Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സ്വർണ വിലയിൽ 'നോൺ സ്റ്റോപ്പ്' കുതിപ്പ്! കേരളത്തിൽ ഇന്നും വില വർദ്ധിച്ചു; രണ്ട് ദിവസം കൊണ്ട് 960 രൂപ കൂടി
2026ൽ എത്തിയപ്പോഴേക്കും സ്വർണത്തിൻ്റെ ഭാവം മാറി. കഴിഞ്ഞ ദിവസങ്ങളിലെ ക്ഷീണം മാറ്റി ഇന്നും സ്വർണ വില ശക്തമായി കുതിക്കുന്നു. സ്വർണം വാങ്ങിക്കൂട്ടാൻ ആഗ്രഹിച്ചവർക്കെല്ലാം വീണ്ടും തിരിച്ചടിയായി. ശക്തമായ ഇടിവിൽ നിന്നാണ് വീണ്ടും സ്വർണം ട്രാക്കിലായത്. ഇനിയും സ്വർണ വില ഇടിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഇന്ന് പവന് കൂടിയത് 840 രൂപയാണ്. നാളെയും വില ഉയർന്നാൽ വീണ്ടും 1 ലക്ഷത്തിനു മുകളിലേക്ക് തന്നെ വില എത്തും. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് ഇന്ന് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ചാഞ്ചാട്ടം ഉണ്ടായെങ്കിലും രാജ്യാന്തര വിലയിൽ ശക്തമായ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ ഉയർന്ന് 12,485 രൂപയായി. ഒരു പവന് 840 രൂപ ഉയർന്ന് 99,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 114 രൂപ ഉയർന്ന് 13,620 രൂപയും, പവന് 912 രൂപ ഉയർന്ന് 1,08,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 86 രൂപ ഉയർന്ന് 10,215 രൂപയും, പവന് 688 രൂപ ഉയർന്ന് 81,720 രൂപയുമായി.

ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ വമ്പൻ കുതിപ്പുണ്ടായി. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,378.47 ഡോളറിലാണുള്ളത്. വീണ്ടും റെക്കോർഡ് ഭേദിക്കാനുള്ള കുതിപ്പിലാണ് സ്വർണം.
2026ലും സ്വർണത്തിന് മുന്നേറ്റം
യുഎസ്-വെനസ്വേല, റഷ്യ-യുക്രെയ്ൻ തുടങ്ങിയ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഉയരുന്നത് ആഗോള വിപണിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇത് യുഎസിൻ്റെ സാമ്പത്തിക രംഗത്തും വിള്ളലുണ്ടാക്കും. ഇത്തരം പ്രതിസന്ധികൾ ഉയരുമ്പോൾ സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമയുണ്ടാകും. ഇതോടെ സ്വർണത്തിൽ വ്യാപകമായി നിക്ഷേപം നടത്തുകയും ഇത് സ്വർണ വില ഇനിയും ശക്തമായി കുതിക്കാൻ വഴിയൊരുക്കുകയും ചെയ്യും.
ആഘോഷലഹരിക്കിടെ ആശ്വാസവാർത്ത; തുടർച്ചയായ മൂന്നാം ദിനവും സ്വർണ വില താഴേക്ക്: 2026-ലും ട്രെൻഡ് തുടരുമോ?
സ്വർണാഭരണ വില
സ്വർണാഭരണം വാങ്ങാൻ സ്വർണവിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജുകളും ഈടാക്കും. അതാണ് ആഭരണ വിലയിൽ മാറ്റം വരുന്നത്. സാധാരണയായി 3 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ജിഎസ്ടി 3 ശതമാനവും, ഹോൾമാർക്ക് ഫീസ് 53.10 രൂപയുമാണ് ഈടാക്കുന്നത്. ഈ നിരക്കുകൾക്കൊപ്പം 10 ശതമാനം പണിക്കൂലിയും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,210 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,190 രൂപയോളവും ചിലവഴിക്കേണ്ടി വരും.
സ്വർണാഭരണം വാങ്ങുന്നത് ഇനി മുതൽ അത്രയ്ക്കും എളുപ്പമല്ല. എന്നാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഒരു മികച്ച തീരുമാനമായിരിക്കും. 2025 പോലെ 2026ഉം സ്വർണ വർഷമാണെങ്കിൽ 2 ലക്ഷം എന്ന ലക്ഷ്യത്തിലേക്കും സ്വർണ വില ഉയർന്നേക്കാം. ഇത് നിക്ഷേപകർക്കും വമ്പൻ നേട്ടവും നൽകും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
