Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗര്‍ഭിണികള്‍ക്ക് യോഗ ഉറപ്പുനല്‍കുന്നു പല പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം
ഗര്‍ഭകാലം സന്തോഷത്തിന്റെയും നിരവധി മാറ്റങ്ങളുടെയും സമയമാണ്. എന്നിരുന്നാലും, ഈ കാലയളവില്‍ വൈകാരിക സമ്മര്‍ദ്ദവും സാധാരണമാണ്. ഈ പിരിമുറുക്കം ഫലപ്രദമായി നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് യോഗ. ഗര്‍ഭിണികളിലെ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും അകറ്റാന്‍ യോഗ എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാന്‍ യോഗ സഹായിക്കുന്നു. പതിവായി യോഗ ചെയ്യുന്നത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കും. മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ അഥവാ മൂഡ് സ്വിംഗ്സ് അനുഭവിക്കുന്ന ഗര്‍ഭിണികള്‍ക്ക് ഇത് വളരെ ഫലവത്താണ്.
ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു
പല ഗര്‍ഭിണികളും ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. യോഗ ഇതിനും പരിഹാരമാണ്. യോഗ വിശ്രമം പ്രോത്സാഹിപ്പിക്കുന്നു, യോഗ ചെയ്യുന്നതിലൂടെ നല്ല ഉറക്കം എളുപ്പമാകുന്നു. നല്ല ഉറക്കം മൊത്തത്തിലുള്ള ശാരീരിക ക്ഷേമം ഉറപ്പാക്കുന്നു.
ശാരീരിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
യോഗ പേശികളെ ശക്തിപ്പെടുത്തുകയും വഴക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നടുവേദന പോലുള്ള ഗര്‍ഭകാലത്തെ സാധാരണ അസ്വസ്ഥതകള്‍ ഇത് ലഘൂകരിക്കും.
മൈന്ഡ്ഫുള്നെസ് പ്രോത്സാഹിപ്പിക്കുന്നു
യോഗയുടെ പ്രധാന ഭാഗമാണ് മൈന്ഡ്ഫുള്നെസ്. ഭാവിയെക്കുറിച്ചോ ഭൂതകാലത്തെക്കുറിച്ചോ ഉള്ള ആകുലതകള്‍ കുറച്ചുകൊണ്ട് വര്‍ത്തമാന കാലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് നിങ്ങളെ പഠിപ്പിക്കുന്നു. ഈ മാനസിക വ്യക്തത ഗര്‍ഭകാലത്ത് നല്ലതാണ്.
ശ്വസനത്തിലൂടെ ആശ്വാസം
യോഗയിലെ ശ്വസന വ്യായാമങ്ങള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നിയന്ത്രിത ശ്വസന വിദ്യകള്‍ പഠിപ്പിച്ചുകൊണ്ട് അവ നിങ്ങളെ പ്രസവത്തിനായി തയ്യാറാക്കുന്നു.
കുഞ്ഞുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നു
നിങ്ങളുടെ ശരീരത്തെയും കുഞ്ഞിനെയും ട്യൂണ്‍ ചെയ്യാനും യോഗ സഹായിക്കുന്നുണ്ട്. ഇതിലൂടെ മാതൃബന്ധവും വൈകാരിക ക്ഷേമവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
