പൊന്നിന് വീണ്ടും തീവില! ഇന്ന് പവന് 480 രൂപ വർദ്ധിച്ചു; യുഎസിലെ തൊഴിലില്ലായ്മ നിരക്ക് സ്വർണത്തിന് കരുത്തായി

By Athira A S

സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടമാണോ? തിങ്കളാഴ്ച ഉച്ചയോടെ പവന് 99,000 രൂപ ഭേദിച്ചപ്പോൾ ഇന്നലെ 1,000 രൂപയിലധികം കുറഞ്ഞു. ഇന്ന് വീണ്ടും സ്വർണ വില ഉയർന്നിരിക്കുന്നു. ഇതിപ്പോൾ സ്വർണം വാങ്ങണോ അതോ കാത്തിരിക്കണോ? ആഭരണപ്രേമികൾ പിന്നെയും നിരാശരാവുന്നു. ഓരോ ദിവസവും സ്വർണ വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാവുന്നതിനാൽ ആഭ്യന്തര വിപണിയിൽ ആശങ്ക വർദ്ധിക്കുന്നു. സ്വർണം വാങ്ങുന്നവർക്ക് പ്രതീക്ഷയും നഷ്ടമാവുന്നു. ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്.

Gold Rate Today: സ്വർണ വിലയിൽ വമ്പൻ തകർച്ച! 100 ഗ്രാമിന് 15,200 രൂപ കുറഞ്ഞു; സ്വർണം വാങ്ങാൻ ആവേശം

റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നാണ് ഇന്നലെ വില ഇടിഞ്ഞത്. എങ്കിലും വീണ്ടും 99,000 രൂപ ഭേദിക്കാൻ സാധ്യത കൂടുതലാണ്. യുഎസിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നതോടെ രാജ്യാന്തര സ്വർണവില കത്തിക്കയറുന്നു. ഇതാണ് കേരളത്തിലും സ്വർണ വില കുതിക്കാൻ വഴിയൊരുക്കിയത്.

ഇന്നത്തെ സ്വർണ വില നിരക്ക് എത്ര?

ഇന്ന് ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് 12,330 രൂപയായി. ഒരു പവന് 480 രൂപ ഉയർന്ന് 98,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,23,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 65 രൂപ ഉയർന്ന് 13,451 രൂപയും, പവന് 520 രൂപ ഉയർന്ന് 1,07,608 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 49 രൂപ ഉയർന്ന് 10,088 രൂപയും, പവന് 392 രൂപ ഉയർന്ന് 80,704 രൂപയുമായി.


Gold rate today

രാജ്യാന്തര വിലയിൽ വമ്പൻ കുതിച്ചു കയറ്റം. അമേരിക്കയിലെ തൊഴിൽ കണക്കുകളാണ് ഇന്നത്തെ കുതിപ്പിന് കാരണം. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,335.92 ഡോളറിലെത്തി. സ്വർണ വില 4,300 ഡോളർ കടന്നതോടെയാണ് കേരളത്തിലും വില ഉയർന്നത്.

വിലക്കയറ്റം തുടരുമോ?

ഇന്ന് ഡോളറിനെതിരെ രൂപ കുതിച്ചുയർന്നു. രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇതിലും കൂടുതൽ സ്വർണ വില ഉയരാൻ സാധ്യത ഉണ്ടായിരുന്നു. യുഎസിൻ്റെ തൊഴിൽ കണക്കുകൾ പുറത്ത് വന്നതും സ്വർണത്തിന് നേട്ടമായി. അതായത് യുഎസിൽ തൊഴിലില്ലായ്മ നിരക്ക് 4 വർഷത്തെ ഉയർന്ന നിരക്കിലെത്തിയെന്ന റിപ്പോർട്ട് എത്തിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചു. ചിലപ്പോൾ ഈ സാഹചര്യത്തിൽ സ്വർണ വിലയിൽ കുതിപ്പ് തുടരാനും സാധ്യതയുണ്ട്.

ലക്ഷത്തിലേക്കുള്ള ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട്: സ്വർണവിലയിൽ ഇന്ന് വമ്പൻ ഇടിവ്; വീഴ്ചക്ക് കാരണം ഇന്ത്യൻ റുപ്പീ

സ്വർണാഭരണത്തിന് എത്ര രൂപ ചിലവാകും?

ഇന്ന് സ്വർണ വിലയിൽ വൻ മുന്നേറ്റം. ഇന്നത്തെ വിലക്കയറ്റത്തിന് അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,06,730 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,380 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസുമാണ് (53.10 രൂപ) സ്വർണാഭരണ വില നിശ്ചയിക്കാൻ അധികമായി ഈടാക്കുന്ന നിരക്കുകൾ. ഇന്ന് സ്വർണ വില ഉയർന്നതിനാൽ ഇത് ആഭരണ വിലയിലും പ്രതിഫലിക്കുന്നു. നിങ്ങൾ ഇന്ന് ആഭരണം വാങ്ങുന്നുണ്ടോ?

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion