Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ലക്ഷത്തിലേക്കുള്ള ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട്: സ്വർണവിലയിൽ ഇന്ന് വമ്പൻ ഇടിവ്; വീഴ്ചക്ക് കാരണം ഇന്ത്യൻ റുപ്പീ
റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നും അൽപം ആശ്വാസം. ഒരു ലക്ഷത്തിലേക്കുള്ള കുതിപ്പിൽ നിന്നുമാണ് ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞിരിക്കുന്നത്. വിലക്കയറ്റത്തിൽ നിന്നും ഇതോടെ മോചനമായെന്ന് ഉറപ്പിക്കേണ്ട. രാജ്യാന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദം മൂലമാണ് ഇന്ന് സ്വർണ വില ഇടിഞ്ഞിരിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാവാൻ സാധ്യതയുണ്ട്.
ഇന്ന് പവന് 1,120 രൂപ കുറഞ്ഞ് വില വീണ്ടും 98,000ലേക്ക് വീണിരിക്കുന്നു. കേരളത്തിൽ ഇന്നലെ ഉച്ചയോടെ ആദ്യമായി പവന് 99,280 രൂപ എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇത് ആഭരണപ്രേമികളുടെ ഉള്ളുലക്കുന്ന വാർത്തയായിരുന്നു. ഇന്ന് വിപരീതമായി വില ഇടിഞ്ഞെങ്കിലും സ്വർണ വിലയിൽ സാധാരണക്കാർക്ക് ഇപ്പോഴും നിരാശയുണ്ട്. കുറച്ച് വർഷങ്ങൾ മുന്നേ വരെ 1 ലക്ഷം രൂപയ്ക്ക് 4 പവൻ വരെ വാങ്ങിയിരുന്നപ്പോൾ ഇന്ന് ഒരു പവൻ വാങ്ങാൻ 1 ലക്ഷത്തിനു മുകളിൽ ചിലവഴിക്കേണ്ട അവസ്ഥയായിരിക്കുന്നു.
ഇന്നത്തെ സ്വർണ വില നിരക്ക് എത്ര?
ഇന്ന് ഒരു ഗ്രാമിന് 140 രൂപ കുറഞ്ഞ് 12,270 രൂപയായി. ഒരു പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,22,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 152 രൂപ കുറഞ്ഞ് 13,386 രൂപയും, പവന് 1,216 രൂപ കുറഞ്ഞ് 1,07,088 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 10,039 രൂപയും, പവന് 920 രൂപ കുറഞ്ഞ് 80,312 രൂപയുമായി.

രാജ്യാന്തര വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ച വെച്ചതിനു ശേഷമാണ് ഇന്നത്തെ ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 4,284.46 ഡോളറിലെത്തി. ഇതിനൊപ്പം കേരളത്തിലും സ്വർണ വില താഴേക്ക്.
സ്വർണാഭരണത്തിന് എത്ര രൂപ ചിലവാകും?
ഇന്ന് സ്വർണ വിലയിൽ വമ്പൻ ഇടിവ്. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) പരിഗണിച്ചാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,06,210 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,320 രൂപയോളവും ചിലവഴിക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുമ്പോൾ ഇതിലും ഉയർന്ന തുക ചിലവഴിക്കേണ്ടി വരും. ഇതെല്ലാം ആഭരണ വിലയുടെ കുതിപ്പിന് കാരണമാവും. ഇന്ന് സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ? അടുത്ത വിലക്കയറ്റത്തിനു മുന്നേ വേഗം തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
