Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
കുഞ്ഞുങ്ങളെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാം
നഗരങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടേണ്ടി വരുന്ന പ്രധാന ഭീഷണികളാണ് വായു മലിനീകരണവും ശബ്ദ മലിനീകരണവും. വരും തലമുറകള്‍ക്ക് വേണ്ടി ഈ സത്യം തിരിച്ചറിയുകയും കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുമായ സമയമാണിത്.
ശിശുക്കളെയും കുട്ടികളെയും മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.നിങ്ങള്‍ക്ക് അള്‍സറുണ്ടോ??

കൃത്രിമ എയര്‍ പ്യുരിഫയറുകള്‍ ഒഴിവാക്കുക
വിപണിയില്‍ പല തരത്തിലുള്ള എയര്‍ പ്യൂരിഫയറുകള്‍ ലഭ്യമാണ്. വിവിധ ബ്രാന്‍ഡുകളിലുള്ള പ്യൂരിഫയറുകളുടെ പരസ്യങ്ങളും നമ്മള് പതിവായി കാണാറുണ്ട്. ലബോറട്ടറികളില്‍ നിര്‍മ്മിക്കുന്ന, കൃത്രിമ ഘടകങ്ങള്‍ ചേര്‍ത്ത ഉത്പന്നങ്ങളാണിവ. ഇവ എത്രത്തോളം സുരക്ഷിതമാണെന്നോ, ചെറിയ കുട്ടികളെ എങ്ങനെ ബാധിക്കുമെന്നോ നമുക്ക് അറിയില്ല. കഴിയുന്നിടത്തോളം ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക.

വീട്ടിലെ എയര്‍ പ്യൂരിഫയിങ്ങ് പ്ലാന്റ്
കൃത്രിമ എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായവ ഉപയോഗിക്കുക. വീട്ടില്‍ തന്നെ എയര്‍ പ്യൂരിഫയിങ്ങ് പ്ലാന്റുകള്‍ സ്ഥാപിക്കാം. റബ്ബര്‍ പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, സ്പൈഡര്‍ പ്ലാന്റ്, ആലോ വേര പ്ലാന്റ് എന്നിങ്ങനെ.

രോഗപ്രതിരോധശേഷി വളര്‍ത്തുക
ഏത് പ്രായത്തിലും ആരോഗ്യത്തോടെ ജീവിക്കുന്നതിന് ശക്തമായ രോഗപ്രതിരോധശേഷി ആവശ്യമാണ്. ശൈശവത്തില്‍ തന്നെ ഇതിന് അടിത്തറയിടുന്നത് ശക്തമായ രോഗപ്രതിരോധശേഷി നല്‍കും. വീട്ടില്‍ നിര്‍മ്മിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കുകയും കൃത്രിമ രുചികള്‍ ചേര്‍ത്തവ ഒഴിവാക്കുകയും ചെയ്യുക. പുറമേ നിന്നുള്ള ഭക്ഷണം കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

മുലപ്പാല്‍
ആരോഗ്യകരമായ ജീവിതത്തിന് ഒരു മികച്ച അടിത്തറ ആരംഭിക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് മുതലാണ്. കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ചതും അവശ്യവുമായ ഘടകമാണ് മുലപ്പാല്‍.

തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക
കുഞ്ഞിനെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് തിരക്കേറിയ സ്ഥലങ്ങള്‍ കഴിയുന്നിടത്തോളം ഒഴിവാക്കുന്നത്.

മീഡിയ ഉപയോഗം നിയന്ത്രിക്കുക
ശബ്ദമലിനീകരണത്തിന്റെ കാര്യത്തില്‍ വീട്ടില്‍ തന്നെ മറഞ്ഞിരിക്കുന്ന പല കാരണങ്ങളുമുണ്ട്. ടെലിവിഷന്‍ ഉപയോഗം നിയന്ത്രിക്കുകയും ശബ്ദം കുറച്ച് വെയ്ക്കുകയും ചെയ്യുക.



Click it and Unblock the Notifications
