ഇന്ന് സ്വർണം വാങ്ങുന്നത് റിസ്കാണോ? തുടർച്ചയായ രണ്ടാം ദിനത്തിലും കുതിപ്പ്: കേരളത്തിൽ പവന് 640 രൂപ വർധിച്ചു

By Athira A S

ആഭരണപ്രേമികൾക്ക് തിരിച്ചടിയായി കേരളത്തിൽ ഇന്നും സ്വർണ വില ഉയർന്നു. ആ​ഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് കേരള വിപണിയിൽ സ്വർണത്തിൻ്റെ കുതിപ്പ് ശക്തമാവുന്നു. വിവാഹ പർച്ചേസ് നടത്താൻ പ്ലാൻ ചെയ്യുന്നവർക്കും ഈ കുതിപ്പ് നിരാശയുണ്ടാക്കുന്നുണ്ട്. ഇന്ന് പവന് കൂടിയത് 640 രൂപയാണ്. അതായത് രണ്ട് ദിവസം കൊണ്ട് പവന് 2,040 രൂപ വർദ്ധിച്ചിരിക്കുന്നു.

സ്വർണ വിലയിൽ അപ്രതീക്ഷിതമായ കുതിപ്പുണ്ടാവുന്നത് മറ്റൊരു റെക്കോർഡ് മുന്നേറ്റത്തിനുള്ള തുടക്കമാണോ? നിലവിലെ ട്രെൻഡ് തുടർന്നാൽ ഈ വർഷം അവസാനിക്കുന്നതിനു മുന്നേ കേരളത്തിൽ പവന് 1 ലക്ഷം എന്ന റെക്കോർഡ് ഭേദിക്കും. അതൊരു ചരിത്രക്കുതിപ്പായിരിക്കും. എങ്കിലും സ്വർണ വിലയിൽ അസ്ഥിരത നിലനിൽക്കുന്നതിനാൽ ഈ വിലക്കയറ്റം സ്ഥിരമായി തുടരണമെന്നും നിർബന്ധമില്ല.

സ്വർണവില പവന് 80,000 രൂപയിലെത്തും, ഈ കാര്യം സംഭവിച്ചാൽ മതി, വിശദമായി വായിക്കാം

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 80 രൂപ വർദ്ധിച്ച് 11,725 രൂപയായി. ഒരു പവന് 640 രൂപ വർദ്ധിച്ച് 93,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 87 രൂപ വർദ്ധിച്ച് 12,791 രൂപയും, പവന് 696 രൂപ വർദ്ധിച്ച് 1,02,328 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ച് 9,593 രൂപയും, പവന് 520 രൂപ വർദ്ധിച്ച് 76,744 രൂപയുമായി.


Gold rate today

രാജ്യാന്തര വിപണിയും മാറ്റങ്ങളും

രണ്ടാം ദിനത്തിലും രാജ്യാന്തര സ്വർണ വില കത്തിക്കയറുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 4,161.65 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണത്തിന് മുന്നേറ്റം രേഖപ്പെടുത്തിയത്. ഇന്നത്തെ വിലക്കയറ്റത്തിനു കാരണം ഡോളറിൻ്റെ ഇടിവാണ്. അതായത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന സാധ്യത വീണ്ടും ഉയർന്നതോടെയാണ് ഡോളറിൻ്റെ മൂല്യം ഇടിഞ്ഞത്. ഇതാണ് സ്വർണത്തിന് കരുത്തായത്.

അടിസ്ഥാന പലിശ നിരക്ക് കുറക്കുമ്പോൾ ബാങ്ക് നിക്ഷേപങ്ങളുടെയും പലിശ കുറയും. ഇതോടെ നിക്ഷേപകർ വീണ്ടും സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങും. ഇത് ഡോളറിനും തിരിച്ചടിയാവും.

നിലയുറക്കാതെ സ്വർണം! കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് പവന് 1,400 രൂപയുടെ വർധന, ആശങ്ക തുടരുന്നു

സ്വർണാഭരണ വില അറിയാം

ഇന്നും കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. ഇതോടെ വിവാഹ പാർട്ടികൾക്ക് ആശങ്ക വർദ്ധിക്കും. രണ്ടാം ദിവസവും വില ഉയർന്നത് തുടർച്ചയായ കുതിപ്പിന് വഴിയൊരുക്കുമോ? ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,01,490 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,730 രൂപയുമായിരിക്കും. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1 ലക്ഷം രൂപ മാത്രം തികയില്ല എന്ന അവസ്ഥയിലേക്ക് വീണ്ടും എത്തി.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion