Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
വർഷാവസാനം വീട്ടമ്മമാർക്ക് ആശ്വാസം, വെളിച്ചെണ്ണ വില കുറയുന്നു, ലീറ്റർ വില 300 രൂപയിൽ താഴും
ഓണക്കാലത്ത് മലയാളികളുടെ അടുക്കള ബജറ്റ് തെറ്റിച്ച വിദ്വാനായിരുന്നു വെളിച്ചെണ്ണ. ആ സമയത്ത് വില റോക്കറ്റ് പോലെ മുകളിലേക്ക് ഉയർന്നു. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 500 രൂപയ്ക്ക് മുകളിലായിരുന്നു വില. തമിഴ്നാട്ടിലും കർണ്ണാടകയിലും കൊപ്രയ്ക്ക് നേരിട്ട ക്ഷാമമാണ് വെളിച്ചെണ്ണ വിലയെ റെക്കോർഡ് ഉയരത്തിലെത്തിച്ചത്. ഓണക്കാലത്തെ വിലയിൽ നിന്നും ഇതുവരെ വലിയ രീതിയിൽ താഴേക്കിറങ്ങാൻ വെളിച്ചെണ്ണ തയ്യാറായിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ കളി മാറുമെന്നാണ് വിപണിയിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.
വില 300 രൂപയിൽ താഴും
നിലവില്‍ 340-360 രൂപ നിരക്കിലാണ് സംസ്ഥാനത്തെ വെളിച്ചെണ്ണ ചില്ലറ വില. ഈ വിലയിൽ നിന്നും വരും ദിവസങ്ങളിൽ വെളിച്ചെണ്ണ 300 രൂപയിൽ താഴുമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിൽ തേങ്ങ ഉൽപാദനം വർദ്ധിച്ചതും അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കൊപ്ര കേരളത്തിലേക്കെത്തുന്നതാണ് വില കുറയാൻ കാരണമാകുന്നത്. തമിഴ്നാട്ടിലും കൊപ്ര വില കുറയുന്നുണ്ട്. കിലോഗ്രാമിന് 172 രൂപയാണ് നിലവിലെ വില. മുന്‍ദിവസത്തേക്കാള്‍ കിലോഗ്രാമിന് അഞ്ചുരൂപയോളം കുറഞ്ഞു.
2026-ൽ സ്വർണവില കത്തിക്കയറുമോ..? പ്രവചനം ഇങ്ങനെയാണ്, ഇന്ന് തന്നെ അൽപ്പം സ്വർണം വാങ്ങിയാലോ..?
മുന്നിൽ തമിഴ്നാട്
കേരം തിങ്ങും കേരള നാടാണ് കേരളമെങ്കിലും ഇപ്പോൾ തേങ്ങ ഉൽപ്പാദനത്തിൽ മുന്നിലുള്ളത് തമിഴ്നാടും കര്‍ണാടകയുമാണ്. കേരളത്തില്‍ തെങ്ങുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരികയാണ്. രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാൽ 2023-2024 വർഷത്തിലേക്കെത്തിയപ്പോൾ തേങ്ങ ഉൽപ്പാദനം 564.7 കോടിയിലേക്ക് കുറഞ്ഞു.

തേങ്ങ വിലയും താഴേക്ക്
സംസ്ഥാനത്ത് തേങ്ങ വിലയും താഴേക്ക് വീഴുകയാണ്. നവംബറിന്റെ തുടക്കത്തിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന വില ഇപ്പോൾ ഏകദേശം 53-55 രൂപയിലാണ്. കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന തേങ്ങ പ്രധാനമായും തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്.
ജാഗ്രത! ഡിസംബർ 31-നകം ഇവ ചെയ്തില്ലെങ്കിൽ പിഴ ഉറപ്പ്; ഉടൻ തീർപ്പാക്കേണ്ട സുപ്രധാന നടപടികൾ ഇതാ
തമിഴ്നാട്ടില്‍ കൊപ്രയാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് കൂലി തീരെ കുറവാണ്. മാത്രമല്ല കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ തേങ്ങയില്‍ നിന്ന് നിര്‍മിക്കുന്നുണ്ട്. ഇതും കേരള തേങ്ങ അതിര്‍ത്തി കടക്കാന്‍ കാരണമാകുന്നുണ്ട്. നിലവിൽ അയൽ സംസ്ഥാനങ്ങളിൽ തേങ്ങ ഉദ്പാദനം കൂടിയതോടെ കേരളത്തിൽ നിന്നുള്ള തേങ്ങയ്ക്ക് ഡിമാൻഡ് കുറഞ്ഞതാണ് വിലയിടിവ് ഇടയാക്കിയെതെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
കുടുംബ ബജറ്റില്‍ ആശ്വാസം
കർഷകരെ സംബന്ധിച്ചിടത്തോളം തേങ്ങ വില കുറയുന്നത് തിരിച്ചടിയാണെങ്കിലും വീട്ടമ്മമാരെ സംബന്ധിച്ച് അനുഗ്രഹമാണ്. വെളിച്ചെണ്ണ വില താഴേക്ക് വീഴുന്നതോടെ കുടുംബ ബജറ്റിന് ആശ്വാസം കിട്ടും. അതോടൊപ്പം തേങ്ങ വില കുറഞ്ഞതും നല്ലതാണ്. കേരളത്തിൽ പച്ചക്കറി വില ഉയരുമ്പോഴാണ് വെളിച്ചെണ്ണ വിലയും തെങ്ങ വിലയും കുറയുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
മണ്ഡലകാലമെത്തിയതോടെയാണ് കേരളത്തിൽ പച്ചക്കറി വില കുതിച്ചത്. മുരിങ്ങയ്ക്ക് നാനൂറ് കടന്നും തക്കാളി നൂറ് കടന്നും മുന്നോട്ട് പോയി. 80-100 രൂപയിൽ നിന്ന് വെറും രണ്ടാഴ്ച കൊണ്ടാണ് മുരിങ്ങയ്ക്ക വില നാനൂറ് കടന്നത്. തക്കാളി, കാരറ്റ്, കോവയ്ക്ക, വെണ്ടയ്ക്ക, വള്ളിപ്പയർ തുടങ്ങി പല ഇനങ്ങളുടെ വിലയും വർദ്ധിച്ചു.
Credit: Goodreturns



Click it and Unblock the Notifications
