Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
വിവാഹ പർച്ചേസ് പ്ലാൻ ചെയ്യുന്നുണ്ടോ? സ്വർണം വാങ്ങാൻ ഇതാണ് ഏറ്റവും നല്ല സമയം; ഇന്ന് വിലയിൽ വർദ്ധനവില്ല
സ്വർണ വിലയിൽ ഇന്ന് അൽപം ആശ്വസിക്കാം. വമ്പൻ കുതിപ്പിനു ശേഷം ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഇന്ന് സ്വർണ വിലയിൽ ഇടിവില്ല, പക്ഷേ ഇന്നലെ വ്യാപാരം നടന്ന അതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം തുടരുന്നത്. സ്വർണാഭരണപ്രേമികൾക്ക് ഇത് നേരിയ ആശ്വാസം നൽകുന്നു. വിവാഹ പർച്ചേസുകൾക്ക് ഒരുങ്ങുന്നവർക്കും ഇന്നത്തെ മാറ്റമില്ലാത്ത വിലനിരക്ക് നേട്ടമാവും.
ഇന്നലെ പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിക്കുന്നു. ഇന്ന് ഔൺസിന് 4,340.1 ഡോളറിലാണ് സ്വർണ വിലയുള്ളത്. മഞ്ഞ ലോഹത്തിൻ്റെ ഈ അപ്രതീക്ഷിത മാറ്റം കേരള വിപണിയിൽ ആവേശം വർദ്ധിപ്പിക്കുമോ? അതോ വരും ദിവസത്തിൽ വമ്പൻ കുതിച്ചുചാട്ടത്തിന് കാരണമാവുമോ? കാത്തിരിക്കേണ്ടി വരും.
കനത്ത ലാഭമെടുപ്പിൽ സ്വർണ വില ഇടിഞ്ഞു: കേരളത്തിൽ ഇന്ന് പവന് 480 രൂപയുടെ കുറവ്; വാങ്ങാൻ അനുകൂല സമയമോ?
2025 അവസാനിക്കാറാവുന്നു. സ്വർണ വിലയിലെ പ്രവചനം അനുസരിച്ച് സ്വർണം പവന് 1 ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2026 തുടക്കത്തിൽ തന്നെ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സ്വർണത്തിന് സാധിക്കുമെന്നാണ് നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാത്തതിനാൽ ഒരു ഗ്രാമിന് 12,300 രൂപയും, ഒരു പവന് 98,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,23,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,418 രൂപയും, പവന് 1,07,344 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 10,064 രൂപയും, പവന് 80,512 രൂപയുമാണ്.

ഇന്നലെ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള കനത്ത ലാഭമെടുപ്പിനെ തുടർന്നാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. എന്നാൽ ഇന്ന് രാജ്യാന്തര വിലയിൽ കരകയറ്റമുണ്ടായി.
സ്വർണത്തിൻ്റെ ഭാവി എന്താണ്?
സ്വർണ വിലയിൽ കയറ്റിറക്കങ്ങൾ സംഭവിക്കുന്നുണ്ട്. 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് വില ഉയരുന്നുണ്ടെങ്കിലും ഒറ്റയടിക്ക് കുതിപ്പുണ്ടാവുന്നില്ല. എങ്കിലും 2025 അവസാനിച്ച് 2026 ആരംഭിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വർണ വില ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവിൽ 24k സ്വർണം പവന് 1 ലക്ഷം കടന്നിരിക്കുന്നു.
സ്വർണാഭരണത്തിന് എത്ര രൂപ
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ലാത്തതിനാൽ ഇന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,06,470 രൂപയും, ഒരു ഗ്രാം ആഭരണത്തിന് 13,350 രൂപയും ചിലവഴിക്കേണ്ടി വരും. 3 ശതമാനം ജിഎസ്ടി, മിനിമം 5% പണിക്കൂലി, ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോഴാണ് ഈ നിരക്ക് കണക്കാക്കുന്നത്. വിലക്കയറ്റം സംഭവിച്ചില്ലെങ്കിലും സ്വർണാഭരണ വില ഇപ്പോഴും 1 ലക്ഷത്തിനു മുകളിലാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications











