Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
സ്വർണക്കുതിപ്പിന് ഇന്ന് 'താത്കാലിക ബ്രേക്ക്'; വിലയിടിവിൽ ആശ്വാസമില്ല: നാളെ വീണ്ടും കുതിച്ചുയരുമോ?
ആശ്വസിക്കണോ അതോ ആശങ്കപ്പെടണോ? ഇന്നലെ തുടർച്ചയായ രണ്ട് തവണ സ്വർണ വില കുതിച്ചതോടെ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം നിരാശയുണ്ടാക്കുന്നു. ഇന്നലെ ഉച്ചക്കു ശേഷം വില കുതിച്ചതോടെ പവൻ 94,000 കടന്നിരുന്നു. ഇന്ന് വില ഇടിഞ്ഞെങ്കിലും പവൻ 93,000 രൂപയിലാണ് നിൽക്കുന്നത്.
കേരളത്തിൽ സ്വർണ വില കത്തിക്കയറുന്നത് വിവാഹപാർട്ടികൾക്ക് കടുത്ത നഷ്ടമുണ്ടാക്കും. സ്വർണത്തിൻ്റെ ഈ ട്രെൻഡ് ഒരു വലിയ റെക്കോർഡ് മുന്നേറ്റത്തിനുള്ള ആരംഭമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലവിലെ ലഭ്യമായ സൂചനകൾ അനുസരിച്ച് അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധികൾ കണക്കിലെടുത്ത് കൊണ്ട് യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നാണ്. ഇതു സംഭവിച്ചാൽ സ്വർണത്തിൻ്റെ കുതിപ്പ് കൂടുതൽ ശക്തമാവും.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന് 2,280 രൂപയും, ഗ്രാമിന് 285 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില 94,320 രൂപയിലും ഗ്രാമിന് 11,790 രൂപയിലും വില ഉയർന്നിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഒരു പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 77 രൂപ കുറഞ്ഞ് 12,785 രൂപയും, പവന് 616 രൂപ കുറഞ്ഞ് 1,02,280 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 58 രൂപ കുറഞ്ഞ് 9,589 രൂപയും, പവന് 464 രൂപ കുറഞ്ഞ് 76,712 രൂപയുമായി.

രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണത്തിന് വീഴ്ച. ഇന്നലെ ശക്തമായി കുതിച്ചതിനു പിന്നാലെ ഇന്ന് വിലയിൽ നേരിയ ഇടിവുണ്ടായി. ഇതോടെ സ്പോട്ട് സ്വർണ വില ഔൺസിന് 4,202.98 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണ വില കുറയാൻ കാരണമായത്.
സ്വർണാഭരണ വില അറിയാം
ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായതോടെ ആഭരണ വിലയിലും നേരിയ മാറ്റം ഉണ്ടായിരിക്കും. ഇന്ന് സ്വർണം വാങ്ങുന്നവർ ഇന്നത്തെ വില അറിഞ്ഞിരിക്കൂ. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,01,450 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,720 രൂപയുമായിരിക്കും. കേരളത്തിൽ വിവാഹ പർച്ചേസുകൾക്ക് ഡിമാൻഡ് വർദ്ധിക്കുന്ന സമയമായതിനാൽ ഓരോ വിലക്കുറവിലും ജ്വല്ലറികളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications