Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സ്വർണ വിലയിൽ വൻ മാറ്റം! കുതിച്ച് കുതിച്ച് കിതക്കുന്നു; രാജ്യാന്തര വിലയിലും ക്ഷീണം: വാങ്ങാൻ ഇത് നല്ല സമയമോ?
ഒടുവിൽ മുട്ടുമടക്കിയോ? ഡിസംബർ 22 മുതൽ 27 വരെ തുടർച്ചയായ വിലക്കയറ്റത്തിലേക്ക് കുതിച്ച സ്വർണ വില ഇന്ന് താഴേക്ക് വീണിരിക്കുന്നു. ഇതെന്തൊരു മറിമായം എന്നാണ് ആളുകൾ ചിന്തിക്കുന്നത്. റോക്കറ്റിനേക്കാൾ വേഗത്തിൽ കത്തിക്കയറിയ സ്വർണത്തിൻ്റെ കുതിപ്പിനാണ് ഇന്ന് അൽപം ഇടിവുണ്ടായിരിക്കുന്നത്. ഇന്ന് കേരളത്തിൽ വില കുറഞ്ഞെങ്കിലും സ്വർണം ഇപ്പോഴും റെക്കോർഡ് ഉയരത്തിൽ തന്നെയാണുള്ളത്. ഇത് നിരാശയുണ്ടാക്കുന്നു. 2025ലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഡിസംബറിൽ സ്വർണ വിലയിൽ കാണാൻ സാധിച്ചത്.
കത്തിക്കയറി സ്വർണവില, ഈ മാസം പവന് കൂടിയത് 8,760 രൂപ, കുതിപ്പിന് പിന്നിലെ കാരണം അറിയാം
ഇന്ന് പവന് 520 രൂപ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയ്ക്ക് വിപരീതമായി ഈ ആഴ്ചയിൽ തുടർച്ചയായ ഇടിവുണ്ടായാൽ സ്വർണ വില വീണ്ടും 1 ലക്ഷത്തിന് താഴേക്ക് ഇടിയും. എങ്കിലും 2026ലേക്ക് കടക്കുന്നതിനാൽ സ്വർണത്തിൻ്റെ ശക്തി നഷ്ടമാവാനും സാധ്യതയില്ല. അതിനാൽ ആഭരണപ്രേമികൾ വില കുറയുമ്പോൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്.
ഡിസംബർ 27 ശനിയാഴ്ച രണ്ട് തവണയാണ് സ്വർണ വില കുതിച്ചത്. രാവിലെ ഉയർന്നതിനു ശേഷം ഉച്ചയോടെ വമ്പൻ കുതിച്ചുകയറ്റം രേഖപ്പെടുത്തിയിരുന്നു. ഇതോടെ പവന് 1,04,440 രൂപയും, ഗ്രാമിന് 13,055 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. ഈ നിരക്കിൽ നിന്നാണ് ഇന്നത്തെ ഇടിവ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 12,990 രൂപയായി. ഒരു പവന് 520 രൂപ കുറഞ്ഞ് 1,03,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,29,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ കുറഞ്ഞ് 14,171 രൂപയും, പവന് 568 രൂപ കുറഞ്ഞ് 1,13,368 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 54 രൂപ കുറഞ്ഞ് 10,628 രൂപയും, പവന് 432 രൂപ കുറഞ്ഞ് 85,024 രൂപയുമായി.

ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. സ്പോട്ട് സ്വർണ വില ഔൺസിന് 4,512.62 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണ വിലയിൽ നേരിയ ഇടിവുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ആഴ്ചയിലെ വിലക്കയറ്റത്തെ തുടർന്നുണ്ടായ ലാഭമെടുപ്പ് കാരണമാണ് ഇന്നത്തെ വിലക്കുറവ്.
സ്വർണാഭരണ വില
ഇന്നത്തെ സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും ആഭരണ വിലയിൽ ആശ്വസിക്കാൻ സാധിക്കില്ല. എങ്കിലും വിപണിയുടെ സ്വഭാവം അനുസരിച്ച് വില കുറയുമ്പോൾ ആഭരണം വാങ്ങുന്നതാണ് നല്ല തീരുമാനം. ഇന്ന് 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,12,440 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,100 രൂപയോളവും ചിലവഴിക്കേണ്ടി വരും. സ്വർണ വിലയിലെ കയറ്റവും ഇറക്കവും സാധാരണക്കാരെ ബാധിക്കുന്നുണ്ട്. ഇത്തവണ വില 1 ലക്ഷം കടന്നതിനാൽ ആഭരണ വിലയും കൈവിട്ടു പോവുന്നുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
