പൊന്നിന് തീ വില! ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത് 4,520 രൂപ: സ്വർണം റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടരുന്നു

By Athira A S

2025ലെ ഏറ്റവും വലിയ കുതിപ്പ്. തുടർച്ചയായ ആറാം ദിവസവും സ്വർണ വില കത്തിക്കയറുന്നു. സ്വർണത്തിൻ്റെ പോക്ക് ഇതെങ്ങോട്ടാണ്? കഴിഞ്ഞ പല ആഴ്ചകളിലും കടുത്ത ചാഞ്ചാട്ടത്തിലേക്ക് വീണ സ്വർണ വിലയാണ് ഇപ്പോൾ തുടർച്ചയായ കുതിപ്പിലേക്ക് എത്തിയിരിക്കുന്നത്. ഇത് സാധാരണക്കാർക്കും വലിയ തിരിച്ചടിയായി. ഇനി കേരളത്തിൽ സ്വർണം വാങ്ങാൻ ലോൺ എടുക്കേണ്ട അവസ്ഥയായിരിക്കുന്നു. വരാനിരിക്കുന്ന വിവാഹ സീസണിൽ സ്വർണാഭരണ പർച്ചേസുകളെ കുറിച്ച് സാധാരണക്കാർക്ക് ആശങ്ക വർദ്ധിക്കുന്നു.

ഇന്ന് പവന് 880 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ട് സ്വർണം പവന് 4,520 രൂപയും ​ഗ്രാമിന് 565 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഈ കുതിപ്പ് തുടർന്നാൽ 2025 അവസാനിക്കുമ്പോഴേക്കും പവന് 1.5 ലക്ഷത്തിന് മുകളിൽ ഉയരാനാണ് സാധ്യത. ഇത് ആഭരണ വിലയിലും വർദ്ധനവുണ്ടാക്കും.

റെക്കോർഡുകൾ പഴങ്കഥയാകുന്നു! കേരളത്തിൽ സ്വ‍ർണത്തിന് വൻ മുന്നേറ്റം: ആഗോള വിപണിയിലും ആവേശം

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 110 രൂപ ഉയർന്ന് 12,945 രൂപയായി. ഒരു പവന് 880 രൂപ ഉയർന്ന് 1,03,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,29,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 120 രൂപ ഉയർന്ന് 14,122 രൂപയും, പവന് 960 രൂപ ഉയർന്ന് 1,12,976 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 90 രൂപ ഉയർന്ന് 10,592 രൂപയും, പവന് 720 രൂപ ഉയർന്ന് 84,736 രൂപയുമായി.


Gold rate today

4,500 ഡോളറും കടന്ന് രാജ്യാന്തര വില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു. ഈ കുതിപ്പാണ് കേരളത്തിലും സ്വർണ വിലയിൽ തുടർച്ചയായ വിലക്കയറ്റത്തിന് കാരണമായത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,534.16 ഡോളറിലെത്തി. 4,500 ഡോളറും കടന്ന് 4,600 ഡോളറിലേക്കുള്ള പോക്കാണ് പ്രകടമാവുന്നത്.

വിലക്കയറ്റം

യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും, യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാതിരുന്നതും സ്വർണ വിലയ്ക്ക് നേട്ടമായി. മാത്രമല്ല യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സാധ്യത ഉയർത്തുന്നതും സ്വർണ വിലയിലെ കുതിപ്പിന് വഴിയൊരുക്കുന്നു. മാത്രമല്ല ഇത്രയും വില കുതിച്ചിട്ടും സ്വർണത്തിൻ്റെ ഡിമാൻഡ് കുറയുന്നില്ല എന്നതും സ്വർണത്തിന് കരുത്തേകുന്നു.

റെക്കോർഡുകൾ തകർത്ത് സ്വർണക്കുതിപ്പ്; നാലാം ദിനവും വില വർദ്ധിച്ചു: ഇത് സ്വർണത്തിന്റെ 'പവർ' പ്ലേ!

സ്വർണാഭരണ വില

കേരളത്തിൽ സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. തുടർച്ചയായ വിലക്കയറ്റം ആഭരണപ്രേമികളെ തളർത്തുന്നു. ഇന്നും വില കുതിച്ചതോടെ ആഭരണ വിലയിലും മുന്നേറ്റം. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,12,050 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,050 രൂപയോളവും ചിലവഴിക്കേണ്ടി വരും. പണിക്കൂലി ഉയർന്നാൽ ആഭരണ വിലയും ഉയരും. ഓരോ ദിവസവും വില കുതിക്കുന്നതിനാൽ ജ്വല്ലറികളിൽ ആഭരണം വാങ്ങുന്നവരേക്കാൾ തിരക്ക് വിൽക്കുന്നവരുടേതാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion