Latest Updates
-
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫുഡ് ഡെലിവറി മുടങ്ങുമോ? ഡിസംബർ 31ന് രാജ്യവ്യാപകമായി ഗിഗ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ ആമസോൺ, സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ട് തുടങ്ങിയവയിലെ ഡെലിവറി തൊഴിലാളികൾ ഡിസംബർ 31 ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഇതിനു മുന്നേ ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികൾ പണിമുടക്ക് നടത്തി. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനും, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ നിന്നും പ്രധാന ടയർ-2 നഗരങ്ങളിൽ നിന്നുമുള്ള ഡെലിവറി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
മകരവിളക്ക് ഉത്സവത്തിനായി ശബരിമല ഒരുങ്ങി; നാളെ നട തുറക്കും: ഇത്തവണ നേടിയത് റെക്കോർഡ് വരുമാനം
ഡെലിവറി സമയം വേഗത്തിലാക്കണമെന്ന ആവശ്യം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി തൊഴിലാളികൾക്ക് ന്യായമായ വേതനമോ സ്ഥിരമായ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങൾ
- '10 മിനിറ്റ് ഡെലിവറി' എന്ന രീതി അവസാനിപ്പിക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
- ഇതിനു പുറമേ സുതാര്യമായ വേതനം, അപകട ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ആവശ്യപ്പെടുന്നു.
- നിർബന്ധിത വിശ്രമ ഇടവേളകളും ന്യായമായ ജോലി സമയവും.
- സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ.
- ജോലിസ്ഥലത്ത് ബഹുമാനവും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും തൊഴിലാളികൾ ആഗ്രഹിക്കുന്നു

ഉത്സവങ്ങൾ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഡെലിവറി തൊഴിലാളികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് യൂണിയനുകൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വരുമാനം കുറയുന്നതും, നീണ്ട ജോലി സമയവും, സുരക്ഷിതമല്ലാത്ത ഡെലിവറി സമയപരിധിയുമെല്ലാം തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. മാത്രമല്ല യൂണിയനുകളിൽ ചേരുന്ന തൊഴിലാളികളെ പലപ്പോഴായി കമ്പനികൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇനായത്ത് അലി ആരോപിച്ചു.
സ്വർണമല്ല, 2026-ൽ റെക്കോർഡ് വില വെള്ളിക്കാണ്, കുതിപ്പ് പ്രവചിച്ച് റോബർട്ട് കിയോസാക്കി, കാരണം അറിയാം
ശരിയായ വിശദീകരണമില്ലാതെ വർക്ക് ഐഡികൾ പെട്ടെന്ന് ബ്ലോക്ക് ചെയ്യൽ, പേയ്‌മെന്റ് പരാജയങ്ങൾ, ആപ്പുകളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം തൊഴിലാളികളെ ബാധിക്കുന്നുണ്ട്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ഫലപ്രദമായ ഒരു സംവിധാനവുമില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇതിനുള്ള പരിഹാരം കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്.
നിലവിൽ, പണിമുടക്കിൽ വലിയ പങ്കാളിത്തം ഉണ്ടായാൽ, ഡിസംബർ 31 ന് പല നഗരങ്ങളിലെയും ഉപഭോക്താക്കൾക്ക് ഭക്ഷണത്തിനും, മറ്റു ഡെലിവറികൾക്കും കാലതാമസം നേരിടേണ്ടി വന്നേക്കാം. ഇത് കമ്പനികൾക്ക് വലിയ നഷ്ടം സൃഷ്ടിക്കും.
പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും
ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട തടസ്സം നേരിടേണ്ടി വന്നേക്കാം.
Credit: Goodreturns



Click it and Unblock the Notifications