Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഗര്‍ഭിണികള്‍ ഉറക്കം ചരിഞ്ഞ് കിടന്നാവണം, ഗുണങ്ങള്‍ അമ്മക്കും കുഞ്ഞിനും ധാരാളം
ഗര്‍ഭകാലം എന്നത് പലപ്പോഴും വളരെയധികം സന്തോഷവും അതുപോലെ തന്നെ ശാരീരിക ബുദ്ധിമുട്ടുകളും കൊണ്ട് വരുന്നതാണ്. പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് ഉറങ്ങുന്ന വശം. ഗര്‍ഭകാലം നിര്‍ബന്ധമായും വശം കിടന്നുറങ്ങണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു, എന്താണ് അതിന് പിന്നിലെ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? നിരവധി ആരോഗ്യ ഗുണങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഈ സമയം ലഭിക്കുന്നുണ്ട് എന്നതാണ് സത്യം.
കാരണം ഈ സമയം ഗര്‍ഭിണി ആരോഗ്യം ശ്രദ്ധിച്ചാല്‍ മാത്രമേ അത് പ്രസവശേഷവും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. കാരണം ഗര്‍ഭധാരണം ശാരീരികമായും വൈകാരികമായും നിരവധി മാറ്റങ്ങള്‍ ഒരു സ്ത്രീയില്‍ കൊണ്ടുവരുന്നു. ഇതില്‍ പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ഉറക്കം എന്നത്. സുഖപ്രദമായ രീതിയില്‍ ഉറങ്ങുക എന്നത് പലപ്പോഴും ഗര്‍ഭിണികളില്‍ അല്പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഈ സമയം പലപ്പോഴും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിങ്ങളില്‍ വശം തിരിഞ്ഞുള്ള ഉറക്കം നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് ഇടതുവശത്ത്, ഇത് അമ്മയ്ക്കും കുഞ്ഞിനും നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തയോട്ടം ഈ സമയത്ത് വളരെയധികം കൂടുതലായി ആവശ്യമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ചരിഞ്ഞ് കിടന്നുറങ്ങുന്നത് പലപ്പോഴും അല്പം ഗുണപ്രദമായ മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നു. പ്ലാസന്റയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നത് വഴി കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും വശം തിരിഞ്ഞുള്ള ഉറക്കം. കൂടാതെ കരളിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഈ പൊസിഷന്‍ സഹായിക്കുന്നു, ഇത് ശരീരത്തില്‍ നിന്ന് ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കും.
നടുവേദനക്ക് പരിഹാരം
ഗര്‍ഭിണികള്‍ വളരെയധികം പാടുപെടുന്ന ഒരു അവസ്ഥയാണ് നടുവേദന. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഉറക്കം ഒരു പ്രധാന ഘടകമാണ്. ചരിഞ്ഞ് കിടന്നുറങ്ങുന്ന ഗര്‍ഭിണികളില്‍ നടുവേദന വളരെ കുറവായിരിക്കും. പ്രധാന രക്തക്കുഴലുകളുടെ കംപ്രഷന്‍ തടയുന്നതിലൂടെ ഇത് നടുവേദനയെ ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ ഗര്‍ഭകാലത്ത് വ്യാപകമായ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
കിടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ചരിഞ്ഞ് കിടന്നുള്ള ഉറക്കം സുഖകരമാക്കുന്നതിന് വേണ്ടി തലയിണകള്‍ കൃത്യമായി ഉപയോഗിക്കേണ്ടതാണ്. അതിനായി നിങ്ങളുടെ കാല്മുട്ടുകള്ക്കിടയില് ഒരു തലയിണ വയ്ക്കുന്നത് നല്ലതാണ്. കൂടാതെ ഇത് നിങ്ങളുടെ ഇടുപ്പ് കുറച്ച് കൂടി ആയാസരഹിതമാക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ താഴത്തെ പുറകിലെ ആയാസം കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വയറിന് താഴെയും ഒരു തലയിണ അധിക പിന്തുണയ്ക്കായി വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് കിടക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ടത്
ഗര്‍ഭകാലം നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ നല്ല ഗുണനിലവാരമുള്ള ഉറക്കത്തിന് ശ്രദ്ധിക്കണം എന്നതാണ്. അതിനായി ഉറങ്ങുന്നതിന് മുന്‍പായി ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. ഇത് കൂടാതെ എന്തെങ്കിലും വായിക്കുന്നതും ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നതും നല്ലതാണ്. ഇത് ഉറക്ക അസ്വസ്ഥതകളെ ലഘൂകരിക്കുകയും ആരോഗ്യമുള്ള ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യും. ഇതില്‍ ഒഴിവാക്കേണ്ടത് വയറ് നിറഞ്ഞുള്ള ഭക്ഷണവും കഫീന്‍ അടങ്ങിയ പാനീയങ്ങളുമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











