Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ലഹരിയും അക്രമവും: വഴിതെറ്റാതിരിക്കാന് കുട്ടികള്ക്ക് നല്കാം ബിഹേവിയര് വാക്സിന്
Behaviour Vaccine: പത്തുവയസ്സുകാരിയായ സഹോദരിക്ക് സിന്തറ്റിക് ലഹരി നല്കിയ സഹോദരന്, അധ്യാപകന് നേരെയും കൂട്ടുകാരന് നേരെയും കൊലവെറി മുഴക്കുന്ന കുട്ടികള്..കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി കൗമാരപ്രായക്കാര്ക്കിടയില് പെരുമാറ്റ, സ്വഭാവ വെല്ലുവിളികള് അപകടകരമാംവിധം വര്ധിച്ചുവരികയാണെന്ന് തൃശ്ശൂരിലെ ഗവണ്മെന്റ് മെന്റല് ഹെല്ത്ത് സെന്ററിലെ ക്ലിനിക്കല് സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില് പറയുന്നു. സ്കൂളുകളിലെ അക്രമ സംഭവങ്ങളും ലഹരി ഉപയോഗവും സോഷ്യല്മീഡിയ അടിമത്തവും വൈകാരികമായ അസ്ഥിരാവസ്ഥയുമെല്ലാം കൂടിവരികയാണെന്നാണ് സമീപകാല റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

കുട്ടികളില് സ്വയം നിയന്ത്രിക്കാന് സാധിക്കാത്ത അവസ്ഥ വര്ധിക്കുന്നുവെന്നത് വളരെ ആശങ്കപ്പെടുത്തുന്ന സംഗതി തന്നെയാണ്. ഇത് സംഘര്ഷങ്ങളിലേക്കും കളിയാക്കലിലേക്കും പ്രകോപനത്തിലേക്കുമെല്ലാം കൗമാരപ്രായക്കാരെ എത്തിക്കുന്നു. സമീപകാല വാര്ത്തകള് മാതാപിതാക്കളെയും അധ്യാപകരെയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉയര്ന്നുവരുന്ന സാമൂഹിക, മാനസിക വെല്ലുവിളികളില് നിന്ന് കുട്ടികളെ സംരക്ഷിക്കാന് എന്താണ് പരിഹാരമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈ ചോദ്യത്തിന് വളരെ പ്രസക്തവും പ്രായോഗികവുമായ ചില പരിഹാരങ്ങളും ആശയങ്ങളും ബോള്ഡ്സ്കൈ വായനക്കാരുമായി പങ്കുവെക്കുകയാണ് ഡോ. റഹീമുദ്ദീന്.
കുട്ടികളിലെ നിഷ്കളങ്കത മായാതിരിക്കാന്..
പൊതുവെ ഇത്തരം പ്രശ്നങ്ങള്ക്ക് അച്ചടക്ക നടപടികളും കൗണ്സിലിംഗും ഡി- അഡിക്ഷന് പ്രോഗ്രാമുകളുമാണ് പരിഹാരമായി നിര്ദ്ദേശിക്കപ്പെടാറുള്ളതെങ്കിലും ഇവ നല്കുമ്പോഴേക്കും കാര്യങ്ങള് കൈവിട്ടുപോയിരിക്കും. ഇവിടെ നമുക്ക് വേണ്ടത് ഒരു മുഴം മുമ്പേ എറിയാന് കഴിയുന്ന, വളരെ ഫലപ്രദമായ, കുറ്റമറ്റ ഒരു സമീപനമാണ്. അതിലൂടെ വിദ്യാര്ത്ഥികള്ത്ത് മേല്പ്പറഞ്ഞ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാന് സാധിക്കണം. ബിഹേവിയര് വാക്സിന് എന്ന ആശയം പ്രസക്തമാകുന്നത് അവിടെയാണ്. നേരത്തെയുള്ള ഇടപെടലുകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കൃത്യമായ മാര്ഗ്ഗനിര്ദ്ദേശങ്ങളിലൂടെയും നെഗറ്റീവ് സ്വഭാവങ്ങള്ക്കെതിരെ യുവമനസ്സുകളില് പ്രതിരോധമുണ്ടാക്കുക എന്നതാണ് ബിഹേവിയര് വാക്സിന് എന്ന ആശയത്തിന്റെ കാതല്.
എന്താണ് ബിഹേവിയര് വാക്സിന്?
വൈദ്യശാസ്ത്രത്തിലെ രോഗങ്ങള്ക്കെതിരായ പ്രതിരോധ കുത്തിവെപ്പിന് സമാന്തരമായ ഒന്നാണ് ബിഹേവിയര് വാക്സിനും. സാധാരണ വാക്സിനുകള് രോഗങ്ങള്ക്കെതിരെ പ്രതിരോധം വളര്ത്തുന്നത് പോലെ, ബിഹേവിയര് വാക്സിന് കുട്ടികളില് മാനസികവും വൈകാരികവുമായ പ്രതിരോധശേഷി വളര്ത്തുന്നു. അങ്ങനെയുള്ളവര് തനിക്കോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു കാര്യങ്ങള്ക്കും മുതിരില്ല.
കുട്ടികളില് വളരെ ചെറിയ പ്രായം തൊട്ടേ, സംഘടിതമായി പോസിറ്റീവ് ശീലങ്ങളും ബൗദ്ധിക ശേഷികളും ഇമോഷണല് ഇന്റെലിജന്സും വളര്ത്തുകയാണ് ബിഹേവിയര് വാക്സിന് ചെയ്യുന്നത്. ജീവിതത്തില് മുന്നേറുന്നതിനുള്ള ശേഷികളുടെ (ലൈഫ് സ്കില്) പരിശീലനം, വൈകാരിക വിദ്യാഭ്യാസം, സ്വയം നിയന്ത്രിക്കുന്നതിനുള്ള വഴികള് എന്നിവ സ്കൂള് പാഠ്യപദ്ധതിയില് ഉള്പ്പെടുത്തുന്നതിലൂടെ കുട്ടികള്ക്ക് കുട്ടുകാരുനായി താരതമ്യം ചെയ്യുന്നതിലെ സമ്മര്ദ്ദത്തെയും അക്രമത്തിനുള്ള തോന്നലുകളെയും ലഹരി ഉപയോഗ താല്പ്പര്യങ്ങളെയും സോഷ്യല് മീഡിയ അടിമത്തത്തെയും അതിജീവിക്കാന് കഴിയും. അതോടൊപ്പം തന്നെ കുട്ടികളില് പോസിറ്റീവ് സ്വഭാവങ്ങള് വളര്ത്തിയെടുക്കുന്നതില് വീടുകളില് മാതാപിതാക്കളുടെ മാര്ഗ്ഗനിര്ദ്ദേശവും നിര്ണ്ണായകമാണ്.
ബിഹേവിയര് വാക്സിന്റെ ആവശ്യകത
കൗമാരപ്രായക്കാര്ക്കിടയില് വര്ധിച്ചുവരുന്ന അക്രമസ്വഭാവങ്ങള്, ദേഷ്യവും വികാരങ്ങളും നിയന്ത്രിക്കാന് സാധിക്കാത്ത അവസ്ഥ
ലഹരി ഉപയോഗം, ഡിജിറ്റല് ഉപകരണങ്ങളിലുള്ള അടിമത്തം
വൈകാരിക വിദ്യാഭ്യാസത്തിന്റെ അഭാവം
മാതാപിതാക്കളുടെ ആശങ്ക, കുടുംബാംഗങ്ങള്ക്കിടയിലെ അകല്ച്ച
തുടരും..
(ബിഹേവിയര് വാക്സിന് കുട്ടികള്ക്ക് എങ്ങനെ നല്കാം എന്നത് അടുത്ത ലേഖനത്തില്)



Click it and Unblock the Notifications
