Latest Updates
-
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും!
മരണ വീട്ടിലാണോ തമാശ, എന്ത് പെരുമാറ്റമാണിത്? ബിന്നിക്ക് വിമർശനം; എല്ലാത്തിലും കുറ്റം കാണരുതെന്നും വാദം
കഴിഞ്ഞ ദിവസമാണ് നടി അംബികയുടെ അമ്മ മരിച്ചത്. സംസ്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ ഓൺലെെൻ മീഡിയകളിലൂടെ പുറത്ത് വന്നിരുന്നു. നടി ബിന്നി സെബാസ്റ്റ്യനിലേക്കാണ് ദൃശ്യങ്ങൾ കണ്ട പലരുടെയും ശ്രദ്ധ പോയത്. മരണവീട്ടിൽ ബിന്നി പെരുമാറിയ രീതി ശരിയായില്ലെന്ന് അഭിപ്രായമുണ്ട്. കല്യാണ വീട്ടിലേത് പോലെ ചിരിച്ചും ആളുകളോടും കുശലം പറഞ്ഞും നടക്കുകയാണ് ബിന്നിയെന്നും ഇതൊട്ടും ശരിയല്ലെന്നും വാദമുണ്ട്. സോഷ്യൽ മീഡിയയിൽ ബിന്നിയെ വിമർശിച്ച് വ്യാപകമായി കമന്റുകൾ വരുന്നുണ്ട്.
റിമിയോട് ചോദിക്കാത്തവരില്ല, അവൾക്ക് സമയം നൽകാം, നിർബന്ധിക്കാനാകില്ലല്ലോ: രഞ്ജിനി ഹരിദാസ്
'ഇവൾക്ക് ഒരു മര്യാദ ഇല്ല ഒരാൾ മരിച്ച ചടങ്ങ് നടക്കുമ്പോൾ ഇളിച്ചോണ്ട് നടക്കുന്നു', 'മരണവീട്ടിൽ പോയി നാണിച്ചു ചിരിച്ചു വരുന്ന ഒരാളെ ആദ്യമായി കാണുന്നു ശത്രുക്കൾ ആണ് മരിച്ചത് എങ്കിലും ഇങ്ങനെ ചെയരുത്', 'ബഹിരാകാശത്തോട്ട് പോവുന്നതാ ഇഷ്ടം എന്ന് തോന്നുന്നു. പെണ്ണിന് നിലത്ത് നിക്കുന്നത് ഇപ്പോ ഇഷ്ടം ഇല്ലാതായി'

'ഇങ്ങനെ എന്തേലും കാട്ടിക്കൂട്ടിയാൽ അല്ലെ എല്ലാരും ഇതിനെ ബഹിരകാശത്തു വിടുള്ളു. എന്താലെ. എല്ലാവരും രേണു തല ചൊറിഞ്ഞതിനെ പറ്റി കളിയാക്കി. ഇവൾ ഇപ്പോ ചൊറിയുന്നത് തല അല്ലെ. ക്യാമറ കണ്ടപ്പോൾ കൈ എടുത്തു. അവര് എന്ത് ചെയ്താലും കുഴപ്പം ഇല്ല. ഇത് ഇപ്പോ അനു ആണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇവരൊക്കെ എന്തെല്ലാം പറഞ്ഞേനെ' എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം ബിന്നിയെ അനുകൂലിച്ചും കമന്റുകളുണ്ട്.
സെറ്റിൽ എന്നും അടിയും ബഹളവും, സെറ്റിൽ പ്രണയങ്ങളുണ്ടായി; ക്ലാസ്മേറ്റ്സിനെക്കുറിച്ച് പ്രൊഡക്ഷൻ മാനേജർ
ഇതൊക്കെ സാധാരണയായി എല്ലാവർക്കും സംഭവിച്ച് പോകുന്നതല്ലേയെന്നാണ് ഇവരുടെ ചോദ്യം. 'ഒരുപാട് പേര് നെഗറ്റീവ് കമന്റ് ഇട്ടത് കണ്ടു. എത്രയോ ആളുകൾ മരണവീട്ടിൽ അറിയുന്ന ആളുകളെ കാണുമ്പോൾ ചിരിക്കുന്നത് കണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ അറിയാതെ തന്നെ ചിരിച്ചു പോകും അത് ആരോടും ബഹുമാനം ഇല്ലാഞ്ഞിട്ടല്ല ഈ സിറ്റുവേഷൻ നമ്മളിൽ പലരും ഫേസ് ചെയ്ത് കാണും. പുറത്ത് ഇറങ്ങിട്ട് ആണ് ഈ പെൺകുട്ടി ചിരിച്ചത്. എന്തിനും കുറ്റം മാത്രം കാണല്ലേ. പരമാവധി വാ പൊത്തി ചിരിച്ചു അത് തന്നെ മര്യാദ' എന്നാണ് അനുകൂലിച്ച് വന്ന കമന്റുകളിലൊന്ന്.
ബിഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായപ്പോൾ കടുത്ത സെെബർ ആക്രമണം ബിന്നിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഷോയിലെ വിജയിയായ അനുമോളുടെ പിആർ ആണിതിന് പിന്നിലെന്ന് ബിന്നി പറഞ്ഞിരുന്നു. ബിന്നിക്ക് ഇപ്പോഴും അനുമോൾക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വിമർശനം വരുന്നുണ്ട്. അനുമോൾ 16 ലക്ഷത്തിന്റെ പിആർ നൽകിയെന്ന് ബിഗ് ബോസിൽ വെച്ച് ബിന്നി പറഞ്ഞിരുന്നു. അനുമോൾക്ക് ഇത് വലിയ ബുദ്ധിമുട്ടുമുണ്ടാക്കി. പിആർ കൊണ്ട് ജയിച്ചയാൾ എന്ന വിമർശനം അനുമോൾക്ക് വരാൻ കാരണം ബിന്നിയുടെ പ്രസ്താവനയാണ്. സീരിയൽ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് ബിന്നി. ബിഗ് ബോസിന് ശേഷം ബിന്നിക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടിയിട്ടുണ്ട്.
Credit: Filmibeat



Click it and Unblock the Notifications
