Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഉണ്ണീയുറങ്ങുറങ്ങൂ.......

ഉറക്കം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള് കുഞ്ഞുങ്ങളില് അടിച്ചേല്പ്പിക്കാന് പററില്ല. അതുകൊണ്ട് വല്ലാതെ നിര്ബന്ധിച്ച് കുഞ്ഞുങ്ങളെ ഉറക്കത്തിലേക്ക് തളളിവിടുന്നതിനേക്കാള് നല്ലത് ഉറങ്ങാന് പറ്റിയ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയെന്നതാണ്.
കുഞ്ഞുങ്ങളെ ഒറ്റക്ക് ഉറങ്ങാന് കിടത്താതെ അമ്മയോ അച്ഛനോ കൂടെക്കിടക്കുക. ലൈറ്റുകള് കെടുത്തി സംസാരം നിര്ത്തി ഉറങ്ങിയതു പോലെ കാണിച്ചാല് കുഞ്ഞിന് ഉറങ്ങാനുളള സമയമാണെന്ന ഏകദേശധാരണ വരും.
ഉറങ്ങാന് അസ്വസ്ഥത കാണിച്ചാല് അതിനുളള കാരണം എന്തെന്ന് മനസിലാക്കണം. അസുഖം മൂലമോ വിശപ്പു കാരണമോ കുഞ്ഞുങ്ങള് ഉറങ്ങാതിരിക്കും.
കുഞ്ഞുങ്ങള്ക്ക് സുഖമായി ഉറങ്ങാന് പറ്റിയ സ്ഥലം ഏതെന്ന് തീരുമാനിക്കണം. ചിലര് കുഞ്ഞുങ്ങളെ തനിയെ കിടത്തും. കുഞ്ഞുങ്ങള്ക്കൊപ്പം കിടന്ന് അവര് ഉറങ്ങിയെന്ന ഉറപ്പുവരുത്തിയ ശേഷമേ എഴുന്നേറ്റു പോരാവൂ. കൈക്കുഞ്ഞുങ്ങളെ എ്പ്പോഴും അമ്മക്കൊപ്പം കിടത്തുന്നത് തന്നെയാണ് നല്ലത്. അമ്മയുടെ സാമീപ്യം കുഞ്ഞിന് സുരക്ഷിതത്വം നല്കും.
കുഞ്ഞുങ്ങളെ കിടത്തുന്നതിന് ഉപയോഗിക്കുന്ന കിടക്ക മൃദുവായിരിക്കണം. തൊട്ടിലില് കിടത്തിയാട്ടി കുഞ്ഞുങ്ങളെ ഉറക്കുന്നതും നല്ലതാണ്. പാട്ടു വച്ചു കൊടുത്തോ താരാട്ടുപാട്ടു പാടിയോ കുഞ്ഞിനെ ഉറക്കാം. കുറച്ചു വലുതായാല് കഥ പറഞ്ഞുകൊടുക്കുന്നതും നല്ലതാണ്.
ദിവസവും ഒരു കൃത്യസമയത്ത് എല്ലാവരും ഉറങ്ങണം. ഇത് കൃത്യമായ സമയത്ത് ഉറങ്ങാനുളള പരിശീലനം കുഞ്ഞിന് നല്കും.



Click it and Unblock the Notifications
