Latest Updates
-
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും!
IND vs SA: സെഞ്ചറി വീരന് ഔട്ട്!! നിതീഷുമില്ല, സൂപ്പര്‍ താരം തിരിച്ചെത്തും; ആദ്യ ടെസ്റ്റിന് ഈ 11
ഓസ്ട്രേലിയന്‍ പര്യടനത്തിനു പിന്നാലെ നാട്ടില്‍ മടങ്ങിയെത്തുന്ന ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് കരുത്തരായ സൗത്താഫ്രിക്കയാണ്. ടെസ്റ്റില്‍ നിലവിലെ ലോക ചാംപ്യന്മാര് കൂടിയായ അവരുമായി രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ആദ്യം കളിക്കുക. ഈ മാസം 14 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് ആദ്യ പോരാട്ടം. രണ്ടാമങ്കം 22 മുതല്‍ ഗുവാഹത്തിയിലും നടക്കും.
ഇന്ത്യയെ സംബന്ധിച്ച് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന റെഡ് ബോള്‍ പരമ്പര തന്നെയായിരിക്കും ഇത്. ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ ടെംബ ബവുമയെയും സംഘത്തെയും കൊമ്പുകുത്തിക്കന് ശു്ഭ്മന് ഗില്ലിനും സംഘത്തിനും സാധിക്കുകയുള്ളൂ. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സാധ്യതാ ഇലവവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ഇലവനില്‍ ആരെല്ലാം?
വെസ്റ്റ് ഇന്‍ഡീസിനെതിര അവസാനം കളിച്ച ടെസ്റ്റ് പരമ്പരയില്‍ 2-0ന്റെ തൂത്തുവാരല്‍ നടത്തിയ ഇന്ത്യന്‍ ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ചില മാറ്റങ്ങള്‍ ഉറപ്പിക്കാം. ഇതില്‍ പ്രധാനപ്പെട്ടത് സ്റ്റാര്‍ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തിന്റെ മടങ്ങിവരവാണ്. പരിക്കു താരം വിന്‍ഡീസിനെതിരായ പരമ്പര നഷ്ടമായ അദ്ദേഹം ടീമിലേക്കു തിരികെ എത്തിയിരിക്കുകയാണ്.
IND vs SA: സഞ്ജു സേഫ്, ഹാര്‍ദിക് റിട്ടേണ്‍സ്!! വെടിക്കെട്ട് താരമില്ല; അടുത്ത പരമ്പരയ്ക്കു ഈ ടീം
റിഷഭ് പ്ലെയിങ് ഇലവനിലേക്കു വരുമ്പോള്‍ സ്ഥാനം നഷ്ടമാവുക യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനാണ്. കഴിഞ്ഞ പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും വിക്കറ്റ് കാത്തത് അദ്ദേഹമാണ്. ആദ്യ ടെസ്റ്റില്‍ കന്നി സെഞ്ച്വറിയോടെ ജുറേല്‍ കസറുകയും ചെയ്തു. പക്ഷെ റിഷഭ് മടങ്ങിയെത്തിയതിനാല്‍ ഇനി അദ്ദേഹത്തെ ടീമിനു ആവശ്യമില്ല. സൗത്താഫ്രിക്കയ്ക്കെതിരേ രണ്ടു ടെസ്റ്റുകളിലും ബെഞ്ചിലായിരിക്കും ജുറേലിന്റെ സ്ഥാനം.
ഇന്ത്യന്‍ ഓപ്പണിങിലേക്കു വന്നാല്‍ കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളിനെയും വീണ്ടും കാണാം. ടീമിന്റെ പുതിയ വിശ്വസ്തരായ ഓപ്പണിങ് സഖ്യമായി ഇവര്‍ മാറിക്കഴിഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കാനും ഈ സഖ്യത്തിനു സാധിക്കുന്നുണ്ട്. മൂന്നാമനായി ഇടംകൈയന്‍ ബാറ്ററായ സായ് സുദര്ശനുണ്ടാവും. ഈ പൊസിഷനില്‍ അദ്ദേഹം പതിയെ സ്ഥാനമുറപ്പിക്കുകയാണ്.

നാലാം നമ്പറില്‍ കളിക്കുക ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ടെസ്റ്റില്‍ സ്ഥിരം നായകനായ ശേഷം ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഇംഗ്ലണ്ട്, വിന്‍സീസ് എന്നിവര്‍ക്കെതിരേ മിന്നിച്ച ഗില്‍ ഇനി സൗത്താഫ്രിക്കയ്ക്കെതിരേയും ബാറ്റിങിലെ മാജിക്കല്‍ ടച്ച് തുടരാനായിരിക്കും ശ്രമിക്കുക. അഞ്ചാമനായി ബാറ്റ് ചെയ്യുന്നത് റിഷഭ് പന്തായിരിക്കും.
IND vs AUS: 60% സാധ്യത ആ ടീമിന്!! നാലാമങ്കത്തില്‍ ആരു നേടും? പ്രവചിച്ച് എഐ
ആറാം നമ്പര്‍ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കൈകളില്‍ ഭദ്രമാണ്. ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഏഴാമനായി മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലുണ്ടാവും. ഇതിനു ശേഷം കളിക്കുക വാഷിങ്ടണ്‍ സുന്ദറായിരിക്കും.
ഇതോടെ എട്ടാം നമ്പറില്‍ വരെ ബാറ്റിങിനു ആഴം ലഭിക്കുകയും ചെയ്യും. മാത്രമല്ല കൊല്‍ക്കത്തയിലെ പിച്ച് സ്ലോ ബൗളര്‍മാരെ തുണയ്ക്കുമെന്നതും മൂന്നു പേരെയും ഒരുമിച്ച് കളിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കും. സ്പെഷ്യലിസ്റ്റ് സ്പിന്നാറായി ടീമിലുണ്ടാവു ക കുല്‍ദീപ് യാദവാണ്. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്ക്കുമാവും.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്
കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്ശന്, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റഷഭ് പന്ത് (വികറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Credit: Mykhel



Click it and Unblock the Notifications