Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ
പെണ്ണായാൽ പൊന്ന് വേണം! വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ, ഇന്ന് സ്വർണ വില ഇടിഞ്ഞു: പവന് കുറഞ്ഞത് എത്ര?
എൻ്റെ പൊന്നേ, നിനക്കിതെന്തു പറ്റി? കേരളത്തിൽ സ്വർണ വില വീണ്ടും മലക്കം മറിയുന്നു. ശനിയാഴ്ച ശക്തമായി കുതിച്ചുയർന്ന സ്വർണം ഇന്ന് താഴേക്ക് വീണിരിക്കുന്നു. ഇന്ന് പവന് കുറഞ്ഞത് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ്. വില കുറയുന്നു നാളെ വില ഉയരുന്നു എന്ന ട്രെൻഡ് മാറ്റമില്ലാതെ തുടർന്നാൽ സ്വർണാഭരണ വിപണിക്ക് അതൊരു തളർച്ചയായി മാറും. കാരണം വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും നിലവിലെ വിലനിലവാരം ആശങ്കയുണ്ടാക്കുന്നുണ്ട്.
സ്വർണവില കത്തിക്കയറും, കാരണങ്ങൾ ഇതാണ്, ഇന്ന് തന്നെ വാങ്ങുന്നതാണ് ബുദ്ധി
ഡോളറിൻ്റെ മൂല്യവും സ്ഥിരതയോടെ നിൽക്കുന്നില്ല, ഇതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള വിപണിയിലെ പ്രതിസന്ധികളും സ്വർണ വിലയ്ക്ക് വിലങ്ങു തടിയാവുന്നു. ഇന്ന് വില കുറഞ്ഞതിനാൽ ആശ്വാസമില്ല, എങ്കിലും വിവാഹ പാർട്ടികൾക്ക് അൽപം സമാധാനിക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയായി. ഒരു പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ കുറഞ്ഞ് 12,513 രൂപയും, പവന് 568 രൂപ കുറഞ്ഞ് 1,00,104 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 53 രൂപ കുറഞ്ഞ് 9,385 രൂപയും, പവന് 424 രൂപ കുറഞ്ഞ് 75,080 രൂപയുമായി.

ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. ഇതാണ് കേരളത്തിലെ വിപണിയിലും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,047.28 ഡോളറിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യാന്തര സ്വർണ വിലയിൽ നേരിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
വീണ്ടും സ്വർണം തളരുന്നു
അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധികൾ മാറുന്നുവെന്ന സൂചനകളും, യുഎസിൽ പലിശനിരക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സ്വർണ വിലയെ ആശങ്കയിലാക്കുന്നു. ഇതാണ് ഓരോ ദിവസവും സ്വർണ വില അസ്ഥിരമായി തുടരുന്നത്. ഡോളറിൻ്റെ മുന്നേറ്റവും സ്വർണത്തിന് തിരിച്ചടിയായി.
കേരളത്തിൽ സ്വർണവില ഇന്ന് വൻ കുതിപ്പിൽ: പവന് 1,360 രൂപയുടെ വർധന; വില റെക്കോർഡ് ഉയരത്തിലേക്ക് എത്തുമോ?
സ്വർണാഭരണ വില അറിയാം
കേരളത്തിൽ ഇന്ന് വീണ്ടും സ്വർണ വില ഇടിഞ്ഞതോടെ ആഭരണപ്രേമികൾ ജ്വല്ലറികളിലേക്ക് ഇടിച്ചു കേറാൻ സാധ്യതയുണ്ട്. ഇന്ന് വില കുറഞ്ഞതിനാൽ ആഭരണ വിലയിലും നേരിയ കുറവ് പ്രകടമാണ്. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,290 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,450 രൂപയുമായിരിക്കും. വിവാഹ പർച്ചേസ് നടത്തുന്നവർക്കും ഇന്നത്തെ മാറ്റം ആശ്വാസമായേക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
