Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കെഎസ്എഫ്ഇ ചിട്ടി വിളിക്കാൻ ഇനി നേരിട്ട് പോകേണ്ട! ലേലത്തിൽ പങ്കെടുക്കാൻ ഈ 3 എളുപ്പവഴികൾ പരീക്ഷിക്കൂ
ധനസമാഹരണത്തിനുള്ള ഏറ്റവും മികച്ച സാമ്പത്തിക ഉപകരണമായി കെഎസ്എഫ്ഇ ചിട്ടികളെ കണക്കാക്കാം. ഒരു ബാങ്ക് വായ്പ എടുക്കുന്നതിലും ലാഭത്തിൽ പണം ഉറപ്പാക്കാൻ ചിട്ടിയിലൂടെ സാധിക്കും. കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതിനാൽ കെഎസ്എഫ്ഇ ചിട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.
ചിട്ടിയിൽ ചേർന്നാൽ ലേലത്തിലൂടെയാണ് എല്ലാ മാസവും ഒരു ഭാഗ്യശാലിയെ തിരഞ്ഞെടുക്കുന്നത്. ലേലത്തിൽ നേരിട്ട് പങ്കെടുത്ത് നിങ്ങൾക്ക് ചിട്ടി വിളിച്ചെടുക്കാനുള്ള അവസരമുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ലേലം നടക്കുന്ന സമയത്ത് കെഎസ്എഫ്ഇ ശാഖയിൽ നേരിട്ടെത്തി ലേലത്തിൽ പങ്കെടുക്കാൻ സാധിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ചിട്ടിപ്പണം ലഭിക്കുമോ എന്ന സംശയം സ്വാഭാവികമാണ്.
പാസ്ബുക്ക് കൈവശമുണ്ടോ? കെഎസ്എഫ്ഇയിൽ സെക്യൂരിറ്റി ഇല്ലാതെ ലോൺ കിട്ടും; അപേക്ഷിക്കേണ്ടത് ഇങ്ങനെ
നിങ്ങൾക്ക് നേരിട്ട് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാത്തപക്ഷം, മറ്റ് മൂന്ന് മാർഗ്ഗങ്ങളിലൂടെ ചിട്ടി ലേല പ്രക്രിയയിൽ പങ്കെടുക്കാൻ കെഎസ്എഫ്ഇ അവസരമൊരുക്കുന്നുണ്ട്. ഈ 3 മാർഗങ്ങളെ കുറിച്ച് വിശദമായി അറിയാം;
1. കെഎസ്എഫ്ഇ പവർ ആപ്പ്
കെഎസ്എഫ്ഇയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'കെഎസ്എഫ്ഇ പവർ ആപ്പ്' ഉപയോഗിച്ച് ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. അതായത് നിങ്ങൾക്ക് ഈ ആപ്പിലൂടെ ഒരു പ്രോക്സി അപേക്ഷ നൽകാനാവും. ഇത് വഴി ചിട്ടി ലേലത്തിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ നിങ്ങളുടെ ആവശ്യം ഉദ്യോഗസ്ഥരെ അറിയിക്കാൻ സാധിക്കും.

2. കെഎസ്എഫ്ഇ പ്രോക്സി ഫോം
കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ നിന്നും ഒരു പ്രോക്സി ഫോം ലഭിക്കും. അധികാര പത്രം എന്നാണ് ഈ ഫോം അറിയപ്പെടുന്നത്. ഇത് പൂരിപ്പിച്ച് നൽകിയാൽ നിങ്ങൾക്ക് ലേലത്തിൽ നേരിട്ടല്ലാതെ പങ്കെടുക്കാം. ഈ പ്രോക്സിയുടെ കാലാവധി 12 മാസമാണ്. അതിനാൽ, നിങ്ങളുടെ സാമ്പത്തിക ആവശ്യം കണക്കിലെടുത്ത് ആവശ്യമായ സമയത്തേക്ക് മാത്രം പ്രോക്സി എഴുതിക്കൊടുക്കുക.
ചിട്ടിപ്പണം എത്ര തുക വരെ താഴ്ത്തി വിളിക്കാൻ നിങ്ങൾ സമ്മതിക്കുന്നു എന്ന് ഫോമിൽ കൃത്യമായി രേഖപ്പെടുത്തണം. 5 ലക്ഷം രൂപയുടെ ചിട്ടിയാണെങ്കിൽ 50,000 രൂപ കുറവ് പ്രതീക്ഷിക്കുന്നുവെങ്കിൽ, ആ തുക ഫോമിൽ വ്യക്തമായി ചേർക്കണം. ഇത് അനുസരിച്ചായിരിക്കും ഉദ്യോഗസ്ഥൻ ലേലം വിളിക്കുന്നത്.
പ്രോക്സി ഫോം പൂരിപ്പിക്കുമ്പോൾ അതിൽ നിങ്ങളുടെ ചിട്ടി നമ്പർ, ചിറ്റാൾ നമ്പർ, ചിട്ടി ചേർന്ന ബ്രാഞ്ച് എന്നിവയുടെ വിവരങ്ങളും നൽകണം. ശേഷം അതിൽ ഒരു രൂപയുടെ രണ്ട് റവന്യൂ സ്റ്റാമ്പുകൾ പതിച്ച് അതിനു മുകളിൽ ഒപ്പിടേണ്ടതുണ്ട്. വിവരങ്ങൾ ശരിയായി രേഖപ്പെടുത്തിയ ശേഷം ഈ ഫോം കെഎസ്എഫ്ഇ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചാൽ അദ്ദേഹം നിങ്ങൾക്കുവേണ്ടി ലേലത്തിൽ പ്രോക്സിയായി പങ്കെടുക്കും.
കുറഞ്ഞ പ്രീമിയത്തോടെ വൻ കവറേജ്: സർക്കാരിന്റെ 5 കിടിലൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇതാ
3. കെഎസ്എഫ്ഇ പാസ്ബുക്ക്
മൂന്നാമത്തെ മാർഗമാണ് കെഎസ്എഫ്ഇ പാസ്ബുക്ക്. ലേലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ ചിട്ടി പാസ്ബുക്ക് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തിനെയോ ബന്ധുവിനെയോ ലേലത്തിൽ പങ്കെടുക്കാൻ അധികാരപ്പെടുത്താം. ഈ മാർഗം സ്വീകരിക്കുവാനും ഒരു ഫോം സമർപ്പിക്കണം. അതിൽ ചിട്ടി വിളിക്കാൻ നിങ്ങൾ ആരെയാണോ അധികാരപ്പെടുത്തുന്നത്, അദ്ദേഹത്തിന്റെ ഒപ്പും മേൽവിലാസവും നൽകണം. അതിന്റെ താഴെ നിങ്ങളുടെ ഒപ്പ് നൽകണം. ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിച്ച ശേഷം അതിന്റെ മുകളിലും ഒപ്പ് വെക്കണം.
ലേലത്തിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ അധികാരപ്പെടുത്തിയ വ്യക്തിയുടെ കൈയിൽ ഈ ഫോം, നിങ്ങളുടെ ചിട്ടി പാസ്ബുക്ക് എന്നിവ കൊടുത്തുവിടുക. ലേലം നടക്കുമ്പോൾ ചിട്ടി വിളിക്കാൻ അധികാരപ്പെടുത്തിയ വ്യക്തിയുടെ കൈവശം അദ്ദേഹത്തിൻ്റെ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പിയും ഉണ്ടായിരിക്കണം.
ഈ മൂന്ന് മാർഗങ്ങളിലൂടെയും കെഎസ്എഫ്ഇ ചിട്ടി ലേലത്തിൽ പങ്കെടുക്കാം. പലപ്പോഴും ലേല സമയത്ത് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഈ മാർഗങ്ങൾ ഉപകാരപ്രദമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications