ്ഠയും സമ്മര്‍ദ്ദവും മുഴുവന്‍ ഗര്‍ഭകാല അനുഭവത്തിന്റെ ഭാഗമാണ് എന്നത് ആദ്യം നിങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ശ്വസന വ്യായാമങ്ങളിലൂടെ, നിങ്ങള്‍ക്ക് ശാന്തത നിലനിര്‍ത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും കഴിയും.
ഗുണങ്ങള്‍
നിങ്ങള്‍ ആഴത്തില്‍ ശ്വസിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നു. കൂടാതെ ഇത് പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന സന്ധികളിലും പേശികളിലും നിന്നുള്ള വേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. മിക്ക ഗര്‍ഭിണികളും ഭയപ്പെടുന്ന ഒരു കാര്യം പ്രസവം തന്നെയാണ്. പ്രസവ വേദനയും അസ്വസ്ഥതകളും എല്ലാം ഉണ്ടാക്കുന്ന ടെന്‍ഷന്‍ മറികടക്കുന്നതിന് ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സങ്കോചങ്ങളും പ്രസവ വേദനയും നന്നായി കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ശ്വസനവ്യായാമമാണെങ്കില് പോലും നല്ലൊരു പരിശീലകന്റെ നേതൃത്വത്തില്‍ മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
