Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുലയൂട്ടുന്ന അമ്മമാര്‍ പഴങ്ങളില്‍ ഇതൊക്കെ ഒഴിവാക്കണം: കാരണം ഇതാണ്
മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും വരുത്തരുത്. അത് നിങ്ങളുടെ ആരോഗ്യത്തെയും കുഞ്ഞിന്റെ ആരോഗ്യത്തേയും ഒരു പോലെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എന്ത് കഴിക്കരുത്, എന്ത് കഴിക്കാന്‍ പാടില്ല എന്നുള്ളത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. എന്നാല്‍ പല അമ്മമാര്‍ക്കും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല എന്നതാണ് സത്യം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍ ഇത് കഴിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
കുഞ്ഞിനെ മുലയൂട്ടുക എന്നത് വളരെയധികം ഗുണാനുഭവങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അമ്മക്കും കുഞ്ഞിനും ഒരുപോലെയാണ് ഈ സമയം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നത്. ശരിയായ രീതിയില്‍ കുഞ്ഞിനെ ആരോഗ്യകരമായി മുലയൂട്ടുന്നത് വളരെയധികം ആരോഗ്യകരമായ മാറ്റങ്ങള്‍ നല്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. അതുകൊണ്ട് തന്നെ മുലപ്പാല്‍ നല്കുന്ന അമ്മ ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. അതിനായി ഒഴിവാക്കേണ്ട പഴങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സിട്രസ് പഴങ്ങള്‍
പലപ്പോഴും സിട്രസ് പഴങ്ങള്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് അത്ര നല്ലതല്ല. ആരോഗ്യം നല്കുന്നതാണെങ്കിലും അത് ചിലപ്പോള്‍ നിങ്ങളിലും കുഞ്ഞിലും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് കുഞ്ഞുങ്ങളില്‍ ദഹന പ്രശ്നമോ വയറു വേദനയോ ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം പഴങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് ആലോചിക്കണം.
പൈനാപ്പിള്‍
ആരോഗ്യ സംരക്ഷണത്തില്‍ വളരെയധികം സഹായിക്കുന്നതാണ് പൈനാപ്പിള്‍. എന്നാല്‍ മുലയൂട്ടുന്ന അമ്മമാരെങ്കില്‍ അവര്‍ പൈനാപ്പിള്‍ കഴിക്കുന്നതില്‍ അല്പം ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ വയറില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ പൂര്‍ണമായും ഒഴിവാക്കേണ്ട പഴങ്ങളില്‍ ഒന്നാണ് പൈനാപ്പിള്‍. അത് അമ്മക്കും കുഞ്ഞിനും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
സ്ട്രോബെറി
ആരോഗ്യ സംരക്ഷണത്തിനായി സ്ട്രോബെറി വളരെയധികം സഹായിക്കുന്നു. എന്നാല്‍ സ്ഥിരമായി ഇത് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാരില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് കുഞ്ഞിന്റെ വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത് കുഞ്ഞുങ്ങളില്‍ അവരുടെ സ്മാര്‍ട്നസ് കുറയ്ക്കുകയു ം അലസതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി സ്ട്രോബെറി പൂര്‍ണമായും ഒഴിവാക്കുക. ഇത് നിങ്ങളുടെ കുഞ്ഞിനും നിങ്ങള്‍ക്കും അസിഡിറ്റി ഉണ്ടാക്കുന്നതില്‍ നിന്ന് പരിഹാരം കാണുന്നു.
പച്ചക്കറികള്‍
ബ്രോക്കോളി, കോളിഫ്ലവര്‍, കാബേജ്, കുരുമുളക്, വെള്ളരിക്ക തുടങ്ങിയവയെല്ലാം തന്നെ ഗ്യാസ് ഉണ്ടാക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പെട്ടെന്നാണ് ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇവ മുലയൂട്ടുന്നവരില്‍ ഉണ്ടാക്കുന്ന വയറുവേദനയും മറ്റും വര്‍ദ്ധിപ്പിക്കും. ഗ്യാസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന ഇത്തരം പച്ചക്കറികള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
