സ്വർണം ഇനി സ്വപ്നങ്ങളിൽ മാത്രം, പവന്‍റെ വില പുതിയ റെക്കോർഡിൽ, കുറയാൻ സാധ്യതയുണ്ടോ..?

By Shyam Kumar M

ആഭരണപ്രേമികളുടെ ഹൃദയം തകർത്താണ് 2026 അവസാനിക്കുന്നത്. സ്വർണവില പവന് 1 ലക്ഷവും കടന്ന് മുന്നോട്ട് പോവുകയാണ്. ഇനി ഒരു തിരിച്ചിറക്കം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. അങ്ങനെ എങ്കിൽ സാധാരണക്കാർക്ക് സ്വർണം എന്നത് വെറും സ്വപ്നം മാത്രമായി മാറും. ആഗോള സ്വർണവില കുതിച്ചതാണ് കേരളത്തിലും സ്വർണവില വർദ്ധിക്കാൻ കാരണം.

ഇന്നത്തെ സ്വർണവില

ഇന്നലെയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി 1 ലക്ഷം കടന്നത്. 1,01,600 രൂപയായിരുന്നു ഇന്നലെ പവന്‍റെ വില. ഇന്ന് വീണ്ടും വില മുകളിലേക്ക് ഉയർന്നു. 280 രൂപയാണ് ഇന്ന് പവന് കൂടിയത്. 1,01,880 രൂപയാണ് പവൻ വില. ഗ്രാമിന് 12,735 രൂപ. 18 കാരറ്റ് സ്വർണം ഗ്രാമിന് 10,675 രൂപയും പവന് 85,400 രൂപ. അതേസമയം 24 കാരറ്റ് സ്വർണം പവന് 111,712 രൂപയും ഗ്രാമിന് 13,964 രൂപ.

സ്വർണം പണയം വെയ്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ആർബിഐ നിർദ്ദേശങ്ങൾ അറിയാം

ഒരുപവൻ വാങ്ങാൻ

സ്വർണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി തുടങ്ങിയ നൽകണം. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,10,930 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,000 രൂപയോളവും ചിലവഴിക്കേണ്ടി വരും


gold rate today

വിലയിലെ കുതിപ്പിന് കാരണം

ആഗോള സ്വർണവിലയിലുണ്ടായ വർദ്ധനവാണ് പ്രാദേശിക വിപണയിലും വില ഉയരാൻ കാരണം. രാജ്യാന്തര സ്വർണവില സ്പോട്ട് ഔൺസിന് 4500 ഡോളറിലെത്തി. യുഎസ്-വെനസ്വേല ഭിന്നത, റഷ്യ-യുക്രെയ്ൻ പ്രതിസന്ധി തുടങ്ങിയ ഭൗമരാഷ്ട്ര സംഘർഷങ്ങളെല്ലാം സ്വർണ വിലയുടെ ശക്തി വർദ്ധിക്കാൻ കാരണമായി. അടുത്ത ഫെഡ് മീറ്റിൽ പലിശ നിരക്കിൽ കൂടുതൽ ഇളവ് വരുത്തുമെന്ന് വ്യാപാരികൾ കൂടുതലായി പ്രതീക്ഷിക്കുന്നു. യുഎസ് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ സ്വർണ്ണത്തെ പിന്തുണയ്ക്കുന്നു എന്ന് യുബിഎസ് പറഞ്ഞു.

ആഭരണം വാങ്ങുന്നവർ എന്ത് ചെയ്യണം..?

കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യകത കൂടും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഉത്സവ വേളകളിലും പൊന്നിന്‍റെ വില്‍പ്പന വര്‍ധിക്കാറുണ്ട്. അത്തരത്തില്‍ ഡിമാന്‍ഡിന് അനുസരിച്ച് മഞ്ഞലോഹത്തിന് നിരക്ക് വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ലക്ഷപ്രഭുവായി സ്വർണം, വില ഇനി പിടിച്ചാൽ കിട്ടില്ല, റെക്കോർഡ് കുതിപ്പിന് പിന്നിലെ കാരണം ഇതാണ്

നിക്ഷേപകർ എന്ത് ചെയ്യണം..?

സ്വർണ്ണ വിലയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള ഉയർച്ചയെ അവഗണിക്കാൻ കഴിയില്ല. അത് സ്വർണ്ണം സ്വന്തമാക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, സ്വർണ്ണം 15% CAGR നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം സ്വർണം ഏകദേശം 9.4% CAGR നൽകി. ദീർഘകാല വീക്ഷണത്തോടെ (5 മുതൽ 10 വർഷം വരെ) മിതമായ ഉയർന്ന റിസ്ക് കണക്കിലെടുത്ത്, നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ ഏകദേശം 10-15% സ്വർണ്ണത്തിനായി നീക്കിവയ്ക്കുന്നത് യുക്തിസഹമാണ്. ഇത് ഒരു പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണമായി പ്രവർത്തിച്ചേക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion