Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
മുലപ്പാല് ഉത്പാദനം കൂട്ടുന്ന സ്പെഷ്യല് യോഗ
കുഞ്ഞിന് മുലപ്പാല് എന്നത് കുഞ്ഞിന്റെ അവകാശമാണ്. അതുപോലെ തന്നെയാണ് അത് നല്കുന്ന ആരോഗ്യ ഗുണങ്ങളും. ഒരു അമ്മക്കും കുഞ്ഞിന് മുലപ്പാല് നിഷേധിക്കാന് ആവില്ല എന്നതാണ് സത്യം. ജനിച്ച് വീഴുന്ന ആദ്യത്തെ അരമണിക്കൂറിനുള്ളില് കുഞ്ഞിന് മുലയൂട്ടണം എന്നാണ് പറയുന്നത്. ഏറ്റവും വലിയ സിദ്ധൗഷധമായാണ് മുലപ്പാലിനെ കണക്കാക്കുന്നത്. അത് മാത്രമല്ല മുലയുട്ടുന്നത് വഴി അമ്മക്കും ധാരാളം ഗുണങ്ങള് ലഭിക്കുന്നുണ്ട്.
എന്നാല് ചില അമ്മമാരില് മുലപ്പാല് വളരെയധികം കുറവായിരിക്കും. ഇത് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്ഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവര്ക്ക് യോഗ പരിഹാരം നല്കുന്നു. മുലപ്പാല് നല്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അലര്ജി, ശ്വാസകോശ സംബന്ധമായ അണുബാധകള് എന്നിവയെ എല്ലാം ചെറുക്കാന് മുലപ്പാല് നല്കുന്നതിലൂടെ സാധിക്കുന്നു. ഏതൊക്കെ യോഗാസനങ്ങള് നമ്മുടെ ആരോഗ്യത്തെ മുലപ്പാല് ഉത്പാദനത്തിനെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം.

ബാലാസനം
ബാലാസനം ചെയ്യുന്നതിലൂടെ സ്്ത്രീകളില് മുലപ്പാല് ഉത്പാദനം വര്ദ്ധിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിന് വഴക്കവും നല്കുന്നതിന് സഹായിക്കുന്നു. ബാലാസനം യോഗയില് വളരെ അടിസ്ഥാനപരമായ യോഗാസനങ്ങളില് ഒന്നാണെന്ന കാര്യത്തില് സംശയം വേണ്ട. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ആരോഗ്യം വര്ദ്ധിക്കുകയും മുലപ്പാല് ഉത്പാദനം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നത് സത്യമാണ്. സ്ഥിരമായി അല്പ സമയം ബാലാസനം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്.
മാര്ജാര്യാസനം
മാര്ജാര്യാസനം ചെയ്യുന്നതിലൂടെ അത് നിങ്ങള്ക്ക് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു, അതോടൊപ്പം തന്നെ മുലപ്പാല് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന് സ്ട്രെച്ച് നല്കുന്നകിലൂടെ അത് ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാര്ജാര്യാസനം ചെയ്യുന്നതിലൂടെ അത് നിങ്ങള്ക്ക് ശരീരത്തിന് വഴക്കവും ആരോഗ്യവും വര്ദ്ധിപ്പിക്കുന്നു. അമ്മമാര്ക്ക് നല്കുന്ന ഗുണങ്ങളാണ് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്നത്.
സൂര്യനമസ്കാരം
യോഗയില് സൂര്യനമസ്കാരം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. അത് മാത്രമല്ല ഇത് നിങ്ങളില് മാനസിക സമ്മര്ദ്ദവും ഉത്കണ്ഠയും അകറ്റുന്നു. കൂടാതെ ആത്മീയമായി പോലും മാറ്റങ്ങള് കൊണ്ട് വരുന്നതിന് സൂര്യനമസ്കാരം നിങ്ങളെ സഹായിക്കും. ദിനവും പത്ത് തവണ ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ഇത് മുലപ്പാല് ഉത്പാദനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.
പ്രാണായാമം
സ്ഥിരമായി പ്രാണായാമം ചെയ്യുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ശ്വസന നിയന്ത്രണത്തിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ സമ്മര്ദ്ദവും അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് മികച്ചതാണ്. പ്രാണായാമം സ്ഥിരമായി ചെയ്യുന്നത് പലപ്പോഴും ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്നു. മുലപ്പാല് ഉത്പാദനത്തിന് മികച്ചതാണ് പ്രാണായാമം.



Click it and Unblock the Notifications
