സ്വർണ വിലയിൽ വീണ്ടും ഞെട്ടിക്കുന്ന മാറ്റം; ഇന്നലെ കുറഞ്ഞു, ഇന്ന് കുത്തനെ കൂടി- ഈ വിലക്കയറ്റം എങ്ങോട്ട്?

By Athira A S

സ്വർണ വില വീണ്ടും മലക്കം മറിയുന്നു. സ്വർണ വില പിന്നെയും ഉയർന്നു. ഇന്നലെ രാവിലെ ഉയർന്ന സ്വർണ വില ഉച്ചയോടെ താഴേക്ക് ഇടിയുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ കേരളത്തിൽ സ്വർണ വില പ്രതീക്ഷിച്ചതിലും അപ്പുറം ഉയർന്നിരിക്കുന്നു. ഇതോടെ ആഭരണപ്രേമികൾക്ക് വീണ്ടും നിരാശയാവുന്നു. ഇന്ന് പവന് 920 രൂപയാണ് ഒറ്റയടിക്ക് ഉയർന്നിരിക്കുന്നത്.

നിലവിലെ ട്രെൻഡ് അനുസരിച്ച് രാവിലെയുള്ള വിലയും ഉച്ചക്കുള്ള വിലയും തമ്മിൽ മാറ്റം ഉണ്ടാവുന്നുണ്ട്. ഇത് ഒരേ സമയം സ്വർണ വ്യാപാരികളെയും, സ്വർണം വാങ്ങുന്നവരെയും പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിൽ ഈ വിവാഹ സീസണിൽ സ്വർണ വില വീണ്ടും ഉയർന്നാൽ അത് സാധാരണക്കാർക്ക് താങ്ങാനാവില്ല.

തുടങ്ങിയത് കുതിപ്പിൽ, ഒടുവിൽ വീഴ്ചയിൽ! രാവിലെ ഉയർന്ന സ്വർണവില ഉച്ചയോടെ താഴ്ന്നു; ഇപ്പോൾ വാങ്ങുന്നോ?

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 115 രൂപ ഉയർന്ന് 11,515 രൂപയായി. ഒരു പവന് 920 രൂപ ഉയർന്ന് 92,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,15,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,562 രൂപയും പവന് 1,00,496 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9422 രൂപയും പവന് 75,376 രൂപയുമാണ്.


Gold rate today

രാജ്യാന്തര സ്വർണ വില

രാജ്യാന്തര സ്വർണ വില ഇന്ന് ഔൺസിന് 4,113.48 ഡോളറിലെത്തി. ഇന്നലെ നേരിയ തോതിൽ രാജ്യാന്തര വില താഴേക്ക് ഇറങ്ങിയിരുന്നെങ്കിലും ഇന്ന് വീണ്ടും 4,100 ഡോളർ കടന്നിരിക്കുന്നു. രാജ്യാന്തര വില വീണ്ടും 4,500 ഡോളർ ഭേദിക്കുമെന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. ഇത് കേരളത്തിലും ഒരുപോലെ സ്വർണ വില ശക്തമായി കുതിച്ചുയരാൻ കാരണമാവും.

സ്വർണ വില മേലോട്ട്

ഇന്നലെ മാറി മറിഞ്ഞ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നു. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് ഇതിന് കാരണം. അമേരിക്കയുടെ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ കണക്ക് പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കും. ഇത് സ്വർണ വില കുതിക്കാനുള്ള വഴിയൊരുക്കും. ഈ കാരണത്താലാണ് ഇന്ന് സ്വർണ വിലയിൽ മുന്നേറ്റം കാണാനിടയായത്.

Gold Rate Today: കനത്ത ഇടിവ് മറികടന്ന് ഇന്ത്യയിൽ സ്വർണത്തിന് കുതിപ്പ്, ഈ ഉയർച്ച പുതിയ ചരിത്രം കുറിക്കുമോ?

ഇന്നത്തെ സ്വർണാഭരണ വില

സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. ഇന്നലെ വില നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,680 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,500 രൂപയും കരുതേണ്ടി വരും. ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് ഈ നിരക്ക് കണക്കാക്കുന്നത്. സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ഈ വിലയിലും മാറ്റങ്ങൾ സംഭവിച്ചേക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion