പിന്നെയും വീണോ? വൻ കുതിപ്പിന് ശേഷം ഇന്ന് കേരളത്തിൽ സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 120 രൂപ

By Athira A S

ആശ്വസിക്കണോ, അതോ പേടിക്കണോ? കനത്ത വിലക്കയറ്റത്തിനു ശേഷം ഇന്ന് കേരളത്തിൽ സ്വർണ വില നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സ്വർണം പവന് കുറഞ്ഞത് 120 രൂപയാണ്. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം സാധാരണക്കാരെയാണ് ആശങ്കപ്പെടുത്തുന്നത്. ഒരു ദിവസം വില കുറഞ്ഞെങ്കിൽ അടുത്ത ദിവസം വില വർദ്ധിക്കുന്നു.

കേരളത്തിൽ സ്വർണത്തിന് എല്ലാ കാലത്തും ഡിമാൻഡുണ്ട്. വിവാഹം പോലുള്ള എല്ലാ ആഘോഷങ്ങൾക്കും, ചടങ്ങുകൾക്കും സ്വർണാഭരണങ്ങൾ ധരിക്കാൻ ആരും മറക്കാറില്ല. ഒരേ സമയം ആഭരണമായി ധരിക്കുകയും, സാമ്പത്തിക ആവശ്യങ്ങൾക്ക് പണയം വെക്കുകയും ചെയ്യുന്ന ഒരു ആസ്തിയായും സ്വർണത്തെ കണക്കാക്കുന്നു.

Gold Rate Today: തുടർച്ചയായ ഇടിവിനു ശേഷം ഇന്ത്യയിൽ വമ്പൻ വർധന; 100 ഗ്രാം സ്വർണത്തിന് 12,000 രൂപയോളം ഉയർന്നു

ആ​ഗോള വിപണിയിലെ മാറ്റങ്ങളാണ് പലപ്പോഴും സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. നിലവിൽ സ്വർണ വില ഇടിഞ്ഞതിനാൽ വേ​ഗം തന്നെ സ്വർണാഭരണം വാങ്ങിക്കൂട്ടിക്കോളൂ.


Gold rate today

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയായി. ഒരു പവന് 120 രൂപ കുറഞ്ഞ് 91,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 17 രൂപ കുറഞ്ഞ് 12,469 രൂപയും, പവന് 136 രൂപ കുറഞ്ഞ് 99,752 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 12 രൂപ കുറഞ്ഞ് 9,352 രൂപയും, പവന് 96 രൂപ കുറഞ്ഞ് 74,816 രൂപയുമായി.

രാജ്യാന്തര സ്വർണ വിലയിൽ ഇന്ന് നേരിയ മുന്നേറ്റം. സ്പോട്ട് സ്വർണ വില ഔൺസിന് 4,077.59 ഡോളറിലെത്തി.

ഇന്ന് ആവേശം വേണ്ട, കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; നാല് ദിവസത്തെ ഇടിവിന് ശേഷമാണ് ഈ മുന്നേറ്റം

സ്വർണാഭരണ വില അറിയാം

കേരളത്തിൽ ഇന്ന് സ്വർണ വില താഴേക്ക്. ഇന്നലെ ശക്തമായ വിലക്കയറ്റം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്. സ്വർണത്തിന് വില ഇടിയുമ്പോൾ ആഭരണ വിലയിലും ഇടിവുണ്ടാവും. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ നിരക്കുകളും ചേരുമ്പോൾ ആഭരണ വിലയിൽ മാറ്റമുണ്ടാവും. അതായത് ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,940 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,410 രൂപയുമായിരിക്കും.

കേരളത്തിൽ വിവാഹ സീസണായതിനാൽ വിവാഹ പാർട്ടികളുടെ തിരക്ക് വർദ്ധിക്കും. ഓരോ തവണയും വില കുറയുമ്പോൾ സ്വർണം വാങ്ങിക്കൂട്ടുന്നവരുമുണ്ട്. ഇന്ന് വില കുറഞ്ഞതിനാൽ സ്വർണാഭരണം വാങ്ങാൻ ഇതായിരിക്കും മികച്ച സമയം. സ്വർണ വില അസ്ഥിരമായതിനാൽ അടുത്ത വിലക്കയറ്റം ഉടൻ തന്നെ പ്രതീക്ഷിക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion