Latest Updates
-
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ!
ചിക്കന്‍ കോണ്‍ സൂപ്പ് : ഗര്‍ഭിണികള്‍ക്ക് സ്മാര്‍ട്നസും ഊര്‍ജ്ജവും
ഗര്ഭകാലത്തത് പലപ്പോഴും തളര്‍ച്ചയും അസ്വസ്ഥതയും ക്ഷീണവും എല്ലാവരിലും ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില ഭക്ഷണ ശീലങ്ങളില്‍ നമുക്ക് മാറ്റം വരുത്താവുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ ചിക്കന്‍ സൂപ്പ് വളരെ നല്ലതാണ്. എന്നാല്‍ ഇത് എങ്ങനെ കഴിക്കണം എന്ന് നോക്കാവുന്നതാണ്. ചിക്കന്‍ സൂപ്പ് നമ്മുടെ ക്ഷീണത്തെ ഇല്ലാതാക്കുകയും പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതും ആണ്. ഇതിലുള്ള പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയെല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്.

ഇത് ഗര്‍ഭകാലത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ഗര്‍ഭകാലത്ത് ഇത് കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ തളര്‍ച്ച ക്ഷീണം പനി എന്നിവയുള്ള ഒരു വ്യക്തി പലപ്പോഴും ഇത്തരം സൂപ്പുകള്‍ തിരഞ്ഞെടുക്കുന്നു. കാരണം അത്രയേറെ ഗുണകരമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഊഷ്മളവും പോഷകഗുണവും നിറഞ്ഞതും കൂടാതെ, ഗര്‍ഭിണിയായാലും അല്ലെങ്കിലും നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയും ഉള്ളപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും നമുക്ക് ചിക്കന്‍ കോണ്‍ സൂപ്പ് കഴിക്കാവുന്നതാണ്. ചിക്കന്‍ സൂപ്പില്‍ അമിനോ ആസിഡുകള്‍, പ്രോട്ടീന്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് ലഭ്യമാവുന്ന അമിനോ ആസിഡുകളും പ്രോട്ടീനുകളും അമ്മയുടെ ടിഷ്യൂകളുടെ വളര്‍ച്ചയ്ക്കും രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ണായകമാണ്. ഇത് കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ശാരീരിക പ്രക്രിയകള്‍ ആരോഗ്യമുള്ളതാക്കുന്നതിനും ഇത് സഹായിക്കുന്നു. അമിനോ ആസിഡുകളും പ്രോട്ടീനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒരുപോലെ പ്രധാനമാണ്. ഇത് കൂടാതെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയും ചിക്കന്‍ സൂപ്പില്‍ ധാരാളം ഉണ്ട്. ഇത് ഊര്‍ജ്ജോത്പാദനത്തിനും സഹായിക്കുന്നു. പ്രത്യേകിച്ച് അവസാന ട്രൈമസ്റ്ററില്‍ നിങ്ങള്‍ നിര്‍ബന്ധമായും ചിക്കന്‍ സൂപ്പ് കഴിക്കണം.
മലബന്ധം, പ്രീ-എക്ലാംസിയ, ഗ്ലൂക്കോസ് അസഹിഷ്ണുത എന്നിവ കുറക്കുന്നതിന് വേണ്ടി ഫൈബര്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല കുഞ്ഞിന് നല്ല ആരോഗ്യാവസ്ഥയും ഗര്‍ഭകാല ആരോഗ്യവും ശരീരഭാരവും എല്ലാം നല്‍കുന്നതിന് ചിക്കന്‍ കോണ്‍ സൂപ്പ ്സഹായിക്കുന്നു. ജലദോഷം പോലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനും ഓക്കാനം പരിഹരിക്കാനും ചിക്കന്‍ സൂപ്പ് മികച്ചതാണ്. കൂടാതെ ശരീരത്തിലെ അണുബാധകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ചിക്കന്‍ സൂപ്പ്. ശ്വസന സംബന്ധമായ അസ്വസ്ഥതകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ചിക്കന്‍ സൂപ്പ് മികച്ചതാണ്. ചിക്കന്‍ സ്വീറ്റ് കോണ്‍ സൂപ്പ് എല്ലായ്പ്പോഴും സുരക്ഷിതമാണ്. ഇത് നിങ്ങള്‍ക്ക് ഏത് ട്രൈമസ്റ്ററിലും കഴിക്കാവുന്നതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് എന്ത് ഭ്ഷണം കഴിക്കുമ്പോഴും നിര്‍ബന്ധമായും വീട്ടില്‍ ഉണ്ടാക്കിയത് കഴിക്കാന്‍ ശ്രദ്ധിക്കണം.
തയ്യാറാക്കുന്ന വിധം
1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1/2 ടീസ്പൂണ്‍ ഉപ്പ്
എല്ലുകളുള്ള 250 ഗ്രാം ചിക്കന്‍
5-6 കപ്പ് വെള്ളം
1 ടീസ്പൂണ്‍ ഉപ്പ്
1 ടീസ്പൂണ്‍ കുരുമുളക് പൊടി,
2 മുട്ടയുടെ വെള്ള
4-5 ടീസ്പൂണ്‍ കോണ്‍ഫ്ളോര്‍
1/3 കപ്പ് സ്വീറ്റ് കോണ്‍,
3-4 ടീസ്പൂണ്‍ വെളുത്ത വിനാഗിരി
സോയ സോസ്
ചില്ലി സോസ്

രീതി:
1.ഒരു പാത്രത്തില്‍, 5-6 കപ്പ് വെള്ളം, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചിക്കന്‍ എന്നിവ ചേര്‍ക്കുക. ഇത് തിളപ്പിച്ച ശേഷം ഈ മിശ്രിതം 10-15 മിനിറ്റ് ഇടത്തരം തീയില്‍ വേവിക്കുക.
2. സ്റ്റോക്കില്‍ നിന്ന് ചിക്കന്‍ കഷണങ്ങള്‍ നീക്കം ചെയ്യുക, ചെറിയ കഷണങ്ങളായി മാറ്റി വെക്കുക.
3. 4-5 ടീസ്പൂണ്‍. കോണ്‍ഫ്ളവര്‍ വെള്ളം ചേര്‍ത്ത് മിനുസമാര്‍ന്ന മിശ്രിതം ഉണ്ടാക്കുക.
4. സ്വീറ്റ് കോണ്‍ ചതച്ച് മാറ്റി വെക്കുക
5.ഇപ്പോള്‍ ചിക്കന്‍ സ്റ്റോക്കിലേക്ക് 1 ടീസ്പൂണ്‍ ഉപ്പ്, കുരുമുളക് പൊടി, അല്പം ഉപ്പ് , പൊടിച്ച ചിക്കന്‍, ചതച്ച ചോളം എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി തിളപ്പിക്കുക.
6. കോണ്‍ ഫ്ലോര്‍ മിശ്രിതം സാവധാനം ചേര്‍ക്കാന്‍ തുടങ്ങുക, കട്ടകള്‍ ഇല്ലാതിരിക്കാന്‍ തുടര്‍ച്ചയായി ഇളക്കുക.
7. അവസാനം, മുട്ടയുടെ വെള്ള ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കുക
8. 2 മിനിറ്റ് ഇടത്തരം തീയില്‍ വേവിക്കുക.
9.വിനാഗിരി, ചില്ലി സോസ്, സോയ സോസ്, എന്നിവ ചേര്‍ത്ത് വിളമ്പാം



Click it and Unblock the Notifications
