സ്വർണവില കുതിക്കുന്നു! ഇന്ന് പവന് 92,000 രൂപ: ആഗോള ചലനങ്ങൾ മഞ്ഞലോഹത്തിന്റെ തിളക്കം കുറയ്ക്കുമോ?

By Athira A S

തുടർച്ചയായ ഇടിവിനു ശേഷം സ്വർണ വില വീണ്ടും മുന്നേറ്റത്തിലേക്ക്. അതെ, ആഭരണപ്രേമികളെ നിരാശയിലാഴ്ത്തി സ്വർണ വില ഇന്ന് ഉയർന്നു. പവന് 280 രൂപയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ദീപാവലിക്ക് മുന്നേ സ്വർണ വില ദുർബലമായിരുന്നു. ഇത് വാങ്ങാനുള്ള താത്പര്യം വർദ്ധിപ്പിച്ചു. നീണ്ട നാളുകൾക്ക് ശേഷമാണ് മഞ്ഞലോഹത്തിൻ്റെ തിളക്കം മങ്ങിയത്. എന്നാൽ ഇന്ന് വീണ്ടും കുതിക്കാനുള്ള തിടുക്കം കൂട്ടുന്നു.

ആ​ഗോള തലത്തിലെ മാറ്റങ്ങളാണ് ഇന്നത്തെ വിലക്കുതിപ്പിന് വഴിയൊരുക്കിയത്. എന്നാൽ സ്വ‍ണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. സ്വർണ വില കുറയുന്നതും കാത്തിരിക്കുന്ന നിരവധി സാധാരണക്കാർക്ക് നിലവിലെ സാഹചര്യങ്ങൾ പ്രതീക്ഷ ഉയർത്തുന്നുണ്ട്. 97,360 രൂപ എന്ന എക്കാലത്തേയും ഉയർന്ന വിലയിൽ നിന്നാണ് ഇപ്പോൾ 92,000 രൂപയിലേക്ക് പവൻ എത്തിയിരിക്കുന്നത് എന്നതും ആശ്വാസകരം.

India Gold Rate:സ്വർണം വീണുടയുന്നു, ഇന്ന് മാത്രം കുറഞ്ഞത് 600 രൂപ, കൂടുതൽ കുറഞ്ഞാൽ ലോട്ടറി

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 35 രൂപ ഉയർന്ന് 11,500 രൂപയായി. ഒരു പവന് 280 രൂപ ഉയർന്ന് 92,000 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,15,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,546 രൂപയും പവന് 1,00,368 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9409 രൂപയും പവന് 75,272 രൂപയുമാണ്.


Gold rate today

രാജ്യാന്തര സ്വർണ വില

രാജ്യാന്തര സ്വർണ വില ഇന്ന് ഔൺസിന് 4,105.09 ഡോളറിലെത്തി. എന്നാൽ ഇത് 4,143 ഡോളർ വരെ ഉയർന്നിരുന്നു. അതാണ് കേരളത്തിലും സ്വർണത്തിൻ്റെ വിലയിൽ മുന്നേറ്റം രേഖപ്പെടുത്തിയത്. എന്നാൽ രാജ്യാന്തര വിലയിൽ വീണ്ടും ഇടിവുണ്ടാവാൻ സാധ്യതയുണ്ട്. ഇത് ഒരുപോലെ കേരളത്തിലും പ്രതിഫലിച്ചേക്കാം.

ആ​ഗോളതലത്തിൽ വമ്പൻ മാറ്റങ്ങൾ

യുഎസ്- ചൈന വ്യാപാര യുദ്ധം ഉടൻ അവസാനിപ്പിച്ചേക്കാം. മാത്രമല്ല ഇരു രാജ്യവും പുതിയ വ്യാപാരക്കരാറിൽ ഒപ്പി വെക്കാനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച ഉടൻ നടക്കും. ഇത്തരത്തിൽ വ്യാപാര ബന്ധം ശക്തിപ്പെടുത്തിയാൽ സ്വർണ വില ഇടിയും. എന്നാൽ ഈ ചർച്ചയിൽ വീഴ്ചയുണ്ടായാൽ സ്വർണ വില കുത്തനെ ഉയരും.

മറുവശത്ത് യുഎസിൻ്റെ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ കണക്ക് നിർണ്ണായകമാണ്. ഒരുപക്ഷേ പണപ്പെരുപ്പം കുറഞ്ഞാൽ അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്കും കുറയും. അത് സ്വർണ വില കുതിക്കാനുള്ള വഴിയൊരുക്കും.

സ്വർണവില കത്തിക്കയറും, 20250ൽ ഒരുഗ്രാം വാങ്ങാൻ ലക്ഷങ്ങൾ വേണം, ഇപ്പോൾ വാങ്ങിയാൽ ഭാവിയിൽ മികച്ച നേട്ടം

ഇന്നത്തെ സ്വർണാഭരണ വില

സ്വർണ വിലയിൽ ഇന്ന് കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,500 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,400 രൂപയും കരുതേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ സ്വർണാഭരണ വിലയിൽ മാറ്റമുണ്ട്. എന്നാൽ നേരത്തെ സ്വർണ വില റെക്കോർഡ് ലെവലിൽ എത്തിയപ്പോൾ ആഭരണ വില 1 ലക്ഷം കടന്നിരുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion