Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
നവജാത ശിശുക്കളിലെ ഭാരക്കുറവ്, ആശങ്ക വേണ്ട

ജനിച്ച ഉടനെ കുഞ്ഞിനുള്ള ഭക്ഷണം മുലപ്പാല്‍ മാത്രമാണ്. കുഞ്ഞിന് നേരായ രീതിയില്‍ മുലയൂട്ടേണ്ടത് വളരെ പ്രധാനമാണ്. ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളില്‍ കുഞ്ഞിന് ലഭിക്കുന്ന മുലപ്പാല്‍ കുറവായതുകൊണ്ടും ഭാരം കുറയും. കുഞ്ഞിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെങ്കില് ജനിച്ചു രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ ഭാരം വീണ്ടും കണക്കാക്കണം.
നവജാതശിശുവിന്റെ ആവറേജ് ഭാരത്തേക്കാളും കൂടുതലാണ് നഷ്ടപ്പെടുന്ന ഭാരമെങ്കില്‍ ഡോക്ടറെ കാണിക്കണം. പാല് കൊണ്ടുമാത്രം കുഞ്ഞിന് ആവശ്യമുള്ള പോഷകം ലഭിക്കുന്നില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം.
മുലപ്പാല്‍ കൊണ്ടുതന്നെ സാധാരണഗതിയില്‍ നവജാത ശിശുക്കള്‍ രണ്ടുമൂന്നാഴ്ചകള്ക്കുളളില് ആവശ്യത്തിനുള്ള ഭാരം വയ്ക്കും. പിന്നീട് ആദ്യത്തെ ആറുമാസക്കാലം നാലു മുതല്‍ ആറുവരെ ഔണ്‍സ് ഭാരം കുഞ്ഞുങ്ങള്‍ക്കുണ്ടാകും.
കുഞ്ഞിന് സാധാരണ ഭാരം വച്ചാലും മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തരുത്. കുഞ്ഞിനുളള ഏറ്റവും നല്ല ഉത്തമാഹാരമാണിത്.



Click it and Unblock the Notifications
