Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക! എംകാഷ് സേവനം നിർത്തലാക്കുന്നു; പണം അയക്കാൻ പുതിയ മാർഗം ഉടൻ
2025 അവസാനിക്കുന്നതോടെ ബാങ്കിംഗ് മേഖലയിൽ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും മാറ്റങ്ങൾക്ക് ഒപ്പമുണ്ട്. ഇതു പ്രകാരം, നവംബർ 30 മുതൽ ഓൺലൈൻ എസ്‌ബിഐയിലും യോനോ ലൈറ്റിലും എംകാഷ് സേവനം നിർത്തലാക്കുന്നുവെന്ന് ഔദ്യോഗികമായി എസ്ബിഐ അറിയിച്ചു. ഇത് ഉപഭോക്താക്കൾ ശ്രദ്ധയോടെ അറിഞ്ഞിരിക്കണം. ഈ കാലാവധി കഴിഞ്ഞാൽ എംകാഷ് ആപ്പിലോ ലിങ്കിലോ പണം അയയ്‌ക്കാനോ പണം ക്ലെയിം ചെയ്യാനോ സാധിക്കില്ല.
സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. എംകാഷ് സേവനം നിർത്തലാക്കിയെങ്കിലും അതിനു ബദൽ സംവിധാനവും എസ്ബിഐ നിർദ്ദേശിക്കുന്നുണ്ട്. യുപിഐ സേവനം, IMPS, NEFT, RTGS എന്നീ സംവിധാനങ്ങൾ ഉപയോഗിക്കാനാണ് എസ്‌ബിഐ ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നത്. ഇവ കൂടുതൽ സുരക്ഷിതമായ സംവിധാനമാണ്.
Best FD Rates: ഇത്തിരി പണമുണ്ടെങ്കിൽ ഒത്തിരി പലിശ നേടാം, ഇവിടെയാണ് മികച്ച നിരക്കുകൾ, നോക്കുന്നോ..?
എംകാഷിന്റെ പ്രത്യേകതകൾ
ഉപഭോക്താക്കൾക്ക് അക്കൗണ്ട് രജിസ്ട്രർ ചെയ്യാതെ പണം അയക്കാൻ സാധിച്ചിരുന്ന സംവിധാനമാണ് എംകാഷ്. അതായത് ഉപയോക്താക്കൾക്ക് സ്വീകർത്താവിന്റെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ഉപയോഗിച്ച് ഓൺലൈൻ എസ്‌ബിഐ അല്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് എനിവേർ വഴി പണം അയക്കാം. പണം ലഭിക്കുന്ന വ്യക്തിക്ക് മൊബൈൽ ആപ്പ് വഴിയോ എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി അയച്ച ലിങ്ക് വഴിയോ അവരുടെ ഫണ്ട് ക്ലെയിം ചെയ്യാനാകും.

ഈ ഇടപാട് കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഓരോ തവണയും 8 അക്ക പാസ്‌കോഡ് ഉപയോഗിക്കണം എന്നതാണ് ശ്രദ്ധേയം. എസ്‌ബിഐ വഴി ഉപഭോക്താക്കൾ അയച്ച പണം ക്ലെയിം ചെയ്യാൻ എംകാഷിലൂടെ സാധിച്ചിരുന്നു. ആദ്യ ഇടപാടിനു ശേഷം തുടർന്നു ലഭിക്കുന്ന പണം വേഗത്തിൽ ക്ലെയിം ചെയ്യാൻ പതിവായി ഉപയോഗിക്കുന്ന അക്കൗണ്ട് നമ്പറുകളും IFSC കോഡുകളും "ഫേവറൈറ്റ്" എന്ന തരത്തിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും. ഈ സവിശേഷത ഉപയോഗിക്കുവാൻ നിങ്ങൾ എസ്‌ബിഐ എംകാഷ് ആപ്പ് ഡൗൺലോഡ് ചെയ്ത് MPIN രജിസ്റ്റർ ചെയ്യേണ്ടിയിരുന്നു.
യുപിഐ സേവനം
എസ്‌ബിഐ എംക്യാഷിനു പകരം നിങ്ങൾക്ക് ഭീം എസ്‌ബിഐ പേ യുപിഐ ആപ്പ് ഉപയോഗിച്ച് പണം അയക്കാവുന്നതാണ്. യുപിഐ മാർഗമായതിനാൽ എല്ലാ ബാങ്കുകളും ഇതിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ മറ്റു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനും എളുപ്പമാണ്. മാത്രമല്ല ഓൺലൈൻ ബിൽ പേയ്‌മെന്റുകൾ, റീചാർജുകൾ തുടങ്ങിയ നിരവധി സേവനങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.
പ്രായം 60 വയസ് കഴിഞ്ഞോ..? പ്രതിമാസം 5,500 രൂപ സമ്പാദിക്കാൻ വഴിയുണ്ട്, ഇന്ന് തന്നെ ആരംഭിക്കാം
പണം എങ്ങനെ അയക്കാം?
- ആദ്യം ഭീം എസ്‌ബിഐ പേ യുപിഐ ആപ്പിൽ ലോഗിൻ ചെയ്ത് "പണമടയ്ക്കുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- പേയ്‌മെന്റ് രീതി (VPA, IFSC അക്കൗണ്ട്, അല്ലെങ്കിൽ QR കോഡ്) തിരഞ്ഞെടുക്കുക.
- അതിനു ശേഷം പണം അയക്കേണ്ട വ്യക്തിയുടെ വിശദാംശങ്ങൾ നൽകുക.
- ഒരു ഡെബിറ്റ് അക്കൗണ്ട് തിരഞ്ഞെടുക്കുക.
- അടുത്തത് നിങ്ങളുടെ യുപിഐ പിൻ നൽകി, ടിക്ക് മാർക്ക് ചെയ്യുക.
- എംകാഷ് പ്രവർത്തനരഹിതമാക്കിയതിനാൽ, പേയ്‌മെന്റ് പൂർത്തിയാക്കാൻ വീണ്ടും ടിക്ക് മാർക്ക് ചെയ്യുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
