Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
നിലയുറക്കാതെ സ്വർണം! കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് പവന് 1,400 രൂപയുടെ വർധന, ആശങ്ക തുടരുന്നു
പ്രതീക്ഷ തെറ്റിയില്ല, ഇന്ന് കേരളത്തിൽ സ്വർണ വില ഉയർന്നിരിക്കുന്നു. സമീപകാലത്തെ ട്രെൻഡ് അനുസരിച്ച് സ്വർണ വിലയിൽ ഒരു ദിവസം ഇടിവുണ്ടായാൽ അടുത്ത ദിവസം വില വർദ്ധിക്കും. ഇന്നലെ വിപണിയിൽ വില കുറഞ്ഞിരുന്നു. അതിനാൽ ഇന്ന് വില ഉയർന്നിരിക്കുന്നു. ഇന്ന് പവന് 1,400 രൂപയാണ് വർദ്ധിച്ചത്. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇത് നിരാശയായി. ഇന്നലെ കുറഞ്ഞതിലും ഇരട്ടി കുതിപ്പാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.
ആഗോള വിപണിയിലെ പ്രതിസന്ധികൾ സ്വർണ വിപണിയിൽ അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്. ഇത് വിലയിൽ കാര്യമായ ചാഞ്ചാട്ടത്തിനും വഴിയൊരുക്കുന്നു. സ്വർണത്തിൻ്റെ വില കുറയുന്നതു കാത്തിരിക്കുന്ന നിരവധി സാധാരണക്കാരുണ്ട്. പക്ഷേ നിലവിലെ സാഹചര്യത്തിൽ സ്വർണ വില കുറഞ്ഞാലും അതിന് സ്ഥിരമായ ഇടിവുണ്ടാക്കുന്നില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 175 രൂപ വർദ്ധിച്ച് 11,645 രൂപയായി. ഒരു പവന് 1,400 രൂപ വർദ്ധിച്ച് 93,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,16,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 191 രൂപ വർദ്ധിച്ച് 12,704 രൂപയും, പവന് 1,528 രൂപ വർദ്ധിച്ച് 1,01,632 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 143 രൂപ വർദ്ധിച്ച് 9,528 രൂപയും, പവന് 1,444 രൂപ വർദ്ധിച്ച് 76,224 രൂപയുമായി.

രാജ്യാന്തര വിപണിയിൽ മുന്നേറ്റം
രാജ്യാന്തര സ്വർണ വിലയിൽ ഇന്ന് ശക്തമായ മുന്നേറ്റമുണ്ടായി. സ്പോട്ട് സ്വർണ വില ഔൺസിന് 4,145.8 ഡോളറിലെത്തി. ഈ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തരക്കുതിപ്പ് ആഭ്യന്തര വിപണിയിൽ നേട്ടമുണ്ടാക്കുന്നു. യുഎസിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമോ എന്ന ചർച്ചകൾ വീണ്ടും ഉയരുന്നു. ഈ ചർച്ചകളാണ് വീണ്ടും സ്വർണ വിലക്ക് കരുത്തായത്.
പെണ്ണായാൽ പൊന്ന് വേണം! വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ, ഇന്ന് സ്വർണ വില ഇടിഞ്ഞു: പവന് കുറഞ്ഞത് എത്ര?
സ്വർണാഭരണ വില അറിയാം
ഇന്ന് സ്വർണ വില ഉയരുന്നതിനാൽ ആഭരണ വിലയും കുതിക്കും. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,00,800 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,640 രൂപയുമായിരിക്കും. വീണ്ടും സ്വർണാഭരണ വില 1 ലക്ഷം കടന്നിരിക്കുന്നു.
സ്വർണ നിക്ഷേപകർക്കും ആശങ്കയുണ്ട്. കാരണം ഓരോ ദിവസവും വില മാറിമറിയുമ്പോൾ സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കില്ല. ഇന്ന് ഉയർന്നെങ്കിൽ നാളെ വില ഇടിഞ്ഞാൽ നിക്ഷേപകർക്കും ലാഭം കിട്ടുന്നില്ല. ഡിസംബറിൽ വരാനിരിക്കുന്ന ഫെഡറൽ റിസർവിൻ്റെ പണനയം സ്വർണ വിലയിലെ ഈ അസ്ഥിരതക്ക് ആശ്വാസം നൽകിയേക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
