Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
'മഞ്ജു പോയതിൽ ദിലീപിന്റെ വീട്ടിലെല്ലാവർക്കും വിഷമം, കാവ്യ ഭാര്യയാകുമെന്ന് അവരൊരിക്കലും കരുതിയില്ല'
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കീഴ്കോടതി പറഞ്ഞതിന് പിന്നാലെ ദിലീപും മുൻ ഭാര്യ നടി മഞ്ജു വാര്യരുമാണ് പ്രധാന ചർച്ചാ വിഷയം. ദിലീപും മഞ്ജുവും വേർപിരിയലും തുടർന്ന് അതിജീവിതയോട് ദിലീപിന് തോന്നിയ വെെരാഗ്യവുമാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഇത് തെളിയിക്കാനായില്ല. 2015 ലായിരുന്നു മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനം. അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു ഇത്.
ദിലീപിന്റെ വീട്ടുകാരെക്കുറിച്ചും മഞ്ജു വാര്യരെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക സാക്ഷിയായിരുന്ന ബാലചന്ദ്രകുമാർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സത്യസന്ധമായി പറഞ്ഞാൽ ദിലീപിനൊഴിച്ച് ആ കുടുംബത്തിലെ എല്ലാവർക്കും മഞ്ജു വാര്യരെ ഭയങ്കര ഇഷ്ടമാണ്. മഞ്ജു വാര്യർ അവിടെ നിന്നും പോയതിൽ എല്ലാവർക്കും വിഷമമുണ്ട്. പ്രത്യേകിച്ച് അനൂപിന്. പല ഘട്ടങ്ങളിലും മഞ്ജുവിനെക്കുറിച്ച് വളരെ പോസിറ്റീവായി സംസാരിച്ചിട്ടുണ്ട്.

കാവ്യയെ മോശമായി പറഞ്ഞിട്ടില്ല കേട്ടോ. ഒരിക്കലും കാവ്യ മാധവൻ ദിലീപിന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഇവരാരും പ്രതീക്ഷിച്ചിരുന്നില്ല. ഒറ്റ ദിവസം കൊണ്ട് ഉണ്ടായ പ്രതിഭാസമാണ് ഇദ്ദേഹത്തിന്റെ വിവാഹം. ദിലീപിന്റെ കൂടെയുള്ള എല്ലാവരും അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. എല്ലാവരും. പേരെടുത്ത് പറയുന്നില്ല. ഇദ്ദേഹം ഒരു മഹാരാജാവാണ്. അവർക്കൊക്കെ ഇഷ്ടമില്ലാത്ത വിഷയമാണെങ്കിലും മഹാരാജാവിന് വേണ്ടി നിവൃത്തികേട് കൊണ്ട് സമ്മതിച്ച് കൊടുക്കുകയാണ് അവരെന്നും ബാലചന്ദ്രകുമാർ അന്ന് പറഞ്ഞു.
റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. ഇതേ ചർച്ചയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംസാരിച്ചിരുന്നു.
ആരെക്കുറിച്ചും കുറ്റം പറയുന്ന ആളല്ല മഞ്ജു. മഞ്ജുവിന്റെ പ്രകൃതം അങ്ങനെയാണ്. ഞാൻ ആ വീട്ടിൽ ജീവിക്കുമ്പോഴും ഞാനധികം സംസാരിക്കാറില്ലായിരുന്നു ചേച്ചീ എന്ന് മഞ്ജു പറയുമായിരുന്നു. പത്ത് വാക്ക് മഞ്ജുവിനോട് സംസാരിച്ചാൽ ഇല്ല, അതെ എന്നതിൽ ഒതുക്കുന്ന ആളാണ്. പറയാൻ പാടില്ലാത്ത കാര്യങ്ങൾ പല പുരുഷൻമാരെയും ചേർത്ത് വളരെ മോശമായി ആ സ്ത്രീയെക്കുറിച്ച് പറഞ്ഞപ്പോഴും ഒരിടത്ത് പോലും എന്തായിരുന്നു അകലാനുണ്ടായ കാരണമെന്ന് പബ്ലിക്കായി ഒരിടത്തും മഞ്ജു പറഞ്ഞിട്ടില്ല.
സൗഹൃദ സംഭാഷണത്തിനിടയിൽ ചില കാര്യങ്ങൾ അവർ നമ്മളോട് പറയുമെന്നല്ലാതെ അവർ ആരോടും അത് സംസാരിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അവർ ആരെക്കുറിച്ചും പരദൂഷണം പറഞ്ഞ് ഞാൻ ഇന്ന് വരെ കേട്ടിട്ടില്ല. ഞാൻ ഗ്ലോറിഫെെ ചെയ്ത് സംസാരിക്കുകയല്ല. വളരെ ലേറ്റായാണ് ഞാൻ മഞ്ജു വാര്യരെ പരിചയപ്പെടുന്നത്. പക്ഷെ അവരുടെ സ്വഭാവ രീതികൾ മാതൃകാപരമാണെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു.
Credit: Filmibeat



Click it and Unblock the Notifications