Latest Updates
-
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും!
സ്വർണം മുട്ടുമടക്കി! പവന് 90,000-ന് താഴെ വില; രാജ്യാന്തര വിപണിയിലും കനത്ത ഇടിവ്: ഇനിയെത്ര കുറയും?
സ്വർണം മുട്ട് മടക്കുന്നു. കേരളത്തിൽ സ്വർണ വില ഇന്നും കുറഞ്ഞു. ഇന്നലെ രണ്ട് തവണ വില ഇടിഞ്ഞതിനു ശേഷമാണ് ഇന്നും തുടർച്ചയായി പൊന്ന് താഴേക്ക് വീഴുന്നത്. ഇതോടെ മഞ്ഞലോഹം വാങ്ങാനുള്ള സാധാരണക്കാരൻ്റെ പ്രതീക്ഷകൾ ഉദിക്കുന്നു. നീണ്ട നാളുകൾക്കിപ്പുറമാണ് സ്വർണം പവന് 90,000 രൂപയിൽ നിന്നും താഴേക്ക് ഇടിയുന്നത്. തുടർച്ചയായി വില ഇടിയുന്നതോടെ ജ്വല്ലറികളിൽ തിരക്കേറും. ഇന്ന് പവന് 600 രൂപ കുറഞ്ഞിട്ടുണ്ട്.
1 ലക്ഷം എന്ന റെക്കോർഡിലേക്കായിരുന്നു സ്വർണ വില കുതിച്ചിരുന്നത്. എന്നാൽ അതിനു മുന്നേ വമ്പൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇനി വീണ്ടും 1 ലക്ഷത്തിലേക്ക് ഉയരാൻ അൽപം സമയമെടുക്കും. കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 7,560 രൂപയും ഗ്രാമിന് 945 രൂപയും കുറഞ്ഞിട്ടുണ്ട്. ഇനിയും വില ഇടിഞ്ഞാൽ പഴയ നിരക്കിലേക്ക് സ്വർണ വില താഴ്ന്നേക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. ഒരു പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,12,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,246 രൂപയും പവന് 97,968 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9184 രൂപയും പവന് 73,472 രൂപയുമാണ്.

രാജ്യാന്തര സ്വർണ വില
4,000 ഡോളർ എന്ന ലെവലിൽ നിന്നും രാജ്യാന്തര വില വീണ്ടും താഴേക്ക് പതിച്ചിരിക്കുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,975.61 ഡോളറിലേക്കാണ് വീണിരിക്കുന്നത്. ഇതാണ് കേരളത്തിലും ഒരുപോലെ പ്രതിഫലിച്ചത്. ആഗോള തലത്തിലെ മാറ്റങ്ങളെ സ്വർണ വിലയെ തളർത്തുന്നു. ഇത് നിക്ഷേപകർക്ക് നഷ്ടം നൽകുകയും ചെയ്യുന്നു.
യുഎസ്- ചൈന ബന്ധം സ്വർണത്തെ തളർത്തുന്നു
സ്വർണ വില ഇടിയാനുള്ള നിലവിലെ പ്രധാന കാരണം യുഎസ്- ചൈന വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നു എന്നതാണ്. പ്രതിസന്ധി ഘട്ടങ്ങൾ അവസാനിക്കുന്നതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് കുറയുന്നു. ഇതോടെ സ്വർണ നിക്ഷേപങ്ങളിൽ നിന്നും വ്യാപകമായി ലാഭമെടുപ്പും നടക്കുന്നുണ്ട്.
എന്നാൽ നാളെ സ്വർണ വില ഉയരാൻ സാധ്യത കൂടുന്നു. നാളെയാണ് യുഎസ് ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുന്നത്. രണ്ടാം തവണയും പലിശ നിരക്ക് കുറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതിനാൽ ഇത്തവണയും പലിശ കുറഞ്ഞാൽ സ്വർണ വില ഉയരും.
'എൻ്റെ പൊന്നേ!' സ്വർണവില കൂപ്പുകുത്തി: പവന് 840 രൂപ കുറഞ്ഞു; സ്വർണം വാങ്ങാൻ ഇതിലും മികച്ച സമയം വേണോ?
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞതോടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,170 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,190 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിലെ ഈ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം നൽകുന്നു. സ്വർണ വില കുറയുന്നതോടെ ആഭരണം വാങ്ങാനുള്ള ആവേശവും വർദ്ധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
