യുഎസ്-വെനസ്വേല തർക്കം പൊന്നിന് കരുത്താവുന്നു: കേരളത്തിൽ സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ

By Athira A S

കേരളത്തിൽ സ്വർണ വില നിയന്ത്രണമില്ലാതെ കുതിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും വില വർദ്ധിച്ചതോടെ സ്വർണം ഇന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഇന്ന് മാത്രം പവന് 480 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വരാനിരിക്കുന്ന വിവാഹ സീസണുകൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന ആഭരണപ്രേമികൾക്ക് വിപണിയിലെ ഈ അപ്രതീക്ഷിത കുതിപ്പ് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നു. ആഗോള വിപണിയിലെ അസ്ഥിരതയും യുദ്ധസമാനമായ സാഹചര്യങ്ങളും തുടരുന്നതാണ് സ്വർണത്തിന് നിലവിൽ കരുത്താകുന്നത്.

ആഭരണപ്രേമികൾക്ക് കനത്ത പ്രഹരം; സ്വർണ വില പുത്തൻ റെക്കോർഡിൽ! രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 2,200 രൂപ

യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വരാനിരിക്കുന്ന പണനയ യോഗത്തിൽ പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകൾ നേരത്തെ തന്നെ സ്വർണ വിലയെ സ്വാധീനിച്ചിരുന്നു. എന്നാൽ ഇപ്പോൾ പലിശ നിരക്കിലെ മാറ്റങ്ങളേക്കാൾ ഉപരിയായി അന്താരാഷ്ട്ര തലത്തിൽ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധികളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. പ്രത്യേകിച്ച്, യുഎസ്-വെനസ്വേല തർക്കം വീണ്ടും രൂക്ഷമാകുന്നത് ആഗോള വിപണിയിൽ ആശങ്ക വർദ്ധിപ്പിക്കുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകാൻ കാരണമാവുകയും ചെയ്യുന്നു.

യുഎസ്-വെനസ്വേല പ്രശ്നം മാതൃകയാക്കി ചൈന തായ്‍വാനെ പിടിച്ചടക്കാൻ സാധ്യതയുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ആ​ഗോള തലത്തിൽ വ്യത്യസ്ത പ്രതിസന്ധികളാണ് നിലനിൽക്കുന്നത്. സാധാരണയായി ഇത്തരം പ്രശ്നങ്ങളെല്ലാം സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമ നൽകുന്നു. ഇത് സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയർത്തുകയും അതു വഴി സ്വർണ വില ഉയരുന്നതിനും കാരണമാവുന്നു.


Gold rate today

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് 12,785 രൂപയായി. ഒരു പവന് 480 രൂപ ഉയർന്ന് 1,02,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,27,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 66 രൂപ ഉയർന്ന് 13,948 രൂപയും, പവന് 528 രൂപ ഉയർന്ന് 1,11,584 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 49 രൂപ ഉയർന്ന് 10,461 രൂപയും, പവന് 392 രൂപ ഉയർന്ന് 83,688 രൂപയുമായി.

രാജ്യാന്തര വിപണിയിലെ വിലയാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. ഇന്ന് കേരളത്തിൽ വില കുതിച്ചതിനു കാരണവും രാജ്യാന്തര വിലയിലെ മുന്നേറ്റമാണ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,468.21 ഡോളറിലെത്തി. വിപണിയിലെ ഈ പോസിറ്റീവ് സാഹചര്യം തുടർന്നാൽ 4,500 ഡോളറും കടന്ന് സ്വർണ വില കുതിക്കും.

കേരളത്തിൽ സ്വർണ വില വീണ്ടും ഒരു ലക്ഷം കടന്നു! ഇന്ന് പവന് വർദ്ധിച്ചത് 1,160 രൂപ; ആഭരണപ്രേമികൾക്ക് നിരാശ

സ്വർണാഭരണ വില

കേരളത്തിൽ ഇന്ന് വിപണിയിലെ വിലക്കയറ്റത്തിന് അനുസൃതമായി ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,10,660 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,880 രൂപയോളവും ചിലവഴിക്കേണ്ടി വരും. ഇവിടെ പണിക്കൂലിയായി 5 ശതമാനമാണ് കണക്കാക്കിയത്. ഇതിലും ഉയർന്ന പണിക്കൂലി ഈടാക്കിയാൽ വിലയും ഉയരും. പണിക്കൂലിക്ക് പുറമേ 3 ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ഫീസ് എന്നിവയും ആഭരണ വില കണക്കാക്കാൻ ഈടാക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Wednesday, January 7, 2026, 10:31 [IST]
X
Desktop Bottom Promotion