Latest Updates
-
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ
സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം: ഇന്ന് ആശ്വസിക്കണോ അതോ പേടിക്കണോ? കേരളത്തിലെ ഇന്നത്തെ വില അറിയാം
കേരളത്തിലെ സ്വർണ വില പ്രവചനാതീതമായി തുടരുന്നു. ഓരോ ദിവസവും സ്വർണ വില ഉയരുകയും കുറയുകയും ചെയ്യുന്നു. ഇത് സാധാരണക്കാരെ വലക്കുന്നു. സ്വർണ വില വർദ്ധിക്കുന്നതും ഇടിയുന്നതും കേരളത്തിൽ ഇന്നും വലിയ വാർത്തയാണ്. ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞിരിക്കുന്നു. ഇന്നലെ ശക്തമായ വിലക്കയറ്റം സംഭവിച്ചതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
ഇന്നലെ രാവിലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു വർദ്ധിച്ചത്. എന്നാൽ ഉച്ചയോടെ വീണ്ടും പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വർദ്ധിച്ചു. സ്വർണ വില വർദ്ധിക്കുന്നത് സ്വർണാഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കുമെല്ലാം പ്രതിസന്ധിയാവുന്നു. ഇന്ന് വില കുറഞ്ഞെങ്കിലും ആശ്വസിക്കാൻ സാധിക്കില്ല. അപ്രതീക്ഷിതമായി വില കുതിക്കാനും സാധ്യത കൂടുതലാണ്.
ഇനിയും വില കുറയുമോ?
സ്വർണ വില ഇനിയും ശക്തമായി കുതിക്കാനുള്ള സാധ്യത കുറവാണെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒക്ടോബറിൽ റെക്കോർഡ് കുതിപ്പിലേക്ക് എത്തിയ ശേഷം സ്വർണ വില അസ്ഥിരമായി നീങ്ങുന്നു. ഓരോ ദിവസവും വില കൂടിയും കുറഞ്ഞും മാറി മറിയുന്നതാണ് നിലവിലെ ട്രെൻഡ്.

ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,930 രൂപയായി. ഒരു പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 54 രൂപ കുറഞ്ഞ് 13,015 രൂപയും, പവന് 432 രൂപ കുറഞ്ഞ് 1,04,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 41 രൂപ കുറഞ്ഞ് 9,761 രൂപയും, പവന് 328 രൂപ കുറഞ്ഞ് 78,088 രൂപയുമായി.
രാജ്യാന്തര വില
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ കനത്ത ഇടിവുണ്ടായി. സ്പോട്ട് സ്വർണ വില ഔൺസിന് 4,197.81 ഡോളറിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഈ ഇടിവിലേക്ക് നയിച്ചത്. കേരളത്തിലെ സ്വർണ വില കുറയാൻ കാരണവും രാജ്യാന്തര വിലയിലെ ഈ വീഴ്ചയാണ്.
2026-ൽ സ്വർണവില കുറയും, കാരണം പറഞ്ഞ് ഗോൾഡ് കൗൺസിൽ, പക്ഷെ കൂടാനും സാധ്യതയുണ്ട്
സ്വർണാഭരണ വില അറിയാം
സ്വർണ വില ഇന്നും ഇടിഞ്ഞു. സ്വർണാഭരണം വാങ്ങുമ്പോൾ എത്ര രൂപ ചിലവഴിക്കേണ്ടി വരും? ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,270 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,950 രൂപയുമായിരിക്കും. ഇപ്പോഴും ഒരു പവന് 1 ലക്ഷത്തിനു മുകളിൽ കരുതേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
