Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് എന്തെടുക്കുന്നു?
കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ ഒരു സുന്ദരന്‍ കുസൃതിക്കുടുക്കയായി വളര്‍ച്ച നേടുന്നതിനപ്പുറം എന്താണ്സംഭവിക്കുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കുഞ്ഞ് വളരുകയും അവയവങ്ങളുടെ വികാസം നേടുകയും മാത്രമല്ല ചെയ്യുന്നത്.
നിങ്ങളുടെ ഡോക്ടറോ സോണോളജിസ്റ്റോ പറയാത്ത പല കാര്യങ്ങളും അവിടെ സംഭവിക്കുന്നുണ്ട്. അവയെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക. മൂന്ന് ദിവസത്തിനുള്ളില്‍ മുഖത്തിന് നിറം

കരച്ചില്
കേള്‍ക്കുമ്പോള്‍ ദുഖം തോന്നാമെങ്കിലും കുഞ്ഞുങ്ങള്‍ ഗര്ഭപാത്രത്തിലായിരിക്കുമ്പോളും കരയാറുണ്ട് എന്നതാണ് വാസ്തവം. ഗര്‍ഭകാലത്തിന്റെ മൂന്നാം ഘട്ടത്തില്‍ എടുക്കുന്ന ഡിജിറ്റല്‍ അള്‍ട്രാ സൗണ്ടുകള്‍ കുഞ്ഞുങ്ങള്‍ വായ തുറക്കുന്നതായും കണ്ണീര് പൊഴിക്കുന്നതായും, ചുണ്ടുകള്‍ ഇളക്കുന്നതായും, ക്രമമില്ലാതെ കിതയ്ക്കുന്നതായും കാണിക്കുന്നു. ഇത് കരയുന്നതിന്റെ സൂചനയാണ്. എന്നിരുന്നാലും വികാര വിക്ഷോഭങ്ങള്ക്കപ്പുറം ഇത് മുഖത്തിന്റെ വികാസത്തിന്റെ അടയാളവുമാകാം.

ഓര്‍മ്മശക്തി
ഹെല്‍സിങ്കി യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം അനുസരിച്ച് ഗര്‍ഭപാത്രത്തിലിരിക്കേ ചില പ്രത്യേക ഗാനങ്ങള്‍ കേള്‍ക്കുന്ന കുഞ്ഞ് ജനിച്ചതിന് ശേഷം അതേ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍, അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതായി ഇസിജി വഴി കണ്ടെത്തി. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ഓര്‍മ്മശക്തിയുണ്ടെന്ന് പറയുന്നത് ഇത് കാരണമാണ്.

രുചി തിരിച്ചറിയുന്നു
'പീഡിയാട്രിക്സില്‍' പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഗര്‍ഭകാലത്തിന്റെ മൂന്നാം ഘട്ടത്തില്‍ ക്യാരറ്റ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അവ കഴിക്കാത്ത അമ്മമാരുടെ കുഞ്ഞുങ്ങളേക്കാള്‍ പച്ചക്കറി ഇഷ്ടപ്പെടുന്നവരായിരിക്കും. ഗര്‍ഭാശയത്തിലുള്ള കുഞ്ഞിന് ഭക്ഷണം കഴിക്കാനാവില്ലെങ്കിലും അമ്മ കഴിക്കുന്ന ആഹാരം അംനിയോട്ടിക് ദ്രാവകത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അത് കുഞ്ഞിന്റെ താല്പര്യത്തില് സ്വാധീനം ചെലുത്തുകയും ചെയ്യും.

നിങ്ങളെ ശ്രവിക്കുന്നു
കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ കേള്‍ക്കാനാവും എന്ന കാരണത്താലാണ് ഗര്‍ഭസംസ്കാര്‍ ശ്ലോകങ്ങള്‍ ഉരുവിടണമെന്ന് പറയുന്നത്. ഇത് കുഞ്ഞുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കും. ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം അനുസരിച്ച് അമ്മമാര്‍ ചില പ്രത്യേക ശ്ലോകങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉരുവിട്ട് കൊടുത്തപ്പോള്‍ അവരുടെ ഹൃദയമിടിപ്പ് നിരക്ക് കുറയുകയും, അപരിചിതര്‍ ഇത് ചെയ്തപ്പോഴും ഇത് തന്നെ സംഭവിക്കുകയും ചെയ്തു. ഇത് വഴി അമ്മയുടെ ശബ്ദമോ ചലനങ്ങളോ അല്ല കുഞ്ഞുങ്ങള്‍ എല്ലാ ശബ്ദവും ശ്രദ്ധിക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്.

മാനസിക സമ്മര്ദ്ധത്തോടുള്ള പ്രതികരണം
ഗര്‍ഭകാലത്ത് അമ്മമാര്‍ റിലാക്സ് ചെയ്യണമെന്നും ശാന്തമായി ഇരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നതിന് പിന്നില്‍ പ്രസക്തമായ കാരണമുണ്ട്. ലങ്കാസ്റ്റര്‍, ഡുറാം എന്നീ യൂണിവേഴ്സിറ്റികളില്‍ നടത്തിയ രണ്ട് വ്യത്യസ്ഥ പഠനങ്ങളില്‍ അമ്മയുടെ നെഗറ്റീവായ വികാരങ്ങളും സമ്മര്‍ദ്ധങ്ങളും കുഞ്ഞുങ്ങളെ അസ്വസ്ഥരാക്കുകയും അപ്പോള്‍ അവര്‍ തങ്ങളുടെ ഇടത് കൈകൊണ്ട് മുഖം മറയ്ക്കുമെന്നും പറയുന്നു. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ അത്ര ചെറുപ്പത്തിലേ സമ്മര്‍ദ്ധത്തിലേക്ക് തള്ളിവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ റിലാക്സ് ചെയ്യുകയും ശാന്തമായിരിക്കുകയും ചെയ്യുക.

പ്രതികരണശേഷി
ലങ്കാസ്റ്റര്‍, ഡുറാം യൂണിവേഴ്സ്റ്റികളിലെ പഠനം അനുസരിച്ച് 24 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പോലും ചിരി പോലുള്ള ദ്വിമാന പ്രതികരണങ്ങള്‍ നടത്താനാവുമെന്നും, 36 ആഴ്ചയാകുമ്പോള്‍ പുരികങ്ങള്‍ ചുളിക്കാനാവുമെന്നും കാണിക്കുന്നു.



Click it and Unblock the Notifications
