Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
വീണ്ടും ഇടിഞ്ഞു! കേരളത്തിൽ ഇന്ന് സ്വർണത്തിന് വില കുറഞ്ഞു; ആഭരണപ്രിയർക്ക് സന്തോഷിക്കാം, വാങ്ങാൻ ആവേശം
കേരളത്തിൽ ഇന്ന് വീണ്ടും സ്വർണ വിലയിൽ കനത്ത ഇടിവ്. തുടർച്ചയായ മൂന്നാം ദിനത്തിലും സ്വർണ വില ഇടിയുകയാണ്. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസമാവുന്നു. കടുത്ത ചാഞ്ചാട്ടത്തിൽ നിന്നും വില തുടർച്ചയായി ഇടിയുന്നത് സ്വർണം വാങ്ങുന്നവർക്ക് നേട്ടമാവുന്നു. ഇന്ന് രാവിലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.
തുടർച്ചയായ വിലക്കുറവായതോടെ മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത് 2,680 രൂപയും ഗ്രാമിന് കുറഞ്ഞത് 335 രൂപയുമാണ്. ഈ ആഴ്ചയിലും വലിയ ഇടിവ് സംഭവിച്ചാൽ സ്വർണ വില 90,000 രൂപയിലും താഴേക്ക് ഇടിയാൻ സാധ്യതയുണ്ട്. കേരളത്തിൽ വിവാഹങ്ങൾക്കു വേണ്ടിയുള്ള പർച്ചേസ് അനുദിനം വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യം വിവാഹ ആഭരണങ്ങൾ പർച്ചേസ് ചെയ്യാൻ നല്ല സമയമാണ്.
സ്വർണ വിലയിൽ വൻ ഇടിവ് വരുന്നു! അടുത്ത ആഴ്ച ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; കാരണം ഇതാണ്
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,455 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 91,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 11 രൂപ കുറഞ്ഞ് 12,497 രൂപയും, പവന് 88 രൂപ കുറഞ്ഞ് 99,976 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8 രൂപ കുറഞ്ഞ് 9,373 രൂപയും, പവന് 64 രൂപ കുറഞ്ഞ് 74,984 രൂപയുമായി.
രാജ്യാന്തര വിപണിയിൽ ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,086.05 ഡോളറിലെത്തി. 4,101 ഡോളർ വരെ ഉയർന്നതിനു ശേഷമാണ് വില കുറഞ്ഞത്. ഇതാണ് കേരളത്തിലും ഒരുപോലെ വില കുറയാൻ കാരണമായത്.

വിലക്കുറവിന് കാരണം പലിശ
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പണനയത്തിൽ പലിശ നിരക്ക് കുറയുമെന്ന സാധ്യത മങ്ങിയിട്ടുണ്ട്. പലിശ നിരക്ക് കുറയില്ലെന്ന ഘട്ടം എത്തിയതോടെയാണ് ഇപ്പോൾ സ്വർണ വില കുറയുന്നത്. ഇത് നിക്ഷേപകർക്കിടയിൽ ആശങ്കയും ഉയർത്തുന്നുണ്ട്.
Gold Rate Today: കുറഞ്ഞത് 1,440 രൂപ, സ്വർണവില താഴേക്ക് വീഴുന്നു, ഒരുപവൻ വാങ്ങാൻ എത്ര വേണം..?
സ്വർണാഭരണ വില അറിയാം
ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,160 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,440 രൂപയുമായിരിക്കും. ഇന്ന് വിപണിയിൽ സ്വർണത്തിന് കനത്ത നഷ്ടമുണ്ടായി. തുടർച്ചയായ വിലക്കുറവാണ് ഇപ്പോൾ കാണുന്നത്. ഇത് ആഭരണ വിലയിലെ കുറവിനും കാരണമാവുന്നുണ്ട്. സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
