Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
സ്വർണത്തിന് വീണ്ടും 'മിന്നലാട്ടം'! കനത്ത ഇടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വർദ്ധിച്ചു
കേരളത്തിൽ സ്വർണം വീണ്ടും ജ്വലിക്കുന്നു! സ്വർണ വിലയിൽ ഇന്നും മലക്കം മറിച്ചിൽ. മൂന്ന് ദിവസത്തിനു ശേഷം സ്വർണ വില ഉയർന്നിരിക്കുന്നു. ഇന്ന് പവന് കൂടിയത് 880 രൂപ. രാജ്യാന്തര വിപണിയിൽ വീണ്ടും മുന്നേറ്റം ശക്തമായതാണ് കേരള വിപണിയിലും വിലക്കുതിപ്പിലേക്ക് നയിച്ചത്. സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇതൊരു തിരിച്ചടിയായി.
നവംബർ 7 വെള്ളിയാഴ്ച സ്വർണ വില താഴേക്ക് ഇടിഞ്ഞിരുന്നു. നവംബർ 8 ശനിയാഴ്ച ഈ വിലയിൽ മാറ്റമില്ലാതെ നിലനിർത്തി. ഇന്ന് വിപണി തുറന്നത് ശക്തമായ മുന്നേറ്റത്തോടെയാണ്. മഞ്ഞ ലോഹം വിലക്കുതിപ്പിലേക്ക് എത്തിയിട്ടും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവില്ല എന്നതാണ് സത്യം. സ്വർണം എല്ലാ കാലത്തും ഒരു സുരക്ഷിത നിക്ഷേപമാണ്.
കാലം മായും വേഗം! 'നൂറ്റാണ്ടുകൾ' താണ്ടി, 'വർഷങ്ങൾ' മറികടന്ന്, സ്വർണ വില കുതിച്ചുയർന്ന ചരിത്രം അറിയാം
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 11,295 രൂപയായി. ഒരു പവന് 880 രൂപ വർദ്ധിച്ച് 90,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,12,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 120 രൂപ വർദ്ധിച്ച് 12,322 രൂപയും, പവന് 960 രൂപ വർദ്ധിച്ച് 98,576 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 90 രൂപ വർദ്ധിച്ച് 9242 രൂപയും, പവന് 720 രൂപ വർദ്ധിച്ച് 73,936 രൂപയുമായി.

രാജ്യാന്തര സ്വർണം
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 4,054.55 ഡോളറിലെത്തി. വീണ്ടും സ്വർണം ശക്തമായി 4,000 ഡോളർ കടന്നിരിക്കുന്നു. ഇത് വിപണിയിൽ വീണ്ടും റെക്കോർഡ് കുതിപ്പിലേക്ക് വഴിയൊരുക്കുമോ?
പലിശ നിരക്ക് കുറയുമോ?
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി വഷളാവുന്നു. ഇതാണ് സ്വർണ വിലയിൽ വീണ്ടും ഉയർച്ചയുണ്ടാവാൻ കാരണമായത്. നിലവിലെ സാഹചര്യം മോശമായതിനാൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നു. ഒരുവേള പലിശ കുറച്ചാൽ സ്വർണത്തിൽ റെക്കോർഡ് മുന്നേറ്റം പ്രതീക്ഷിക്കാം.
Gold Rate Today: വീണ്ടും മോഹിപ്പിച്ച് സ്വർണവില, പവൻ 90,000 രൂപയിൽ താഴെ തന്നെ, വാങ്ങാൻ സമയമായോ..?
സ്വർണാഭരണ വില അറിയാം
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,770 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,260 രൂപയും ചിലവഴിക്കേണ്ടി വരും. സ്വർണ വിലയിൽ ഇന്ന് വീണ്ടും കുതിപ്പുണ്ടായത് സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർന്നതിനാലാണ്. വിപണിയിലെ ഈ മാറ്റങ്ങൾ ഒരു പക്ഷേ റെക്കോർഡ് കുതിപ്പിലേക്ക് നയിച്ചാൽ വീണ്ടും സ്വർണാഭരണ വില 1 ലക്ഷം കടന്നേക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications











