Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സ്വർണ വില കേരളത്തിൽ അടുത്തെങ്ങാനും കുറയുമോ? വാങ്ങുന്നത് നീട്ടിവെയ്ക്കണോ? സാമ്പത്തിക വിദഗ്ധൻ പറയുന്നു
സംസ്ഥാനത്ത് സ്വർണ വില സമാനതകളില്ലാത്ത വിധം ഉയരുകയാണ്. ഇന്നലെ ഗ്രാമിന് 13,165 രൂപയിലാണ് വ്യാപാരം നടന്നത്. പവൻ വില 1,05,320 രൂപയാണ്. അതായത് 1.15 ലക്ഷം രൂപയ്ക്ക് അടുത്ത് നൽകാതെ ഒരു പവൻ ലഭിക്കില്ല. ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ തന്നെ സ്വർണ വില അപ്രതീക്ഷിത ഉയരങ്ങൾ കീഴടക്കിയേക്കാം എന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്. സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിൽ സന്തോഷ് ടി വർഗീസ് പറയുന്നത് ഇങ്ങന
'സ്വർണത്തിന് വില കുറയുന്നതിൽ കൂടുതൽ പ്രതീക്ഷ പുലർത്തേണ്ട. സ്വർണത്തിന്റെ വില വർദ്ധിക്കാൻ തന്നെയാണ് സാധ്യത. വിലയിലെ ഏറ്റക്കുറച്ചിൽ സംഭവിച്ചേക്കാം. കാരണം അത് സംഭവിക്കുന്നത് ഈ വ്യാപാരികളുടെ ഇടയിൽ പ്രോഫിറ്റ് ബുക്കിംഗ് എന്ന് പറയുന്ന ഒരു ആശയമുണ്ട് . സ്വർണം ആയാലും വെള്ളിയിൽ ആയാലും ഒക്കെ നിക്ഷേപം നടത്തി കഴിഞ്ഞാൽ വേറെ വരുമാനം ഒന്നും അതിൽ നിന്ന് ലഭിക്കില്ലല്ലോ .അതൊരു സുരക്ഷിത നിക്ഷേപ മാർഗം എന്ന നിലയിലാണ് കാണുന്നത്. അങ്ങനെ ആകുമ്പോഴും സ്വർണം ഒക്കെ വാങ്ങുമ്പോൾ നമ്മൾ മനസ്സിൽ ഒരു വില ഇങ്ങനെ സൂക്ഷിക്കും, ആ വില വരെ എത്തിക്കഴിഞ്ഞാൽ വേണമെങ്കിൽ സ്വർണ്ണം വിൽക്കാം എന്ന് കരുതും. അങ്ങനെയാണ് ആസ്തി വാങ്ങുകയും വിൽക്കുകയും ഒക്കെ ചെയ്യുന്ന എല്ലാ വിഭാഗം ജനങ്ങളും അങ്ങനെയാണ് അതിനെ കാണുന്നത്.

പ്രോഫിറ്റ് ബുക്കിംഗ് നടന്നതുകൊണ്ടാണ് ബുധനാഴ്ച വില കുറഞ്ഞത്. ആ വില പിന്നീട് വില കൂടും. പ്രോഫിറ്റ് ബുക്കിംഗ് നടക്കുമ്പോൾ വിൽപ്പന ഉണ്ടാകും, വിൽക്കുമ്പോൾ സ്വർണത്തിൻ്റെ ഡിമാൻ്റ് കുറയും. ഇങ്ങനെയൊക്കെ ആണെങ്കിലും അന്തർലീനമായിട്ടുള്ള ഒരു പ്രവണത സ്വർണ്ണ വില വർദ്ധിക്കാൻ തന്നെയാണ്.അതിനുള്ള കാരണം ആഗോളതലത്തിൽ ഈ ജിയോപൊളിറ്റിക്കൽ ടെൻഷൻസ് നടക്കുന്നുണ്ട്. ഭൗമ രാഷ്ട്രീയ രംഗത്തുള്ള തർക്കങ്ങളും അനിശ്ചിതാവസ്ഥയും എല്ലാം തന്നെ കൂടുതൽ സങ്കീർണമാവുകയും കൂടുതൽ വഷളാവുകയും ചെയ്യുന്ന ഒരു സ്ഥിതിയാണ് കാണുന്നത്.
സ്വാഭാവികമായും വിവിധ രാജ്യങ്ങളിലെ സാമ്പത്തിക പുരോഗതിക്കും അഭിവൃദ്ധിക്കും അതൊരു തടസ്സമാണ്. വ്യാവസായിക രംഗത്തോ അല്ലെങ്കിൽ സമ്പത്ത് വ്യവസ്ഥയിലോ നിക്ഷേപിക്കാനുള്ള താല്പര്യം കുറയാൻ ഇത് കാരണമാകും. സ്വാഭാവികമായും സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങൾ ഏതാണെന്ന് പിന്നെയും ഈ നിക്ഷേപകർ തേടും. അങ്ങനെ വരുമ്പോൾ കൂടുതൽ പണമുള്ളവർ സ്വർണത്തിലേക്കൊക്കെ തിരിയും.
അതുകൊണ്ടു തന്നെ സമീപഭാവിയിൽ വില കുറയും എന്ന് നമുക്ക് കരുതാൻ കഴിയില്ല. കാരണം ആഗോള സാമ്പത്തിക രാഷ്ട്രീയ രംഗം കൂടുതൽ കാലുഷിതമായി മാറുകയാണ്.
ചൈനയും ജപ്പാനും തമ്മിൽ ഒരു തർക്കം ഉടലെടുത്തിരിക്കുകയാണ്. ജപ്പാൻറെ പ്രധാനമന്ത്രി തൈവാനെ പിന്തുണക്കുന്ന രീതിയിലുള്ള പ്രസ്താവന നൽകിയത് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ് . വളരെ പെട്ടെന്ന് തന്നെ ചൈനയുടെ പ്രതികരണം വന്നു കഴിഞ്ഞു .ജപ്പാനിൽ നിന്നുള്ള മത്സ്യത്തിന്റെ ഇറക്കുമതി ചൈന തടഞ്ഞിരിക്കുകയാണ്. ഒരു പുതിയ ഒരു പോർമുഖം അവിടെ തുറന്നിരിക്കുകയാണ്. ഇറാന്റെ കാര്യത്തിലാണെങ്കിലും വെനിസുലയുടെ കാര്യത്തിലായാലും കൂടുതൽ കടുത്ത നടപടികളിലേക്ക് അമേരിക്ക കടക്കുമോ എന്നുള്ള ആശങ്ക ഇങ്ങനെ വലിയ രീതിയിൽ നിൽക്കുകയാണ്. അതൊക്കെ തന്നെ വന്നു കഴിഞ്ഞാൽ സമാധാന അന്തരീക്ഷം വല്ലാതെ കലുഷിതമായി മാറും.
അതുപോലെതന്നെ ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡ് എന്ന ദ്വീപിൽ അമേരിക്ക കണ്ണു വെച്ചിരിക്കുകയാണ്. ഇത്തരം ഇടപെടലുകൾ എല്ലാം തന്നെ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം സൃഷ്ടിക്കുകയും വില കൂടാൻ കാരണമാകുകയും ചെയ്യും.
Credit: Oneindia



Click it and Unblock the Notifications
