റെക്കോർഡുകൾ തകർത്ത് സ്വർണക്കുതിപ്പ്; നാലാം ദിനവും വില വർദ്ധിച്ചു: ഇത് സ്വർണത്തിന്റെ 'പവർ' പ്ലേ!

By Athira A S

ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോഴും സ്വർണ വില റെക്കോർഡ് ഉയരത്തിൽ തന്നെ. ലക്ഷാധിപതിയിൽ നിന്നും തിരികെ ഇറങ്ങാതെ സ്വർണ വില കത്തുന്നു. തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ ശക്തമായ മുന്നേറ്റം. ഇന്ന് പവന് കൂടിയത് 240 രൂപയാണ്. ഈ ആഴ്ചയുടെ തുടക്കം മുതൽ സ്വർണത്തിൻ്റെ കയറ്റം ശ്രദ്ധേയമാണ്. 2025 അവസാനിക്കുന്നതിനു മുന്നേ 1 ലക്ഷം ഭേദിച്ചതോടെ സ്വർണ വിപണി കൂടുതൽ ചർച്ചാ വിഷയമാവുന്നു.

സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് ഈ വിലക്കയറ്റം ലാഭകരമാണെങ്കിലും, സ്വർണാഭരണം വാങ്ങുന്നവർക്ക് ഇത് കടുത്ത നിരാശയുണ്ടാക്കുന്നു. സ്വർണ വില മാത്രമാണ് 1 ലക്ഷം കടന്നിരിക്കുന്നു. ആഭരണ രൂപത്തിൽ ഇത് വാങ്ങുമ്പോൾ വില പിന്നെയും കൂടും. സാധാരണക്കാർക്ക് ഇത് താങ്ങാനാവുന്ന വിലക്കയറ്റമല്ല.

കൂടുതൽ കരുത്തുമായി സ്വർണം, പവന്‍റെ വില പുതിയ റെക്കോർഡിൽ, ഇത്തിരി പൊന്ന് ഇനി സ്വപ്നം മാത്രം

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 30 രൂപ ഉയർന്ന് 12,765 രൂപയായി. ഒരു പവന് 240 രൂപ ഉയർന്ന് 1,02,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,27,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 32 രൂപ ഉയർന്ന് 13,925 രൂപയും, പവന് 256 രൂപ ഉയർന്ന് 1,11,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 24 രൂപ ഉയർന്ന് 10,444 രൂപയും, പവന് 192 രൂപ ഉയർന്ന് 83,552 രൂപയുമായി.


Gold rate today

രാജ്യാന്തര വിലയിൽ ഇന്ന് ചരിത്ര നിമിഷമായിരുന്നു. ആദ്യമായി ഔൺസിന് 4,500 ഡോളറിന് മുകളിലേക്ക് സ്വർണ വില കുതിച്ചു. പക്ഷേ വിലക്കയറ്റത്തിൽ ആവേശം കൊണ്ട് നിക്ഷേപകർ ലാഭമെടുപ്പ് തുടർന്നതിനാൽ വില താഴേക്ക് ഇടിയുകയായിരുന്നു. ഇതോടെ സ്പോട്ട് സ്വർണ വില ഔൺസിന് 4,479.53 ഡോളറിലെത്തി. കേരളത്തിൽ ഇന്ന് സ്വർണ വില ഇടിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിപരീതമായി വില ഉയരുകയായിരുന്നു.

സ്വർണം ഇനി സ്വപ്നങ്ങളിൽ മാത്രം, പവന്‍റെ വില പുതിയ റെക്കോർഡിൽ, കുറയാൻ സാധ്യതയുണ്ടോ..?

സ്വർണാഭരണ വില

കേരളത്തിൽ സ്വർണ വിലയിൽ തുടർച്ചയായ കുതിപ്പ്. ഇന്നും സ്വർണ വില ഉയർന്നു. ഇന്നത്തെ വിലക്കൊപ്പം 3 ശതമാനം ജിഎസ്ടിയും, 10% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,15,750 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,510 രൂപയോളവും ചിലവഴിക്കേണ്ടി വരും. ഇവിടെ 10 ശതമാനം പണിക്കൂലിയാണ് കണക്കാക്കിയത്. സാധാരണയായി 3 മുതൽ 35 ശതമാനം വരെ പണിക്കൂലി കണക്കാക്കും. പണിക്കൂലിയിലെ മാറ്റങ്ങൾ ഈ വിലയിൽ വ്യത്യാസം ഉണ്ടാക്കിയേക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion