Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
സ്വർണ വില കൈവിട്ടു; പവൻ വില 1 ലക്ഷം കടന്നു, സർവ്വകാല റെക്കോഡ്..വിറ്റ് മണ്ടത്തരം കാണിക്കേണ്ട
സമാനതകളില്ലാത്ത കുതിപ്പാണ് സ്വർണ വിലയിൽ ഈ വർഷം സംഭവിച്ചത്. ജനവരിയിൽ വെറും 57000 രൂപയായിരുന്നു പവന് വില ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി കേരളത്തിൽ സ്വർണ വില പവന് ഒരു ലക്ഷം തൊട്ടു. ഒറ്റ വർഷം കൊണ്ടാണ് സ്വർണ വില ഇരട്ടിച്ചത്.
സ്വര്‍ണം വിറ്റ് പണമാക്കേണ്ട; വരാനിരിക്കുന്നത് ബംബര്‍ ലോട്ടറി, മഞ്ഞലോഹം ഇനിയും തിളങ്ങും
ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചിരിക്കുന്നത്. യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ൻ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്കയും ലോക വിപണിയിൽ സ്വർണത്തിൻ്റെ വില കത്തിക്കയറാൻ കാരണമായി. സ്വാഭാവികമായും കേരളത്തിലും വില കുതിച്ചു. ഇന്നലത്തെ അപക്ഷേിച്ച് കേരളത്തിൽ അന്ന് 1,760 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. പവന് ഇന്ന് 1,01,600 രൂപയാണ് വില. ഗ്രാം വില 220 വർധിച്ച് 12,700 ആയി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 10,525 രൂപയാണ്. ഒരു പവൻ ലഭിക്കണമെങ്കിൽ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും നൽകേണ്ടതുണ്ട്. വിവാഹ ആവശ്യങ്ങൾക്ക് വാങ്ങിക്കുന്ന സങ്കീർണമായ ഡിസൈനുകൾക്ക് ഇതിലും കൂടുതൽ തുക നൽകേണ്ടി വരും.

2000 ത്തിൽ സ്വർണ വില വെറും 3212 രൂപ
കേരളത്തിൽ 2000 മുതൽ 2025 വരെ 22 കാരറ്റ് സ്വർണ്ണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2000-ൽ ഒരു പവന് ഏകദേശം 3,212 രൂപയായിരുന്ന വില, 2010-ൽ 12,280 രൂപയായി ഉയർന്നു. ഈ പ്രവണത തുടർന്ന് 2015-ൽ 19,760 രൂപയും 2018-ൽ 22,600 രൂപയുമെത്തി. 2020-ൽ വില കുത്തനെ ഉയർന്ന് 32,000 രൂപയായി. പിന്നീട് 2022-ൽ 38,120 രൂപയും 2023-ൽ 44,000 രൂപയുമായി വില വർധിച്ചു. 2024-ൽ ഒരു പവന് ശരാശരി 50,200 രൂപയായി വർദ്ധിച്ചു.
'ദിലീപിനെ തകർക്കാനായിരുന്നോ ഭഭബ റൈറ്ററുടെ ഉദ്ദേശം; ദിലീപിന് ബോധമില്ലേ';സംവിധായകൻ ജോസ് തോമസ്
2025-ലാണ് സ്വർണ വില സമാനതകളില്ലാത്ത രീതിയിൽ കുതിച്ചത്. ജനവരി ആദ്യം വെറും 57000 ഉണ്ടായിരുന്ന വില മാർച്ചിൽ ഏകദേശം 67,400 രൂപയിലെത്തി. ആഗസ്റ്റിൽ വീണ്ടും വില കുത്തനെകയറി. നവംബറിൽ 95000ത്തിന് മുകളിലെത്തി വില. ഇപ്പോഴിതാ പ്രവചനങ്ങളെല്ലാം ശരിവെച്ച് സ്വർണ വില 1 ലക്ഷം കടന്നു.
2026 ൽ സ്വർണ വില എന്ത്?
വരും വർഷവും സ്വർണത്തിൻ്റെ വില കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 5000 ഡോളർ വരെ വില തൊട്ടേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതായത് 4,498 ദിർഹമാണ് നിലവിലെ ഔണ്‍സ് വില. അപ്പോൾ 5000 ഡോളറായാൽ സ്വാഭാവികമായും വില 1.12 ലക്ഷത്തിലേക്ക് ഉയരും. ഇത് പവൻ വില മാത്രമാണ്. ജി എസ് ടിയും പണിക്കൂലിയും ചേർക്കുമ്പോൾ ഇതിനേക്കാൾ ഏറെ നൽകേണ്ടി വരും.
ഇനി സ്വർണം വാങ്ങാനുള്ള ഏകപോംവഴി
കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങണമെങ്കിൽ മൂല്യം കുറഞ്ഞ ആഭരണങ്ങളെ ആശ്രയിക്കുക മാത്രമാണ് ഏക ആശ്രയം. 22 കാരറ്റിന് പകരം 18 കാരറ്റ് അല്ലെങ്കിൽ 9 കാരറ്റ് സ്വർണത്തെ ആശ്രയിക്കേണ്ടി വരും. ഇവയ്ക്ക് പണിക്കൂലി അധികമായിരിക്കും. കൂടാതെ കുറഞ്ഞ മൂല്യമായത് കൊണ്ട് തന്നെ നിക്ഷേപ ലക്ഷ്യത്തോടെ വാങ്ങുന്നത് നഷ്ടമായിരിക്കും.
വാങ്ങണോ അതോ വിൽക്കണോ?
ഇത്രയും വില ഉയർന്നത് കൊണ്ട് ആഭരണം വാങ്ങി സ്വർണം നിക്ഷേപിക്കാം എന്ന് ചിന്തിച്ചാൽ വലിയ മണ്ടത്തരമാകുമത്. അതായത് ആഭരണങ്ങൾ വിൽക്കുമ്പോൾ പണിക്കൂലി പോലുള്ളവ നഷ്ടമാകും. അതിനാൽ വില ലഭിക്കാൻ സാധ്യതയില്ല. മറിച്ച് സ്വർണ നാണയമോ കട്ടിയോ വാങ്ങിയാൽ അത് ഗുണകരമാകും. ഇനി വിൽക്കാനാണ് പ്ലാനെങ്കിൽ ഇപ്പോൾ വിറ്റ് ഒഴിവാക്കേണ്ട, കാരണം ഇനിയും സ്വർണ വില കുതിക്കുമെന്നാണ് പ്രവചനം. സ്വാഭാവികമായും മികച്ച ലാഭം നേടാൻ അൽപം കാത്തിരിക്കാം.
Credit: Oneindia



Click it and Unblock the Notifications











