Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
സിസേറിയന് ശേഷം ഉറങ്ങുന്ന രീതി ശ്രദ്ധിക്കണം: പ്രാധാന്യം നിസ്സാരമല്ല
ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ സ്ത്രീകള്‍ പ്രസവത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. സി-സെക്ഷനും നോര്‍മല്‍ ഡെലിവറിയും തന്നെയാണ് പലരുടേയും ആശങ്കയും. എന്നാല്‍ സി-സെക്ഷന്‍ വഴി പ്രസവം കഴിഞ്ഞാല്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അമ്മമാര്‍ സ്വന്തം ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് സിസേറിയന് ശേഷം. ഉറങ്ങുന്ന പൊസിഷന്‍ വരെ വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ട സമയമാണ് സിസേറിയന് ശേഷം. അതുകൊണ്ട് തന്നെ ഉറങ്ങുന്ന പൊസിഷന്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
പലപ്പോഴും ഗര്‍ഭധാരണത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് പ്രസവ ശേഷം എത്തുന്നതിന് വേണ്ടി നാം ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധിക്കണം. കൂടാതെ ശരിയായ ഉറക്കവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. സിസേറിയന് ശേഷവും സുഖപ്രദമായ ഉറക്കം എന്നത് എല്ലാ സ്ത്രീകളുടേയും അവകാശമാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

സി-സെക്ഷന്‍ കഴിഞ്ഞ് ഉറങ്ങുന്നതിന്റെ പ്രാധാന്യം
സിസേറിയന് ശേഷം ഉറങ്ങുന്നതിന്റെ പ്രാധാന്യം എന്നത് നിസ്സാരമല്ല. ഇത് ശസ്ത്രക്രിയ കാരണം ഉണ്ടാവുന്ന സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നു. സുഖകരമായ ഉറക്കം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. വയറിലെ പേശികളുടെ ആയാസം കുറക്കുന്നതിനും ശ്വസനാരോഗ്യത്തിനും സിസേറിയന് ശേഷമുള്ള ഉറക്കം സഹായിക്കുന്നു.
ബുദ്ധിമുട്ട് എന്തുകൊണ്ട്?
സിസേറിയന് ശേഷം എന്തുകൊണ്ടാണ് സുഖകരമായി ഉറങ്ങാന്‍ സാധിക്കാത്തത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഹോര്‍മോണിലുണ്ടാവുന്ന മാറ്റം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഇത് കൂടാതെ വയറിന്റെ അസ്വസ്ഥകളും മുറിവും നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കുന്നു. ഇത് വഴി ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (OSA) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് നിങ്ങളില്‍ ശ്വാസതടസ്സത്തിനും ഉറക്കത്തില്‍ ശ്വാസനാള സംബന്ധമായ അസ്വസ്ഥതകള്‍ക്കും കാരണമാകും. ഇതോടൊപ്പം തന്നെ സിസേറിയന്റെ വേദനയും ചേര്‍ന്ന് നിങ്ങളെ പ്രശ്നത്തിലാക്കുന്നു.

ഉറങ്ങേണ്ട പൊസിഷനുകള്‍
സിസേറിയന് പ്രസവശേഷം ഉറങ്ങാന്‍ പറ്റിയ പൊസിഷനുകള്‍ ഏതാണ് എന്നത് പല അമ്മമാര്‍ക്കും അറിയില്ല. പലപ്പോഴും മലര്‍ന്ന് കിടക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. സിസേറിയന് ശേഷമുള്ള ആദ്യത്തെ കുറച്ച് ദിവസങ്ങളിലും ആഴ്ചകളിലും ഇതാണ് സുഖപ്രദമായ പൊസിഷന്‍. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ മുറിവില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുന്നില്ല. കൂടുതല്‍ കംഫര്‍ട്ടിന് വേണ്ടി നിങ്ങള്‍ക്ക് കാല്‍മുട്ടിന് താഴേ ഒരു തലയിണ വെക്കാവുന്നതാണ്. കട്ടിലില്‍ നിന്ന് ഇറങ്ങുന്നതിനോ ഇരിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്, മുറിവിന്റെ വേദന എന്നിവ ഈ സമയം സാധാരണമാണ്. ഈ പൊസിഷനില്‍ നിന്ന് എഴുന്നേല്ക്കുമ്പോള്, നിങ്ങളുടെ വശത്തേക്ക് ഉരുണ്ട് ഏഴുന്നേല്ക്കുന്നതിന് ശ്രദ്ധിക്കണം.
ഇടത് ഭാഗം തിരിഞ്ഞ് കിടക്കുന്നത്
സിസേറിയന് ശേഷം ഇടത് ഭാഗം തിരിഞ്ഞ് കിടക്കുന്നത് സുഖപ്രദമായ ഒരു പൊസിഷനാണ്. ഇതിന്റെ ഫലമായി വേദന കുറയുന്നു. മാത്രമല്ല ഇടതുവശത്ത് ഉറങ്ങുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിങ്ങളുടെ വയറും ഇടുപ്പും സപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് തലയിണകള്‍ ഉപയോഗിക്കാം. കൂടാതെ, നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് തുടരാവുന്ന പൊസിഷന്‍ ആണ് ഇടത് ഭാഗം ചരിഞ്ഞ് കിടക്കുന്നത്.

ശരീരം ഉയര്‍ത്തി വെച്ച് കിടക്കുന്നത്
ശരീരത്തിന്റെ മുകള്‍ ഭാഗം ഉയര്‍ത്തി വെച്ച് റിക്ലൈന്‍ പോസില്‍ കിടക്കുന്നതും നല്ലതാണ്. ഇത് മികച്ച ശ്വാസോച്ഛ്വാസത്തിന് നിങ്ങളെ സഹായിക്കുന്നു. പ്രത്യേകിച്ച് ഉറക്കത്തില്‍ ശ്വസന സംബന്ധമായ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ പൊസിഷന്‍ തുടരാവുന്നതാണ്. വേദന കൂടുതലെങ്കില്‍ നിങ്ങളുടെ മുട്ടുകള്‍ക്കിടയിലും ഇടുപ്പിനു താഴെയും തലയിണകള്‍ ഉപയോഗിച്ച് കിടക്കുക. ഇതും സൗകര്യപ്രദമായ ഒരു പൊസിഷനാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സിസേറിയന് ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഉറക്കം എന്നത് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഈ സമയം ഉറക്കം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്നുകള്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാത്ത ഒരു മരുന്നുകളും കഴിക്കരുത്. അത് മുലപ്പാല്‍ കുടിക്കുന്നത് വഴി കുഞ്ഞിനേയും സ്വാധീനിക്കുന്നു. അതുകൊണ്ട് കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്
UNC വിമന്‍സ് ഹോസ്പിറ്റല്‍ പേഷ്യന്റ് എഡ്യുക്കേഷന്‍ കമ്മിറ്റിയുടെ അഭിപ്രായത്തില്‍, ഡോക്ടറുടെ പ്രിസ്ക്രപ്ഷന് അനുസരിച്ച് മാത്രമുള്ള മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളെ ശരിയായി ഉറങ്ങുന്നതിനും വേദന നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മെറ്റേണിറ്റി ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറുടെ അനുമതിയോടെ ലഘു വ്യായാമങ്ങളും ചലനങ്ങളും ചെറിയ നടത്തവും നല്ലതാണ്. ഇത് നിങ്ങളുടെ രക്തചംക്രമണം, ടോണ്‍ പേശികള്‍, സമ്മര്‍ദ്ദം കുറയ്ക്കുകയും വേദന കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ നല്ല സമീകൃതാഹാരവും അത്യാവശ്യമാണ്.
മലബന്ധം അകറ്റാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അല്പം ശ്രദ്ധിക്കണം. സി-സെക്ഷന്‍ സേവ് കഴിഞ്ഞ് ഉറക്കം മെച്ചപ്പെടുത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ ശരിയായ വിശ്രമം എടുക്കുന്നതിനും ശ്രദ്ധിക്കണം. പങ്കാളിയുടേയും കുടുംബത്തിന്റേയും പിന്തുണ പൂര്‍ണമായും ഉണ്ടായിരിക്കണം. ഇത് എളുപ്പത്തില്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
