Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
2026-ലും രക്ഷയില്ല, സ്വർണവില കത്തിക്കയറുന്നു, ഈ മാസം പവന് കൂടിയത് 3,960 രൂപ
ഇത്തിരി പൊന്ന് വാങ്ങാൻ ഒത്തിരി പണം നൽകേണ്ട അവസ്ഥയിലാണ് ആഭരണപ്രേമികൾ. സ്വർണവില ഓരോ ദിവസം കഴിയുമ്പോഴും മുകളിലേക്ക് പോവുകയാണ്. 2025-ൽ 60 ശതമാനത്തിന് മുകളിലാണ് സ്വർണവിലയിലുണ്ടായ വർദ്ധനവ്. 2026-ലും ഇതേ കുതിപ്പ് തന്നെ തുടരുമെന്നാണ് നിലവിലെ ട്രെൻഡ് പരിശോധിക്കുമ്പോൾ മനസിലാകുന്നത്. പവന്‍റെ വില ഇപ്പോഴും 1 ലക്ഷം രൂപയ്ക്ക് മുകളിൽ തുടരുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 4000 രൂപയിലധികമാണ് ഒരുപവന് വർദ്ധിച്ചത്.
ഇന്നത്തെ വില
ഇന്ന് സ്വർണം ഒരു ഗ്രാമിന് 12,875 രൂപയും പവന് 1,03,000 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,28,750 രൂപ വേണ്ടിവരും. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,046 രൂപയും പവന് 1,12,368 രൂപയുമാണ്. അതേസമയം 18 കാരറ്റിന് ഒരു ഗ്രാമിന് 10,534 രൂപയും പവന് 84,272 രൂപയിലുമാണ് വ്യാപാരം.
സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്; ഇന്ന് മാത്രം വർദ്ധിച്ചത് 840 രൂപ, സാധാരണക്കാർക്ക് കൈപൊള്ളുന്നു
ഒരുപവൻ വാങ്ങാൻ
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,11,440 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,970 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ്, 5% മിനിമം പണിക്കൂലി എന്നിവയും ഈടാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കുന്നത്. പണിക്കൂലി 10 ശതമാനമാണെങ്കിൽ ഒരു പവൻ ആഭരണത്തിൻ്റെ വില 1,16,750 രൂപയായിരിക്കും.

വിലയിലെ കുതിപ്പിന് കാരണം
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനഘടകങ്ങളിലൊന്ന്. യുക്രെയ്ൻ-റഷ്യ യുദ്ധം തുടരുന്നതും വെനിസ്വേലയിലെ യു.എസ് ആക്രമണവും പ്രസിഡന്റിനെ ബന്ദിയാക്കിയും ഗ്രീൻലാൻഡ് പിിച്ചടക്കാനുള്ള യു.എസ് നീക്കവും ഇറാനിലെ സംഘർഷങ്ങളുമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങൾ. ആഗോള സ്വർണവില സ്പോട്ട് സ്വർണ വില ഔൺസിന് 4,509.66 ഡോളറിലെത്തി.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ, 11 ജില്ലകളിൽ ഗ്രീൻ അലേർട്ട്, ശബരിമലയിലും മഴയ്ക്ക് സാധ്യത
ജനുവരിയിലെ സ്വർണവില
പവന് 99,040 രൂപ എന്ന നിലയിലായിരുന്നു ജനുവരി മാസം സ്വർണവില ആരംഭിച്ചത്. എന്നാൽ പിന്നീടുള്ള 3 ദിവസം വില ഏറിയും കുറഞ്ഞും മുന്നോട്ടുപോയി. ജനുവരി 5-ആം തീയ്യതി വില വീണ്ടും 1 ലക്ഷം കടന്നു. 1,00,760 രൂപ എന്ന നിലയിലാണ് രാവിലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ അന്താരാഷ്ട്ര സ്വർണവില കത്തിക്കയറിയതോടെ 5-ആം തീയ്യതി വൈകുന്നേരം പവന്‍റെ വില വീണ്ടും ഉയർന്നു. 1,01,080 രൂപ എന്ന നിലയിലാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം നടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാടിയ വില 10 തീയ്യതി 1,03,000 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി.
വില ഉയരും
യുഎസ് പലിശ നിരക്കുകൾ 2023 പകുതിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. നിക്ഷേപക-സെൻട്രൽ ബാങ്ക് ഡിമാൻഡുകൾ റെക്കോർഡ് നിലവാരത്തോട് അടുത്തു, വികസിത സമ്പദ്‌വ്യവസ്ഥകളിലെ വർദ്ധിച്ചുവരുന്ന സർക്കാർ കടത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണ്ണത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നുണ്ട്. ഇത് അടുത്ത വർഷം സ്വർണ വിലയിൽ പുതിയ റെക്കോഡുകൾ സൃഷ്ടിക്കാൻ കാരണമായേക്കുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധർ പറയുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications