Latest Updates
-
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും!
കത്തിക്കയറി സ്വർണവില, ഈ മാസം കൂടിയത് 6,120 രൂപ, ഒരുപവൻ വാങ്ങാൻ 1 ലക്ഷവും തികയില്ല
ഇനി ഒരു തിരിച്ച് വരവില്ലാത്ത രീതിയിൽ മുകളിലേക്ക് കുതിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 8 ദിവസത്തിനിടെ മാത്രം ഒരുപവൻ സ്വർണത്തിന് കൂടിയത് 4280 രൂപയാണ്. സമാനമായ രീതിയിൽ വരും ദിവസങ്ങളിലും വില ഉയർന്നാൻ ഒരുപവൻ വാങ്ങാൻ 1 ലക്ഷം രൂപ നൽകേണ്ടി വരും. അതോടെ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കീശ കീറും എന്ന് ഉറപ്പാണ്.
ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്നലെ പവന് 520 രൂപ വർദ്ധിച്ചിരുന്നു. 94,200 രൂപ എന്ന നിലവാരത്തിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് 1000 രൂപയാണ് കൂടിയത്. അതോടെ പവന്‍റെ വില 95,200 രൂപയിലെത്തി. ഗ്രാമിന് 11,900 രൂപ. നവംബർ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. നവംബർ അഞ്ചാം തീയ്യതി രേഖപ്പെടുത്തിയ 89,080 രൂപയാണ് സ്വർണത്തിന്‍റെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ 24 ദിവസത്തിനിടെ പവന് 6120 രൂപ കൂടി. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്‍റെ വില കൂടിയതാണ് കേരളത്തിലും വില വർദ്ധിക്കാൻ കാരണം.
2026-ൽ സ്വർണവില കൂടുമോ അതോ കുറയുമോ..? സാധ്യതകൾ ചൂണ്ടിക്കാട്ടി ആഗോള ബാങ്കുകൾ, അറിയാം

1 പവൻ വാങ്ങാൻ
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,01,930 രൂപ നൽകേണ്ടി വരും.
ഡിസംബറിലും വില കൂടുമോ..?
ഡിസംബർ 9-10 തീയതികളിൽ നടക്കുന്ന ഫെഡ് യോഗത്തിൽ ഈ വർഷം മൂന്നാമത്തെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളുണ്ട് എന്നാണ് സൂചന. അടുത്ത മാസം ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത 85% ആണെന്ന് വിപണികൾ പ്രവചിക്കുന്നു. പലിശ നിരക്ക് കുറച്ചാൽ സ്വർണത്തിന് വില കൂടും. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്.
സ്വർണ വായ്പ vs ഗോൾഡ് ഓവർഡ്രാഫ്റ്റ്; നേട്ടങ്ങളും പോരായ്മകളും അറിയാം
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
