Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഇപ്പോൾ സമാധാനമുണ്ട്..; 42ൽ നടന്ന മൂന്നാം വിവാഹം, ഒരു വർഷം തികയും മുമ്പ് വിവാഹമോചനം, മീരയ്ക്ക് വീണ്ടും പിഴച്ചു!
തന്മാത്ര എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് മീര വാസുദേവ്. നാൽപ്പത്തിമൂന്നുകാരിയായ താരം കുടുംബപ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. തന്മാത്രയും താക്കോലും അടക്കം നിരവധി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും സീരിയലിൽ ചെയ്ത കഥാപാത്രങ്ങളാണ് സ്ത്രീകൾക്കിടയിൽ മീരയ്ക്ക് സ്വീകാര്യത നേടി കൊടുത്തത്.
ഇന്നും സുമിത്രയാണ് മലയാളി പ്രേക്ഷകർക്ക് മീര. സോഷ്യൽമീഡിയയിൽ ആക്ടീവായ താരത്തിന്റെ വ്യക്തി ജീവിതം കഴിഞ്ഞ ദിവസം മുതൽ ചർച്ച വിഷയമാണ്. അതിന് കാരണം നടി പങ്കുവെച്ചൊരു പോസ്റ്റാണ്. തന്റെ മൂന്നാം വിവാഹവും തകർന്നുവെന്നും വിവാഹമോചിതയാണെന്നുമാണ് കുറിപ്പിൽ മീര എഴുതിയത്.

നടി മീര വാസുദേവൻ എന്ന ഞാൻ 2025 ഓഗസ്റ്റ് മുതൽ സിംഗിൾ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് ഞാൻ എന്നായിരുന്നു മീര ഒരു സെൽഫി ഫോട്ടോ പങ്കിട്ട് കുറിച്ചത്. ഫോക്കസ്ഡ്, ബ്ലെസ്ഡ്, ഗ്രാറ്റിറ്റ്യൂഡ് തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം നടി ചേർത്തിട്ടുണ്ട്.
നെഗറ്റിവിറ്റിയും പരിഹാസവും ഭയന്നാകണം നടിയുടെ കമന്റ് ബോക്സ് ഓഫാണ്. കഴിഞ്ഞ വർഷം മെയ്യിൽ ആയിരുന്നു മീരയുടെ വിവാഹം. കുടുംബ വിളക്ക് സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് നടിയെ വിവാഹം ചെയ്തത്. വിപിനുമായി നടന്നത് മീരയുടെ മൂന്നാം വിവാഹമായിരുന്നു. നാല് വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചതിനാലാണ് ഇരുവരും പ്രണയത്തിലായത്.
അതൊന്നും ഞങ്ങളെ അലട്ടാറില്ല! അനുവുമായി പ്രശ്‌നത്തിലാണോ? മറുപടിയുമായി വിദ്യ
സൗഹൃദമായിട്ടായിരുന്നു തുടക്കം പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. വലിയ ആളും ആരവവും ഒന്നുമുള്ള വിവാഹമായിരുന്നില്ല. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പരിചയത്തിലാണ്. ഒടുവിൽ ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങൾ ഔദ്യോഗികമായി വിവാഹിതരാണ്. ഞാനും വിപിനും 21/04/2024ന് കോയമ്പത്തൂരിൽ വെച്ച് വിവാഹിതരായി.
ഞങ്ങൾ ഇന്ന് ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഞാൻ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ... പാലക്കാട് ആലത്തൂർ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാർഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതൽ ഒരേ പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട്, മൂന്ന് അടുത്ത സുഹൃത്തുക്കളും മാത്രമെ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ.

എന്റെ പ്രഫഷനൽ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാർത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് ഒരു വർഷം മുമ്പ് വിവാഹവാർത്ത പങ്കിട്ട് മീര കുറിച്ചത്. അരീഹ എന്നൊരു മകൻ മീരയ്ക്കുണ്ട്.
നടിയുടെ ആദ്യ വിവാഹം വിശാൽ അഗർവാളുമായിട്ടായിരുന്നു. 2005ൽ ആയിരുന്നു അത്. മൂന്ന് വർഷത്തിനുശേഷം 2008ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് വില്ലൻ റോളുകളിൽ തിളങ്ങുന്ന നടൻ ജോൺ കൊക്കനെ 2012ൽ നടി വിവാഹം ചെയ്തു. ആ ദാമ്പത്യത്തിനും മൂന്ന് വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. 2016ൽ ഇരുവരും വിവാഹമോചിതരായി. ജോൺ പിന്നീട് മറ്റൊരു നടിയെ വിവാഹം ചെയ്തു.
കേസിൽ എനിക്കെതിരെ കളിച്ചത് മോഹൻലാൽ, വെെരാഗ്യമാണ്; വിചിത്ര വാദവുമായി സന്തോഷ് വർക്കി
വിപിനെ വിവാഹം ചെയ്തെന്ന വിവരം നടി പങ്കുവെച്ചപ്പോൾ ഇരുവരുടേയും പ്രായം അടക്കം ചർച്ച വിഷയമായി മാറിയിരുന്നു. സന്തുഷ്ടകരമായി ജീവിക്കുന്നുവെന്ന തോന്നൽ നൽകുന്നതായിരുന്നു അടുത്തിടെ വരെ വിപിനൊപ്പമുള്ള പോസ്റ്റുകളുമായി നടി എത്തുമ്പോൾ ആരാധകർക്ക് കരുതിയിരുന്നത്. മീരയ്ക്ക് എവിടെയാണ് പിഴയ്ക്കുന്നത് എന്നതും ആരാധകർക്കിടയിൽ വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ചർച്ചയായി മാറിയിട്ടുണ്ട്.
Credit: Filmibeat



Click it and Unblock the Notifications
