Latest Updates
-
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ
കുഞ്ഞിനെ മിടുക്കനാക്കും മാമ്പഴം, ദിനവും കൊടുത്താല്‍ ഗുണങ്ങള്‍ നിരവധി
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എന്ത് ഭക്ഷണം കൊടുക്കണം എന്നത് പല അമ്മമാരേയും കണ്‍ഫ്യൂഷനിലാക്കുന്നു. കുഞ്ഞിന്റെ വിശപ്പ് മാറ്റുകയും അതോടൊപ്പം ആരോഗ്യം നല്‍കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് എപ്പോഴും തിരഞ്ഞെടുക്കുന്നത്. അതില്‍ ഒന്നായി എപ്പോഴും തിരഞ്ഞെടുക്കുന്ന ഒന്നാണ് മാമ്പഴം. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
മാമ്പഴം പോഷകങ്ങളാല്‍ സമ്പന്നമായ പഴമാണ് എന്നതില്‍ സംശയം വേണ്ട. ഇത് പെട്ടെന്ന് ദഹിക്കുന്നതിനാല്‍ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. മാമ്പഴം കുഞ്ഞിന് ആരോഗ്യം നല്‍കുന്നതാണ് എന്നത് ശരിയാണ്, എന്നാല്‍ ശരിയായ പ്രായത്തില്‍ വേണം കുഞ്ഞിന് മാമ്പഴം നല്‍കുന്നതിന്. അല്ലാത്ത പക്ഷം അത് ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. മാമ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എപ്പോള്‍ നല്കി തുടങ്ങാം?
കുഞ്ഞിന് എപ്പോള്‍ മാമ്പഴം നല്‍കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. എന്നാല്‍ ആരോഗ്യമുള്ള മിക്ക കുഞ്ഞുങ്ങള്‍ക്കും ഏകദേശം ആറുമാസം മുതല്‍ ഖരഭക്ഷണം കഴിച്ച് തുടങ്ങാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെ തുടക്കത്തില്‍ ചെറിയ അളവില്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. മാമ്പഴം കട്ടയില്ലാതെ ഉടച്ച് നല്‍കാവുന്നതാണ്. കുഞ്ഞിന് പഴത്തിന് രുചിയും ദഹിപ്പിക്കാനുള്ള കഴിവും ഉണ്ടായാല്‍ ബേബി ഫുഡ് ആയി ഇത് നല്‍കാവുന്നതാണ്.
ഒന്‍പതാം മാസത്തില്‍
ഒന്‍പതാം മാസം മുതല്‍ കുഞ്ഞിന് ചെറിയ മാമ്പഴം നല്‍കാവുന്നതാണ്. ചെറുതായി അരിഞ്ഞ മാങ്ങാ കഷണങ്ങള്‍ തൊലിയില്ലാതെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ കൈയ്യില്‍ തന്നെ പിടിക്കാനും കഴിക്കാനും നല്‍കാം. തൊലിയില്ലാത്ത മാമ്പഴം വഴുവഴുപ്പുള്ളതിനാല്‍ കുഞ്ഞിന് നല്കുമ്പോള് വളരെയധികം ശ്രദ്ധിക്കണം.
മാമ്പഴത്തിന്റെ പോഷക മൂല്യം
മാമ്പഴത്തില്‍ തന്നെ നൂറുകണക്കിന് തരങ്ങളുണ്ട്. ഓരോ മാമ്പഴത്തിനും വ്യത്യസ്തമായ സ്വാദും ഘടനയും പോഷകഗുണവുമുണ്ട് എന്നതാണ് സത്യം. കുഞ്ഞിന്റെ ദൈനംദിന പോഷക ആവശ്യങ്ങള്‍ക്കായി ഇനിപ്പറയുന്ന പോഷകങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ഇത് കൂടാതെ ഇനി കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്ന തരത്തിലുള്ള സുപ്രധാന പോഷകങ്ങളും ബയോ ആക്റ്റീവ് സംയുക്തങ്ങളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
വളര്‍ച്ചക്കും വികാസത്തിനും
കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും വികാസത്തിനും നമുക്ക് മാമ്പഴം നല്‍കാവുന്നതാണ്. വിറ്റാമിന്‍ എ ഉള്‍പ്പടെയുള്ള നിരവധി പോഷകങ്ങള്‍ മാമ്പഴത്തിലുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള വികാസത്തിനും സഹായിക്കുന്നു മാമ്പഴം. വിറ്റാമിന്‍ എ (ബീറ്റാ കരോട്ടിന്‍) ആരോഗ്യമുള്ള ചര്‍മ്മം, മുടി, കഫം മെംബറേന്, ശരിയായ കാഴ്ച എന്നിവക്ക് സഹായിക്കുന്നതാണ് മാമ്പഴം.
ദഹനത്തെ സഹായിക്കുന്നു
75 ഗ്രാം മാങ്ങയില്‍ 1.2 ഗ്രാം നാരുകള്‍ ദഹനത്തിന് സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ ആദ്യ പടിയായി നമുക്ക് മാമ്പഴം ഉണ്ടാക്കുന്നതാണ്. ഇത് ദഹനാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കൂടാതെ മലബന്ധത്തെ ഇല്ലാതാക്കുന്നതിും മലവിസര്‍ജ്ജനം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മാമ്പഴം.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് മാമ്പഴം. ഇതിലുള്ള
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫ്ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങിയ നിരവധി ഫൈറ്റോകെമിക്കലുകള്‍ നമ്മുടെ കുഞ്ഞിനെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സംയുക്തങ്ങള്‍ക്ക് ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. സ്ഥിരമായി കുഞ്ഞിന് മാമ്പഴം അതുകൊണ്ട് തന്നെ നല്‍കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications