കുത്തനെ കുറഞ്ഞ് സ്വർണവില, രണ്ട് ദിവസത്തിനുള്ളിൽ 2,600 രൂപയുടെ ഇടിവ്, ജ്വല്ലറിയിലേക്ക് വിട്ടാലോ..?

By Shyam Kumar M

പൊന്നിന്‍റെ വില കുറയണമെന്ന പ്രാർത്ഥനകൾ ദൈവം കേട്ടു. സ്വർണവില വീണ്ടും താഴേക്ക് താഴേക്ക് വീഴുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 2,600 രൂപയാണ് ഒരുപവൻ സ്വർണത്തിന് കുറഞ്ഞത്. വരും ദിവസങ്ങളിലും വില താഴേക്ക് വീഴാൻ തയ്യാറായാൽ വലിയ അഴവിൽ സ്വർണം വാങ്ങുന്നവർക്ക് കൂടുതൽ തുക ലാഭിക്കാൻ കഴിയും. ഇന്നലെ രാവിലേയും ഉച്ചയ്ക്കും സ്വർണവില കുറഞ്ഞിരുന്നു.

ഇന്നത്തെ വില

ഇന്നലെ രാവിലെ സ്വർണം പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായയിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് വില വീണ്ടും താഴേക്ക് വീണു. ഉച്ചക്ക് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,645 രൂപയും, പവന് 600 രൂപ കുറഞ്ഞ് 93,160 രൂപയുമായി. അതായത് ഇന്നലെ മാത്രം ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ആകെ കുറഞ്ഞത്. ഇന്നും വില താഴേക്ക് തന്നെയാണ്. 1,440 രൂപയാണ് പവന് കുറഞ്ഞത്. അതോടെ പവന്‍റെ വില 91,720 രൂപയിലെത്തി. 11,465 രൂപയാണ് ഗ്രാമിന്‍റെ വില.

ബാങ്ക് അക്കൗണ്ട് പരിശോധിക്കാം, പിഎം കിസാൻ നിധിയുടെ 2000 രൂപ ഉടൻ കിട്ടും, തീയ്യതി പുറത്ത്

കുറവിന് കാരണം

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. രാജ്യാന്തര സ്വർണവില ഔൺസിന് 4085 രൂപയിലാണ് ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 4,390 ഡോളറിനു മുകളിലുള്ള റെക്കോർഡ് ഉയരത്തിൽ നിന്ന് 10 ശതമാനം പിന്നോട്ട് പോയതിനുശേഷം, സ്വർണ്ണം തുടർച്ചയായ മൂന്നാമത്തെ ആഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഗോള പ്രതിസന്ധികൾ അയഞ്ഞതും അമേരിക്കയിലെ അടച്ച് പൂട്ടൽ അവസാനിച്ചതുമാണ് നിലവിൽ സ്വർണവിലയെ താഴേക്ക് വലിക്കുന്നത്. ആഗോള രാഷ്ട്രീയ പ്രതിസന്ധികൾ കുറഞ്ഞതോടെ നിക്ഷേപർ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. അതുകൊണ്ടുതന്നെ നിക്ഷേപകർ സ്വർണം വിറ്റഴിക്കുന്നു.


Today s Gold Price

ഒരുപവൻ സ്വർണം വാങ്ങാൻ

പവന്‍റെ വില കുറഞ്ഞെങ്കിലും 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 1 ലക്ഷം രൂപ തന്നെ നൽകേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപയോളം നൽകേണ്ടി വരും.

യാത്രകൾ ഇനി കൂടുതൽ എളുപ്പം, ഇ-പാസ്‌പോർട്ട് അവതരിപ്പിച്ചിച്ച് ഇന്ത്യ, എങ്ങനെ അപേക്ഷിക്കാം..?

വില ഉയരാൻ തന്നെ സാധ്യത

കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണവില കുറയുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വില മുകളിലേക്ക് തന്നെ പോകാനാണ് സാധ്യത. അതിൽ പ്രധാനപ്പെട്ട കാര്യം രാജ്യത്ത് വിവാഹ സീസൺ പുരോഗമിക്കുന്നതിനാൽ ആഭ്യന്തര ഡിമാൻഡ് ശക്തമായി തുടരും എന്നതാണ്. "സമീപകാല ആഗോള സൂചനകൾ സുരക്ഷിത നിക്ഷേപത്തിനുള്ള ഡിമാൻഡ് ഉറപ്പിച്ചിട്ടുണ്ട്, കൂടാതെ ആഭ്യന്തര വിപണിയിലെ ആഭരണങ്ങളുടെ ആവശ്യകതയും അധിക ആക്കം നൽകുന്നു. ചുരുക്കത്തിൽ, സ്വർണ്ണ വില ഉയരുകയാണ്, കൂടാതെ ഹ്രസ്വകാലത്തേക്ക് ഈ ഉയർന്ന നില നിലനിർത്തുന്നതിന്റെ സൂചനകളും കാണിക്കുന്നു," ഇന്ത്യ ബുള്ളിയൻ & ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) വൈസ് പ്രസിഡന്റും ആസ്പെക്റ്റ് ഗ്ലോബൽ വെഞ്ച്വേഴ്‌സ് എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണുമായ അക്ഷ കാംബോജ് പറഞ്ഞു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Saturday, November 15, 2025, 10:13 [IST]
X
Desktop Bottom Promotion