ഇന്നും ഇടി വെട്ടി മഴ പെയ്യും, ഈ ജില്ലകളിലുള്ളവർ ശ്രദ്ധിക്കണം, അറിയാം ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ട്

By Shyam Kumar M

സംസ്ഥാനത്ത് കനത്ത ചൂടിൽ നിന്നും ആശ്വാസം നൽകാൻ മഴ എത്തുന്നു. വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശം

26/01/2026 മുതൽ 29/01/2026 വരെ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

20 കോടിയുടെ ഉടമ കാഞ്ഞിരപ്പള്ളി സ്വദേശി തന്നെ, ടിക്കറ്റ് വിറ്റത് 2 മാസം മുൻപ്, വിശദാംശങ്ങൾ അറിയാം

ഇടിമിന്നൽ ജാഗ്രത

ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.


Kerala rain alert

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

ഈ വർഷത്തെ റിപ്പബ്ലിക് ദിനം എത്രമത്തേതാണ്..? 77 അല്ലെങ്കിൽ 78, ആശയക്കുഴപ്പം വേണ്ട, ഇതാ ഉത്തരം

കർണാടകയിലും മഴ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കാരണം കർണാടകയിലെ വിവിധ ജില്ലകളിൽ മഴ തുടരുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് മുതൽ കിഴക്ക് ശ്രീലങ്ക വരെ രൂപപ്പെട്ട ന്യൂനമർദം ഇപ്പോൾ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ അറബിക്കടലിന് കുറുകെ കൊമോറിൻ മേഖല മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്നു. അതിനാൽ, വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.

മൈസൂർ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, ചാമരാജനഗർ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. ബെംഗളൂരുവിലും മിതമായ മഴ പ്രതീക്ഷിക്കുന്നു. ബെല്ലാരി, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചിക്കബെല്ലാപൂർ, ചിത്രദുർഗ, ദാവൻഗരെ, കോലാർ, മാണ്ഡ്യ, രാമനഗര, തുംകൂർ, വിജയനഗർ ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ബാക്കിയുള്ള ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.

Credit: Goodreturns

Story first published: Monday, January 26, 2026, 8:13 [IST]
X
Desktop Bottom Promotion