Latest Updates
-
ശുക്ര മാർഗി: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ജാഗ്രത വേണോ? അറിയേണ്ടതെല്ലാം -
നവംബർ 16, 17: ബുധാദിത്യയോഗം വരുന്നു; ഡിജിറ്റൽ സുരക്ഷയ്ക്കും യാത്രയ്ക്കും ഈ മുൻകരുതലുകൾ മറക്കരുത്! -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: വാരാന്ത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും -
സൂര്യന്റെ വൃശ്ചിക സംക്രമണം: 12 രാശിക്കാർക്കും നിർണ്ണായക ദിനങ്ങൾ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
നവംബർ 14 രാജ്യോഗ് വാച്ച്: ഗജകേസരി യോഗം ഉണ്ടോ? സാമ്പത്തിക ഇടപാടുകളിൽ ഈ മുൻകരുതലുകൾ നിർബന്ധം -
ശിശുദിനം 2026: കുട്ടികളുടെ പഠന സമ്മർദ്ദം കുറയ്ക്കാൻ രക്ഷിതാക്കൾക്ക് ചില ലളിതമായ വഴികൾ -
ഛഠ് പൂജ ഖർണ: ഇന്ന് ഈ 6 രാശിക്കാർക്ക് ഭാഗ്യകാലം; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകളും -
നവംബർ 14 നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രഫലം അറിയാം -
വാരാന്ത്യ രാശിഫലം: 12 രാശിക്കാർക്കും നിർണായക മാറ്റങ്ങൾ; യാത്രയിലും ഷോപ്പിംഗിലും ജാഗ്രത പാലിക്കുക -
ഛത്ത് പൂജ 2026: നഹായ് ഖായ് ചടങ്ങുകളോടെ തുടക്കം; ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും സമയക്രമവും ഇതാ
ബാങ്ക് അക്കൗണ്ട് പരിശോധിക്കാം, പിഎം കിസാൻ നിധിയുടെ 2000 രൂപ ഉടൻ കിട്ടും, തീയ്യതി പുറത്ത്
കഴിഞ്ഞ കുറച്ച് കാലമായി രാജ്യത്തെ കർഷകർ ചോദിച്ചുകൊണ്ടിരുന്ന ഒരുകാര്യം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) യോജനയുടെ ഈ വർഷത്തെ അവസാന ഗഡു എപ്പോൾ ലഭിക്കും എന്നതായിരുന്നു. ദീപാവലി, ബീഹാർ തെരഞ്ഞെടുപ്പ് ഈ സമയങ്ങളിലെല്ലാം പണം ലഭിക്കുമെന്ന് വാർത്തകൾ വന്നെങ്കിലും ഒന്നും നടന്നില്ല. എന്നാൽ ഇപ്പോൾ ഇതാ കർഷകരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. പിഎം കിസാൻ നിധിയുടെ 21-ആം ഗഡു പുറത്തിറക്കുന്ന തീയ്യതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എന്നാൽ തുക ലഭിക്കും മുൻപ് കർഷകർ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
തുക എപ്പോൾ ലഭിക്കും..?
2025 ഓഗസ്റ്റ് 2 ന് പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ 20-ആം ഗഡു സർക്കാർ പുറത്തിറക്കി. രാജ്യത്തുടനീളമുള്ള 9.7 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 20,500 കോടി രൂപ നേരിട്ട് കൈമാറി. ഇനി ലഭിക്കാനുള്ളത് 21-ആം ഗഡു ആണ്. അത് ഈ മാസം 19-ആം തീയ്യതി കർഷകരുടെ ബാങ്ക് അകൌണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഈ ഗഡു നൽകുന്നതോടെ പദ്ധതിക്ക് കീഴിലുള്ള നേരിട്ടുള്ള കൈമാറ്റം 3,70,000 കോടി രൂപ കവിഞ്ഞു.
പ്രായം 60 വയസ് കഴിഞ്ഞോ..? പ്രതിമാസം 5,500 രൂപ സമ്പാദിക്കാൻ വഴിയുണ്ട്, ഇന്ന് തന്നെ ആരംഭിക്കാം
പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം, യോഗ്യത നേടുന്ന കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം അതായത് പ്രതിവർഷം ആകെ 6,000 രൂപ ലഭിക്കും. പണം എല്ലാ വർഷവും മൂന്ന് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്: ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച്. ഫണ്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ നിക്ഷേപിക്കും. 2019 ലെ ഇടക്കാല ബജറ്റിൽ അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ ഈ സംരംഭം പ്രഖ്യാപിക്കുകയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കുകയും ചെയ്തു.

കർഷകർ ശ്രദ്ധിക്കേണ്ട കാര്യം
1. കർഷകർ ഇ-കെവൈസി പൂർത്തിയാക്കിയിരിക്കണം
അടുത്ത ഗഡു ലഭിക്കുന്നതിന് കർഷകർ ഇ ഇ-കെവൈസി നിർബന്ധമായും പൂർത്തിയാക്കണം. പ്രധാനമായും 3 രീതിയിൽ കെവൈസി അപ്ഡേറ്റ് ചെയ്യാം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, ബയോമെട്രിക് ഇ-കെവൈസി, മുഖം പരിശോധിച്ചുറപ്പിക്കൽ ഇ-കെവൈസി എന്നിങ്ങനെയാണ് അവ. അതുകൊണ്ടുതന്നെ ഇനിയും കെവൈസി പൂർത്തിയാക്കാക്ക കർഷകരുണ്ടെങ്കിൽ ഉടൻ തന്നെ ചെയ്യേണ്ടതാണ്.
സ്വർണവില താഴേക്ക് വീഴുന്നു, ഇതുവരെ കുറഞ്ഞത് 4,200 രൂപ, ആഭരണം ലാഭത്തിൽ വാങ്ങാൻ ഇതാണ് വഴി
2. പിഎം-കിസാൻ പോർട്ടലിൽ 'Know Your Status' പരിശോധിക്കുക
21-ആം ഗഡു റിലീസിന് മുന്നോടിയായി, PM-KISAN പോർട്ടലിൽ (pmkisan.gov.in) 'Know Your Status' എന്ന ഓപ്ഷൻ പരിശോധിക്കേണ്ടതാണ്. ഇത് ഗുണഭോക്താക്കൾക്ക് അവരുടെ ഗഡു അംഗീകരിച്ചിട്ടുണ്ടോ, ആധാർ അല്ലെങ്കിൽ ബാങ്ക് വിശദാംശങ്ങൾ തിരുത്തേണ്ടതുണ്ടോ എന്ന് വേഗത്തിൽ പരിശോധിക്കാൻ അനുവദിക്കുന്നു. അവരുടെ ഭൂമി രേഖകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ ഇ-കെവൈസി പൂർത്തികരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഇത് ഗുണഭോക്താവിനെ അനുവദിക്കും.
3. പിഎം-കിസാൻ മൊബൈൽ ആപ്പ്
പിഎം-കിസാൻ മൊബൈൽ ആപ്പിൽ സർക്കാർ വലിയ നവീകരണം ചേർത്തിട്ടുണ്ട്. പേയ്മെന്റ് ട്രാക്ക് ചെയ്യുന്നതിനും, ഇ-കെവൈസി പൂർത്തീകരണം, ഗുണഭോക്തൃ അപ്ഡേറ്റുകൾ എന്നിവയ്ക്കും, സ്കീം വിശദാംശങ്ങളിലേക്ക് ആക്സസ് നൽകുന്നതിനും ആപ്പ് ഇപ്പോൾ അനുവദിക്കുന്നു. അപൂർണ്ണമായ കെവൈസി പോലുള്ള ചില സാങ്കേതിക കാരണങ്ങളാൽ 20-ആം ഗഡു ലഭിക്കാത്ത കർഷകർക്ക് അടുത്ത ഗഡുവിനൊപ്പം കുടിശ്ശികയുള്ള 2,000 രൂപ നൽകും. ഇതിനർത്ഥം പിഎം-കിസാൻ ആനുകൂല്യമായി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ 4,000 രൂപ (20-ഉം 21-ഉം ഗഡുക്കൾ) ലഭിക്കുന്ന നിരവധി പേരുണ്ടാകും.
Credit: Goodreturns



Click it and Unblock the Notifications
