Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ആശ്വാസം നൽകി സ്വർണവില, റെക്കോർഡ് ഉയരത്തിൽ നിന്നും 20,000 രൂപ കുറഞ്ഞു, പവൻ വില 1 ലക്ഷത്തിലേക്ക്..?
രാജ്യത്തെ ആഭരണപ്രേമികൾക്ക് സന്തോഷിക്കാൻ ഇതിൽ പരം എന്ത് വേണം എന്നതാണ് ഇപ്പോഴത്തെ ചോദ്യം. കാരണം റോക്കറ്റ് പോലെ കത്തിക്കയറിയ സ്വർണവില അതേ വേഗതയിൽ താഴേക്ക് വരികയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 19,880 രൂപ സ്വർണത്തിന് കുറഞ്ഞു. വരും ദിവസങ്ങളിലും വില താഴേക്ക് വീഴണമെന്നാണ് ഇപ്പോൾ എല്ലാവരും പ്രാർത്ഥിക്കുന്നത്.
ഇന്നത്തെ വില
സ്വർണവില ഇന്ന് താഴെക്ക് വീണ്ടും വന്നിട്ടുണ്ട്. 1040 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഗ്രാമിന് 130 രൂപയും കുറഞ്ഞു. പവന് 1,11,280 രൂപ, ഗ്രാമിന് 13,910 എന്ന നിലയിലാണ് ഇന്നത്തെ സ്വർണവ്യാപാരം. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം
ഇന്നലെ സ്വർണവില മാറിയത് 4 തവണ
ഇന്നലെ, 02-02-2026-ന് നാല് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ രണ്ട് തവണ കുത്തനെ ഇടിയുകയും പിന്നാലെ വൈകുന്നേരവും രാത്രിയും വില കൂടി. രാവിലെ പവന് 6640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 ല്‍ എത്തുകയും ചെയ്തു. പിന്നാലെ ഉച്ചയ്ക്ക് വീണ്ടും വില ഇടിഞ്ഞു. പവന് 3,200 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്.
ഫെബ്രുവരിയിൽ 8 ദിവസം ബാങ്ക് അവധി, ഇടപാടുകാർ ശ്രദ്ധിക്കുക, അറിയാം അവധി കലണ്ടർ
എന്നാൽ വൈകീട്ട് കുറഞ്ഞ വില തിരിച്ച് കയറാന്‍ ആരംഭിച്ചു. പവന് 2000 രൂപയുടെ വര്‍ധനവാണ് ഇന്ന് വൈകീട്ട് ആദ്യം ഉണ്ടായത്. ഇതോടെ പവന് 1,09,920 രൂപയായി വില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമായി. എന്നാല്‍ തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കകം വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 400 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,320 രൂപയായി. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 14,040 രൂപയുമായി.

കൂടുതൽ കുറയുമോ..?
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറിന് മുകളിലേക്ക് കടന്നതാണ് കേരളത്തില്‍ റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണത്തെ എത്തിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര സ്വർണവില താഴേക്ക് വീഴുകയാണ്. നിലവിൽ 4800 ഡോളറാണ് ഔണ്‍സിന്‍റെ വില. ജെറോം പവലിന് പകരമമായി കെവിന്‍ വാര്‍ഷ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്‍റെ ചെയർമാൻ ആകുമെന്ന ട്രംപിന്‍റെ പ്രഖ്യാപനമാണ് സ്വർണവിലയെ താഴേക്ക് വീഴ്ത്തിയത്. വാര്‍ഷ് ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് കൈവശമുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ നിക്ഷേപകര്‍ തിടുക്കം കൂട്ടി.
പ്രവാസികള്‍ക്കും വിദേശ യാത്രികര്‍ക്കും സന്തോഷ വാര്‍ത്ത, കസ്റ്റംസ് നികുതിയില്‍ വന്‍ ഇളവ്
എന്നാൽ 2026 അവസാനത്തോടെ സ്വർണവില ഔൺസിന് 6,300 ഡോളറിലെത്തുമെന്നാണ് ജെപി മോർഗൻ പ്രവചിച്ചിരിക്കുന്നത്. സെൻട്രൽ ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമുള്ള തുടർച്ചയായ ആവശ്യം സ്വർണത്തിൻ്റെ വില വീണ്ടും ഉയർത്തുമെന്ന് ജെപി മോർഗൻ റിപ്പോർട്ടിൽ പറഞ്ഞു. വരാനിരിക്കുന്ന വർഷങ്ങളിൽ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുന്ന പ്രവണത ശക്തമായി തുടരുമെന്നും, 2026-ൽ മാത്രം സെൻട്രൽ ബാങ്കുകൾ ഏകദേശം 800 ടൺ സ്വർണ്ണം വാങ്ങുമെന്നും ജെ.പി. മോർഗൻ ചൂണ്ടിക്കാട്ടി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications